ഫാ. ജസ്റ്റിൻ കായംക്കുളത്തുശ്ശേരി
അവൻ ആരെന്നും തന്നെ ഒറ്റി കൊടുക്കുവാൻ പോകുന്നവൻ ആരെന്നും ആദ്യം മുതൽ തന്നെ ഈശോ അറിഞ്ഞിരുന്നു. ഈശോ പറഞ്ഞു, ഇതുകൊണ്ടാണ് പിതാവിനാൽ നല്കപ്പെടുന്നവരല്ലാതെ ആർക്കും എൻ്റെ അടുക്കലേക്ക് വരുവാൻ സാധിക്കുകയില്ല എന്ന് ഞാൻ പറഞ്ഞത്.
ഒറ്റുകാരൻ ആര് എന്ന് അറിഞ്ഞിട്ടും തൻ്റെ ശിഷ്യഗണത്തിൽ അവനെ ചേർത്ത ഈശോയുടെ ഹൃദയത്തിൻ്റെ ആർദ്രത നമുക്ക് സ്വന്തമാക്കാം.
ജീവിതത്തിൽ തകർന്നു പോയവരെ ഒക്കെ ചേർത്തു പിടിക്കുമ്പോൾ നമുക്ക് മിശിഹായുടെ മുഖമാണ്. എല്ലാം നഷ്ടപെട്ടു എന്നു തോന്നുമ്പോൾ ആർക്കെങ്കിലുമൊക്കെ കൈ പിടിക്കാൻ നമ്മുടെ കരം നീട്ടാനാവുമോ?
പാളി പോകുന്ന ജന്മങ്ങളെ നമുക്ക് ചേർത്തു പിടിക്കാം. തെറ്റുകാരൻ എന്ന് മുദ്രകുത്തപ്പെട്ടവരോട് പ്രത്യേക കരുണ കാണിക്കുവാൻ നമുക്ക് ഇടയാകട്ടെ.