🗞🏵 *കൃഷിയിടങ്ങളിലിറങ്ങി കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനു വീണ്ടും ഉത്തരവിറക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ അനുമതി നൽകി.* ഉത്തരവിന് ഒരു വർഷ കാലാവധിയുണ്ടാകും.
കാട്ടുപന്നിശല്യം രൂക്ഷമായ സ്ഥലങ്ങളിൽ രൂപീകരിച്ച കർഷക ജാഗ്രതാ സമിതി ശിപാർശ ചെയ്താൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവ് പ്രകാരം ലൈസൻസുള്ള തോക്ക് ഉടമകൾക്ക് കാട്ടുപന്നിയെ വെടിവച്ചുകൊല്ലാം
🗞🏵 *പിഎസ്സി നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോയിൻ ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* നിലവിൽ ഓഫീസുകൾ പ്രവർത്തിക്കുന്നവർക്ക് ഇപ്പോൾ ജോയിൻ ചെയ്യാം. അല്ലാത്തവർക്ക് സമയം ദീർഘിപ്പിച്ച് നൽകാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അധ്യാപകരുടെ കാര്യത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. സ്കൂൾ തുറക്കാതെ അധ്യാപക നിയമനം നടത്താൻ കഴിയില്ല. സ്കൂൾ തുറക്കാതെ നിയമനം നൽകാൻ പ്രായോഗികമായ വിഷമമുണ്ട്
🗞🏵 *കാഷ്മീരിൽ രണ്ടു നാട്ടുകാരെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹര മേഖലയിരുന്നു സംഭവം.* സൻജീത് പാറേയ്(19), ഷാൻ ഭട്ട്(35) എന്നിവരാണു കൊല്ലപ്പെട്ടത്.
🗞🏵 *ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാമുകി കാരി സിമണ്ട്സും വിവാഹിതരായി.* വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 30 പേർ മാത്രമാണ് പങ്കെടുത്തത്. ഇരുവരും അടുത്ത വര്‍ഷം ജൂലൈ 30ന് വിവാഹിതരാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന.56കാരനായ ബോറിസിനും 36കാരിയായ കാരിക്കും കഴിഞ്ഞ വര്‍ഷം കുഞ്ഞ് ജനിച്ചിരുന്നു.ബോറിസ് ജോൺസന്റെ മൂന്നാമത്തെ വിവാഹമാണിത്.
🗞🏵 *രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതല്‍ വഷളാക്കിയത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗമെന്ന് ഐ സി എം ആര്‍ .* മാത്രമല്ല, ബ്ലാക്ക് ഫംഗസ് അടക്കമുള്ള അണുബാധ ഉണ്ടായവരില്‍ 56.7 ശതമാനം പേരും മരിച്ചെന്നും ഐ സി എം ആര്‍ പറയുന്നു. രണ്ടാം തരംഗ കോവിഡിന് പിന്നാലെ ഫംഗസ് ബാധകള്‍ പിടിപ്പെട്ട പകുതിയിലേറെ പേരും മരിച്ചതായാണ് ഐ സി എം ആറിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്
🗞🏵 *കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ചെയ്ത സഹായങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും, ഇപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.* അമേരിക്കയിൽ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യയുടെ സഹായങ്ങൾ അമേരിക്ക പ്രകീർത്തിച്ചത്
🗞🏵 *രാജ്യത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ്.* ഇതിനായി 10 ലക്ഷം രൂപ പി.എം കെയേഴ്‌സ്ഫണ്ടില്‍ നിന്നും മാറ്റിവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 18 വയസ്സ് പൂര്‍ത്തിയായാല്‍ ഈ തുകയില്‍ നിന്ന് സ്‌റ്റൈപ്പന്‍ഡ്‌നല്‍കും. 23-ാം വയസ്സില്‍ തുക പൂര്‍ണമായും കുട്ടികള്‍ക്ക് കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
🗞🏵 *രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയാണ്.* ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പാണ് രണ്ടാം മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. എബിപി-സി വോട്ടര്‍ മോദി 2.0 റിപ്പോര്‍ട്ട് കാര്‍ഡിലാണ് ഈ വിവരമുള്ളത്. എബിപി-സി വോട്ടര്‍ സര്‍വേയില്‍ പ്രതികരിച്ച 47.4 ശതമാനം ആളുകളും 370-ാം വകുപ്പ് നീക്കം ചെയ്ത നടപടിയാണ് വലിയ നേട്ടമെന്ന് എടുത്തു കാണിച്ചത്.
🗞🏵 *ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിയിൽ കൂടുതൽ പഠിച്ച ശേഷം മാത്രമെ തുടർനടപടി തീരുമാനിക്കുവെന്ന് സർക്കാർ.* മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
🗞🏵 *പത്തിൽ താഴെമാത്രം പ്രായമുള്ള അഞ്ചോളം പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.* മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാക്കൾ മലപ്പുറം വനിതാ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നാല് കുട്ടികൾ കൂടി പരാതി നൽകുകയായിരുന്നു.
🗞🏵 *നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയ്ക്കുള്ളിൽ വിഭാഗീതായ ഉയർത്തുമ്പോൾ കോൺഗ്രസിൽ പുതിയ പ്രതിസന്ധി.* മഹിളാ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് പാർട്ടി വിട്ടത്. ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പേരും എൻസിപിയിൽ ചേരുമെന്നാണ് സൂചനകൾ.
🗞🏵 *സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനാവശ്യമായ അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയ 28 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് .* ലീഗല്‍ മെട്രോളജി വകുപ്പ് ആണ് കേസെടുത്തത്. പിപിഇ കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, ഗ്ലൗസ്, സാനിറ്റൈസര്‍, തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുകയും വില രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്‍ക്കുകയും ലൈസന്‍സില്ലാതെ ബി.പി അപ്പാരറ്റസ്, ക്ലീനിക്കല്‍ തെര്‍മോ മീറ്റര്‍ തുടങ്ങിയവ വില്‍ക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
🗞🏵 *ഇടുക്കിയിൽ ഭൂചലനം. ഇടുക്കിയിലും ആലടിയിലുമാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.* വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. കെ എസ് ഇ ബിയുടെ സിസ്‌മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
🗞🏵 *എല്ലാ ദിവസവും സ്പെഷൽ നോൺ വെജ് ഭക്ഷണം വേണം. ഇതു വാങ്ങാൻ യഥേഷ്ടം പണം ചെലവഴിക്കാൻ അനുവദിക്കണം.* സ്വപ്ന സുരേഷ് അടക്കമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ തടവുകാർ ഇതിനായി കോടതിയെ സമീപിച്ചു.
🗞🏵 *ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലമർന്നത് ചൈനയുടെ പിഴവ് മൂലമെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് അമേരിക്ക. കൊറോണയുടെ ആവിര്‍ഭാവത്തിന് 2012 വരെ പഴക്കമുണ്ടെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.* അമേരിക്കയുടെ അതീവ രഹസ്യമായ രഹസ്യാന്വേഷണ ഫയലുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കി വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്
🗞🏵 *കൊറോണ അവശ്യസാധനങ്ങളുടെ നികുതിയിളവിന് തയ്യാറാകാതെ കേന്ദ്രം.* നികുതിയിളവ്
സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിൽ തീരുമാനമായില്ല.
🗞🏵 *ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞടക്കം നാലുപേർ മരിച്ചു.* ശനിയാഴ്ച പുലർച്ചെ 3.50-ഓടെയാണ് അപകടം.കാർയാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാൽ(5), ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്. കാറിൽ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം.
🗞🏵 *ഇന്ധനവില വീണ്ടും കൂട്ടി എണ്ണക്കമ്പിനികൾ.* പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയും ഡീസലിന് 91.28 രൂപയും ആയി. കൊച്ചിയിൽ പെട്രോളിന് വില 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.കമ്പിനികൾ അടിക്കടി വില കൂട്ടിയിട്ടും കേന്ദ്രസർക്കാർ നിസ്സംഗത തുടരുകയാണ്
🗞🏵 *സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയിരുന്ന പണം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് എത്തും.* ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ അർഹരായ എല്ലാ വിദ്യാർഥികളുടേയും അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്യും. പ്രത്യേക ക്ഷേമ നടപടിയായിട്ടാണ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി പണം നേരിട്ട് വിതരണം ചെയ്യാനൊരുങ്ങുന്നത്.
🗞🏵 *കാനഡയിൽ മുൻ റെസിഡൻഷ്യൽ സ്‌കൂളിന്റെ സ്ഥലത്ത് നിന്ന് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവം ഹൃദയ ഭേദകമെന്ന് വിശേഷിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു.* ബ്രിട്ടീഷ് കൊളംബിയയിൽ ഗോത്രവിഭാഗങ്ങൾക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംലൂപ്‌സ് ഇന്ത്യൻ റസിഡൻഷ്യൽ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
🗞🏵 *പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഭർത്താവിന് ആദരമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി സൈനികന്റെ ഭാര്യ.* 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര മേജർ വിഭൂതി ശങ്കർ ധൗന്ദിയാലിന്റെ ഭാര്യ നികിത കൗൾ ആണ് സൈന്യത്തിൽ ചേർന്നത്.
🗞🏵 *പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് നീക്കം ചെയ്യുകയോ സേവനങ്ങൾ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്ന് വാട്സാപ്.* രാജ്യത്ത് പുതിയ ഐടി നിയമം നടപ്പിലാക്കിയ സാഹചര്യത്തിലാണ് നേരത്തെ കൈകൊണ്ട നിലപാടിൽ നിന്ന് വാട്സാപ് മലക്കംമറിഞ്ഞതെന്നും സൂചനയുണ്ട്.
🗞🏵 *കേരളത്തിൽ ലോക് ഡൗൺ ജൂൺ ഒമ്പതു വരെ നീട്ടും. ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച ശുപാർശ ഉണ്ടായത്.* മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടുക. അന്തിമ തീരുമാനം മുഖ്യമന്ത്രി അറിയിക്കും.
🗞🏵 *രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബ്യലത്തിൽ വരും.* ഡെൽഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ഡെൽഹിയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്.
🗞🏵 *രാജ്യത്തെ കറൻസി വിതരണവുമായി ബന്ധപ്പെട്ട റിസർവ് ബാങ്ക് റിപ്പോർട്ട് ശ്രദ്ധേയമാകുന്നു.* ഇത് പ്രകാരം രാജ്യത്ത് വിപണിയിൽ വിതരണത്തിലുള്ള കറൻസി നോട്ടുകളിൽ 31 ശതമാനവും 500 രൂപ നോട്ടെന്നാണ് വ്യക്തമാക്കുന്നു. 2019-20 കാലത്തെ അപേക്ഷിച്ച് 2020-21 കാലത്ത് കൂടുതൽ കറൻസി നോട്ടുകൾ വിപണിയിലുണ്ടെന്നും റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
🗞🏵 *പതിനാലാം ഐപിഎൽ സീസണിലെ ബാക്കി മത്സരങ്ങൾക്ക് സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ യുഎഇ വേദിയാവും.* ബിസിസിഐയുടെ പ്രത്യേക ജനറൽ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
🗞🏵 *പീഡന വിവാദങ്ങൾ കൊടുംപിരി കൊണ്ടപ്പോൾ ഒഎൻവി പുരസ്കാരം നിരസിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു.* പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മീടു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾ കടുത്തതോടെ പുരസ്കാരം നൽകിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾചറൽ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈരമുത്തു പുസ്കാരം നിരസിക്കുന്നതായി അറിയിച്ചത്.
🗞🏵 *കൊറോണയുടെ രണ്ടാം തരംഗത്തിൽ നിന്ന് രാജ്യതലസ്ഥാനം കരകയറുന്നു. പുതുതായി കൊറോണ ബാധിച്ചവരുടെ എണ്ണം 1000ത്തിൽ താഴെയെത്തി.* 900 പേർക്കാണ് ഡെൽഹിയിൽ പുതുതായി കൊറോണ ബാധിച്ചത്.
🗞🏵 *ന്യൂനപക്ഷ അനുപാത വിവേചനത്തെ ചോദ്യം ചെയ്തുക്കൊണ്ട് പാലക്കാട് രൂപതാംഗമായ അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹര്‍ജ്ജിയില്‍ ഉണ്ടായ ഹൈക്കോടതി വിധി ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒട്ടേറെ കാര്യങ്ങള്‍.* സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നതടക്കം നിരവധി കാര്യങ്ങളാണ് 31 പേജുള്ള ഹൈക്കോടതി വിധിയില്‍ ഉള്ളത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നു ഹൈക്കോടതി വിധിയില്‍ നിര്‍ദ്ദേശമുണ്ട്.
🗞🏵 *പാക്കിസ്ഥാനില്‍ പതിമൂന്നുകാരിയായ സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനും ക്രൂര മര്‍ദ്ദനത്തിനും ഇരയായ വാര്‍ത്തയ്ക്കു തൊട്ടുപിന്നാലെ പതിമൂന്നുകാരിയായ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും മാനഭംഗത്തിനിരയായതായി റിപ്പോര്‍ട്ട്.* കറാച്ചി എയര്‍പോര്‍ട്ടിന് സമീപമുള്ള ഭിട്ടയ്യാബാദില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഷീസാ വാരിസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് സ്വഭവനത്തില്‍വെച്ച് ബലാത്സംഗത്തിനിരയായത്. മാതാപിതാക്കള്‍ ജോലിയ്ക്കു പോയ സമയത്തു വീട്ടില്‍ അതിക്രമിച്ചു കയറിയ മുഹമ്മദ് നോമന്‍, സഹീര്‍, സയിന്‍ എന്നീ മുസ്ലീം യുവാക്കളാണ് ഷീസയെ മാനഭംഗത്തിനിരയാക്കിയത്. ഇതില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളില്‍ ഒരാള്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയില്‍ അംഗമായതിനാല്‍ കേസ് ഒഴിവാക്കാന്‍ ശക്തമായ സമ്മര്‍ദ്ധ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഏഷ്യാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഷീസയെ വൈദ്യപരിശോധനകള്‍ക്കായി ജിന്ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
🗞🏵 *അമേരിക്കയിലെ ആദ്യത്തെ കത്തീഡ്രല്‍ ദേവാലയമായ ‘ദി ബസിലിക്ക ഓഫ് നാഷണല്‍ ഷ്രൈന്‍ ഓഫ് ദി അസ്സംപ്ഷന്‍ ഓഫ് ദി ബ്ലസ്സഡ് വിര്‍ജിന്‍ മേരി’യ്ക്കു 200 വയസ്സ് തികയുന്നു.* ദേവാലയ സമര്‍പ്പണത്തിന്റെ ഇരുനൂറാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 31ന് പ്രത്യേക ബലിയര്‍പ്പണം നടത്തും. ഇതേദിവസം തന്നെ ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്ല്യം ഇ. ലോറി 2006-ലെ പുനരുദ്ധാരണത്തിനിടയില്‍ ബസലിക്കയുടെ താഴ് ഭാഗത്തെ അറയില്‍ കണ്ടെത്തിയ ‘സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ പെര്‍പ്പെച്ച്വല്‍ യൂക്കരിസ്റ്റിക് അഡോറേഷന്‍ ചാപ്പല്‍’ ആശീര്‍വദിക്കും. 1821 മെയ് 31-നായിരുന്നു ബാള്‍ട്ടിമോര്‍ ബസിലിക്ക സമര്‍പ്പണകര്‍മ്മം നടന്നത്.
🗞🏵 *ന്യൂനപക്ഷാനുകൂല്യങ്ങള്‍ നല്‍കുന്നതിലെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ വര്‍ഗ്ഗീയവാദവുമായി മുസ്ലിം ലീഗ്.* മുസ്ലിം സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ മറ്റൊരു കൂട്ടര്‍ക്ക് നല്‍കരുതെന്നാണ് ലീഗ് പരസ്യപ്രസ്താവന നടത്തിയിരിക്കുന്നത്. ആനുകൂല്യം മുസ്ലിംകൾക്കു മാത്രം അവകാശപ്പെട്ടതാണെന്നും ഇത് മറ്റ് സമുദായത്തിന് നല്കരുതെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വകാര്യ ചാനലിനോട് പറഞ്ഞു. വിഷയത്തില്‍ കേരള മുസ്ളീം ജമാ അത്ത് സെക്രട്ടേറിയറ്റ്, ഐഎന്‍എല്‍, സമസ്ത ഇ.കെ വിഭാഗം, വിസ്ഡം ഇസ്ലാമിക് ഒാര്‍ഗനൈസേഷന്‍ തുടങ്ങീ ഇസ്ളാമിക സംഘടനകള്‍ എല്ലാം വിധിയെ ചോദ്യം ചെയ്തുക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
🥕🥕🥕🥕🥕🥕🥕🥕🥕🥕🥕
*ഇന്നത്തെ വചനം*
ഫരിസേയരില്‍ ഒരുവന്‍ തന്നോടൊത്തു ഭക്‌ഷണം കഴിക്കാന്‍ അവനെ ക്‌ഷണിച്ചു. യേശു അവന്റെ വീട്ടില്‍ പ്രവേശിച്ചു ഭക്‌ഷണത്തിനിരുന്നു.
അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഫരിസേയന്റെ വീട്ടില്‍ അവന്‍ ഭക്‌ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെണ്‍കല്‍ഭരണി നിറയെ സുഗന്‌ധതൈലവുമായി അവിടെ വന്നു.
അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്‌ക്കുകയും ചുംബിക്കുകയും സുഗന്‌ധതൈലം പൂശുകയും ചെയ്‌തു.
അവനെ ക്‌ഷണി ച്ചആ ഫരിസേയന്‍ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവന്‍പ്രവാചകന്‍ ആണെങ്കില്‍ തന്നെ സ്‌പര്‍ശിക്കുന്ന സ്‌ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവള്‍ ഒരു പാപിനി ആണല്ലോ.
യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്‌താലും എന്ന് അവന്‍ പറഞ്ഞു.
ഒരു ഉത്തമര്‍ണ്ണ നു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു.
വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്‌നേഹിക്കുക?
ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്ക് അവന്‍ കൂടുതല്‍ ഇളവുചെയ്‌തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു.
അനന്തരം യേശു ആ സ്‌ത്രീയുടെനേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്‌ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്‌ക്കുകയുംചെയ്‌തു.
നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല.
നീ എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്‌ധതൈലം പൂശിയിരിക്കുന്നു.
അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്‍പം ക്‌ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു.
അവന്‍ അവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.
അവനോടുകൂടെ പന്തിയില്‍ ഇരുന്നവര്‍ പരസ്‌പരം പറയാന്‍ തുടങ്ങി: പാപങ്ങള്‍ ക്‌ഷമിക്കുകപോലും ചെയ്യുന്ന ഇവന്‍ ആരാണ്?
അവന്‍ അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.
ലൂക്കാ 7 : 36-50
🥕🥕🥕🥕🥕🥕🥕🥕🥕🥕🥕
*വചന വിചിന്തനം*
സ്നേഹിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു. നമ്മുടെ മാനുഷിക ബന്ധങ്ങളിലും ഇങ്ങനെ തന്നെയാണ്. നമ്മുടെ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ സംഭവിക്കുന്ന തെറ്റുകളും അബന്ധങ്ങളും ഒരു പരിധി വരെ നമ്മൾ വിട്ടുവീഴ്ചയ്ക്കു വിധേയമാക്കിയെന്നു വരും അത് അവരോടോ അവർക്കും നമ്മുക്കും ഒരുപോലെ വേണ്ടപ്പെട്ടവരോടോ ഉള്ള സ്നേഹത്തിൻ്റെ പേരിൽ ചെയ്യുന്നതാണ്. ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിൽ ദൈവത്തോടുള്ള സ്നേഹ ബന്ധം പ്രധാനപ്പെട്ടതാണ്. അതിൻ്റെ പ്രധാന കാരണം ദൈവസ്നേഹം നമ്മിൽ ആഴമായി ഉണ്ടെങ്കിൽ നമ്മൾ തെറ്റുകൾ ആവർത്തിക്കില്ല എന്നതാണ്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*