ഫാ. ജസ്റ്റിൻ കായംക്കുളത്തുശ്ശേരി
കർത്താവ് അവളോട് പറഞ്ഞു മകളെ നീ കരയേണ്ട അവൾ മുന്നോട്ടു വന്നു ശവമഞ്ചത്തിൽ തൊട്ടു.അത് വഹിച്ചിരുന്ന അവർ നിന്നു .അവൻ പറഞ്ഞു യുവാവേ ഞാൻ നിന്നോടു പറയുന്നു എഴുന്നേറ്റ് നടക്കുക.മരിച്ചവൻ ഉടനെ എഴുന്നേറ്റ് ഇരിക്കുകയും സംസാരിക്കാൻ തുടങ്ങുകയും ചെയ്തു.കരയരുത് എന്ന് പറഞ്ഞ് കരംനീട്ടുന്ന കർത്താവ് എല്ലാം അവസാനിച്ചു എന്ന് കരുതുന്ന ശവമഞ്ചത്തിൽ നിന്ന് ജീവനെ പുറത്തുകൊണ്ടുവന്നു.എല്ലാം അവസാനിച്ചു എന്ന് കരുതുകയും ദൈവത്തിൽ പ്രതീക്ഷ വെക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ജീവിതത്തിൽ ദുഃഖ ദുരിതങ്ങൾ ആരംഭിക്കുന്നത്.പ്രതീക്ഷകൾ അസ്തമിക്കരുത് എൻ്റെ ദൈവം മരണത്തെയും തോൽപ്പിച്ചവനാണ് .
ആമ്മേൻ