ഫാ. ജസ്റ്റിൻ കായംകുളത്തുശ്ശേരി
ഞാൻ പോകുന്നില്ലെങ്കിൽ ആശ്വാസകൻ നിങ്ങളുടെ അടുക്കലേക്ക് വരുകയില്ല. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തെ കുറ്റപ്പെടുത്തും.
വി. യോഹന്നാൻ പരിശുദ്ധാത്മാവിനെ അവതരിപ്പിക്കുന്നത് പാറേക്ലേത്താ ആയിട്ടാണ്. അതായത് സഹായകൻ.നമ്മുടെ ജീവിതത്തിൻ്റെ സഹായകനായി ഈശോ നല്കിയിരിക്കുന്ന വ്യക്തിയാണ് പരിശുദ്ധ റൂഹാ.
മൂന്നു കാര്യങ്ങളെ കുറിച്ച് പരിശുദ്ധ റൂഹ നമുക്ക് ബോധം നല്കും എന്ന് തിരുവചനം. പാപം, നീതി, ന്യായവിധി. ഈ കാലഘട്ടത്തിൽ നമുക്ക് ഇല്ലാതെ പോകുന്നതും ഈ ബോധ്യങ്ങളാണ്. പാപങ്ങൾ ഓർത്തു പശ്ചാത്തപിക്കാൻ, നീതിപൂർവ്വം പ്രവർത്തിക്കാൻ, ദൈവത്തിൻ്റെ ന്യായവിധിയെ കുറിച്ചുള്ള വിചാരത്തോടെ ജീവിതത്തെ ക്രമപ്പെടുത്താൻ, നമുക്ക് പരിശ്രമിക്കാം