ഇക്കഴിഞ്ഞ വർഷം ചങ്ങനാശ്ശേരി അതിരൂപത കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചങ്ങനാശ്ശേരി അതിരൂപത നടത്തിയത് രണ്ടരകോടിയുടെ സന്നദ്ധ സഹായം. ഭക്ഷണം, സാധന സാമഗ്രികൾ, മാസ്ക് , സാനിറ്റൈസർ, കോവിഡ് കിറ്റ്, വൈദ്യസഹായം, സാമ്പത്തിക സഹായം തുടങ്ങിയ ഈ തലങ്ങളിലായി ഇടവകകളുടെയും പ്രസ്ഥാനങ്ങളുടേയും സഹായത്തോടെ 2,58,85126 രൂപ( രണ്ടുകോടി 58 ലക്ഷത്തി എണ്‍പത്തിഅയ്യായിരത്തിനൂറ്റിഇരുപത്തിയാറു രൂപ ) കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതിരൂപത ചിലവഴിച്ചു. കൂടാതെ ഭവനനിർമ്മാണം ചികിത്സാസഹായം, വിവാഹ സഹായം, കൃഷി പ്രോത്സാഹനം, അഗതി മന്ദിരങ്ങളുടെ സഹായം, വിദ്യാഭ്യാസ സഹായം ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ ഇനങ്ങളിൽ ഇടവകകളുടെയും പ്രസ്ഥാനങ്ങളുടെയും സഹായത്തോടെ 247036810( ഇരുപത്തിനാലുകോടി എഴുപതുലക്ഷത്തി മുപ്പത്താറായിരത്തിഎണ്ണുറ്റിപത്തു രൂപ) ചിലവഴിച്ചു.
നൂറ്റിമുപ്പത്തിനാലാമത് അതിരൂപത ദിനത്തോട് അനുബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപത പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും മറ്റുചില സർക്കാർ ആശുപത്രികളിലും കോവിഡ് രോഗികൾക്ക് ശ്വസന സഹായി ‘ബൈ പാപ്പ് ‘ സംഭാവന ചെയുവാൻ അതിരൂപത തീരുമാനിച്ചു. വെന്റിലേറ്ററിന് സമാനമായ ഈ ഉപകരണം ഇസ്രായേൽ, സ്വീഡൻ എന്നി രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ് ആശുപത്രികളിൽ എത്തിക്കുന്നത്. ഇതിനു ആവശ്യമായ തുക ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരിൽ നിന്നും അഭ്യൂദയകാംക്ഷികളിൽ നിന്നും സ്വരൂപിക്കുമെന്ന് അതിരൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.