134-ാമത് ചങ്ങനാശേരി അതിരൂപതാദിനം ഇന്ന് ലളിതമായ ചടങ്ങുകളോടെ അതിരൂപതാകേന്ദ്രത്തില്‍ നടക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഓണ്‍ലൈനിലാണ്  പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍  സന്ദേശം നല്കും. കേരള ഐ.ടി. പാര്‍ക്‌സ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍ എം.തോമസ് മുഖ്യ പ്രഭാഷണം നടത്തും.

 അതിരൂപതാദിനത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ്, അതിരൂപതയുടെ കോവിഡ് പ്രതിരോധ പാക്കേജ് തുടങ്ങിയവ മാര്‍ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിക്കും.
അവാര്‍ഡ് സമര്‍പ്പണം, വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവരെ ആദരിക്കല്‍, പുതിയ ഇടവകകളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയും പിതാവ് നിര്‍വ്വഹിക്കും.