🗞🏵 *സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്നും ഈ രോഗത്തിന്റെ 40 ശതമാനം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.* പ്രമേഹ രോഗികൾ ഈ രോഗത്തെപ്പറ്റി ശ്രദ്ധിക്കണം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ബ്ലാക്ക് ഫംഗസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 *രാസവള സബ്സിഡി 140 ശതമാനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.* പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.ഒരു ബാഗ് ഡിഎപി രാസവളത്തിന് ഇനി മുതല്‍ 500 രൂപയില്‍ നിന്നും 1,200 രൂപ സബ്സിഡിയായി ലഭിക്കും. ഒരു ബാഗ് ഡിഎപിക്ക് ഇനി മുതല്‍ 2,400 രൂപയ്ക്ക് പകരം 1,200 രൂപയാകും നിരക്ക്.
🗞🏵 *ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു.* കോട്ടയം മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ അനീഷ പ്രദീപ് കുമാര്‍(32)ആണ് മരിച്ചത്.കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് പ്രദീപ് കുമാര്‍ ഇതേസ്കൂളില്‍ അക്കൗണ്ടന്റ് ആണ്.
🗞🏵 *രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 30 വർഷത്തോളമായി ജീവപര്യന്തം തടവിൽ കഴിയുന്ന പേരറിവാളന് 30 ദിവസത്തേക്ക് പരോൾ അനുവദിച്ച് തമിഴ്നാട് സർക്കാർ.* പേരറിവാളന്റെ മാതാവ് അർപുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തമിഴ്നാട് ജയിൽ മാന്വൽ വ്യവസ്ഥ പ്രകാരം 30 ദിവസത്തേക്ക് സാധാരണ അവധിക്ക് പോകാൻ അനുവദിച്ച് ഉത്തരവിറക്കിയത്
🗞🏵 *ആകാശത്ത് വിരിയുന്ന അത്യപൂര്‍വ്വ കാഴ്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.* മെയ് 26ന് ആകാശത്ത് സൂപ്പര്‍ ബ്ലഡ് മൂണ്‍ ദൃശ്യമാകും. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന അത്യപൂര്‍വ്വ കാഴ്ചയാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍.
🗞🏵 *ബംഗാൾ ഉൾക്കടലിൽ 23ന് പുതിയ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ.*
ഇതു തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമർദമാകും. ചുഴലിക്കാറ്റായി മാറിയാൽ ‘യാസ്’ എന്ന പേരിലാവും അറിയപ്പെടുക. യാസ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
🗞🏵 *ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ നേരിട്ട് വിളിച്ച് ആശ്വാസം പകര്‍ന്ന് ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവലിന്‍.* കുടുംബത്തിന് ഒപ്പമുണ്ടെന്ന് ശക്തമായ സന്ദേശമാണ് ഇസ്രയേല്‍ ഇതിലൂടെ നല്‍കിയത്. എന്നാൽ ഇസ്രയേലിന്റെ അനുശോചനം അറിയിച്ചാണ് റൂവന്‍ റിവലിന്‍ സംസാരം തുടങ്ങിയത്.സന്തോഷിന്റെയും കുട്ടിയുടെയും കാര്യങ്ങള്‍ അറിയാമെന്നും ഇസ്രയേല്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു.* കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പൊടുന്നനെ കുഴഞ്ഞ് വീഴുകയുമായിരുന്നു
🗞🏵 *ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ കടലില്‍ മുങ്ങിയ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍റെ ബാര്‍ജുകളില്‍ കുടുങ്ങിയ 79 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. 638 പേരെ രക്ഷപ്പെടുത്തി.* മൂന്ന് ബാര്‍ജുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് ബാര്‍ജുകളിലുണ്ടായിരുന്ന മുഴുവന്‍ പേരെയും രക്ഷിച്ചു. അപകടത്തിൽ പെട്ടവരിൽ മലയാളികളുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
🗞🏵 *ഉത്തര്‍പ്രദേശ് റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രി കൊറോണ ബാധിച്ചു മരിച്ചു.* യോഗി ആദിത്യനാഥ് മന്ത്രി സഭയിലെ മന്ത്രിയായ വിജയ് കശ്യപാ(56)ണ് മരിച്ചത്. ഗുഡ്ഗാവ് മേതാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മുസഫര്‍നഗര്‍ ചര്‍തവാല്‍ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു.
🗞🏵 *പിണറായി വിജയന്‍ രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള പന്തല്‍ നിര്‍മ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നയാൾക്ക് കൊറോണ സ്ഥിരീകരിച്ചു.* ഇതേ തുടര്‍ന്ന് മൂന്ന് പേരെ ക്വാറന്റെനാലാക്കി.
ഇലക്ട്രിക്കല്‍ വിഭാഗത്തിലെ കരാർ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്
🗞🏵 *ഭാര്യയെ ഉപദ്രവിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ യുവാവിന് അമേരിക്കയില്‍ 56 മാസം ജയില്‍ ശിക്ഷ. മൂന്ന് വര്‍ഷം നല്ലനടപ്പിനും കോടതി വിധിച്ചു.* ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും. സുനില്‍ കെ അഗുള എന്ന 32 കാരന്‍ ഭാര്യയെ ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്
🗞🏵 *കോൺഗ്രസ് വിട്ട് എൻ സി പിയിലെത്തിയ മുതിർന്ന നേതാവ് പി സി ചാക്കോ എൻ സി പി സംസ്ഥാന അദ്ധ്യക്ഷനാകും.* ദേശീയ അദ്ധ്യക്ഷൻ ശരത് പവാറാണ് പി സി ചാക്കോയെ അദ്ധ്യക്ഷനാക്കിയുളള നിർദേശത്തിന് അനുമതി നൽകിയത്. കോൺഗ്രസിനൊപ്പം നിൽക്കുമ്പോഴും പവാറിൻ്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്.
🗞🏵 *അതിവേഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന.* ആശുപത്രികൾ എല്ലാംതന്നെ കൊറോണ രോഗികള കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിനാൽ സാഹസത്തിന് മുതിരരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
🗞🏵 *രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച വൈകിട്ട് 3.30ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ച് നടത്തുമെന്ന് ചീഫ്സെക്രട്ടറി അറിയിച്ചു.* വരുന്നവർ 48 മണിക്കൂറിനകം എടുത്തിട്ടുളള ആർ.ടി.പി.സി.ആർ/ട്രൂനാറ്റ്/ആർ.ടി ലാബ് നെഗറ്റീവ് റിസൾട്ടോ, കൊറോണ വാക്‌സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. ചടങ്ങിലെത്തുന്നവർക്ക് കൊറോണ പരിശോധനയ്‌ക്കുളള സൗകര്യം എംഎൽഎ ഹോസ്‌റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലും ഏർപ്പെടുത്തിയിട്ടുണ്ട്.
🗞🏵 *തുടർ സമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.* ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു.
🗞🏵 *കൊറോണ ബാധിച്ചവർക്ക് രോഗമുക്തി രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം.* ആദ്യ ഡോസ് സ്വീകരിച്ച ശേഷം വൈറസ് ബാധയുണ്ടായവര്‍ രണ്ടാം ഡോസ് മൂന്നു മാസത്തിനു ശേഷമേ എടുക്കാവൂ എന്നും പുതിയ മാര്‍നിര്‍ദേശത്തില്‍ പറയുന്നു.
🗞🏵 *കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൽ കെഎസ്‌ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിൽ അവശ്യ വിഭാഗങ്ങൾക്ക് യാത്രാനുമതി.* കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകർ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യപ്രവർത്തകർക്ക് വേണ്ടി മാത്രമായിരുന്നു കെഎസ്‌ആർടിസി സ്‌പെഷ്യൽ സർവീസ് നടത്തിയിരുന്നത്.
🗞🏵 *കേരളത്തില്‍ 32,762 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *കോടിയേരി ബാലകൃഷ്ണൻ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററാകും.* നിലവിലെ ചീഫ് എഡിറ്റർ പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരി പാർട്ടി മുഖപത്രത്തിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും കോടിയേരി വൈകാതെ മടങ്ങിയെത്തുമെന്നാണ് സൂചന.
🗞🏵 *കെഎസ്‌ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്‌സിൻ നൽകാൻ സർക്കാർ ഉത്തരവിറക്കി.* കെഎസ്‌ആർടിസിയിലെ 18-44 വയസിന് മധ്യേയുള്ള ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകി തുടങ്ങുമെന്ന് സിഎംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു. വ്യാഴാഴ്ച മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.
🗞🏵 *കൊറോണക്കാലത്ത് ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായമെത്തിക്കാൻ വൈഎംസിഎ രംഗത്ത്.* തെരുവിൽ അലയുന്നവർ, അനാഥർ, നിർധന രോഗികൾ, വെള്ളപൊക്കം മൂലം ദുരിതമനുഭവിക്കുന്നവർ എന്നിവരെ കണ്ടെത്തി സഹായം നല്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ മന്ന ചലഞ്ച് 2021 ‘ പദ്ധതിക്ക് തുടക്കമായി.
🗞🏵 *ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 20 ലക്ഷം കൊറോണ പരിശോധനകൾ.* ഒറ്റ ദിവസം ഇത്രയധികം പരിശോധനകൾ നടത്തുന്നത് ലോക റെക്കോഡാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അവകാശപ്പെട്ടു.രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും പുതുതായി കൊറോണ ബാധിക്കുന്നതിനെക്കാൾ അധികം പേർ രോഗമുക്തി നേടുന്നത് തുടരുന്നതിനിടെയാണിത്.
🗞🏵 *വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയവർ മലയാളികളടക്കം അനേകം നഴ്സുമാരെ തട്ടിപ്പിന് ഇരയാക്കി.* വൻ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു തട്ടിപ്പ്. 600 ലേറെ പേരാണ് തൊഴിൽ വാഗ്ദാനത്തിൽ കുടുങ്ങി യുഎഇയിലെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
🗞🏵 *പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം.* ഓൺലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. എംഎൽഎമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. നിലവിലെ കൊറോണ സാഹചര്യം മറക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.നിലവിൽ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു
🗞🏵 *അഡ്വക്കേറ്റ് ജനറൽ സിപി സുധാകർ പ്രസാദ് രാജിവച്ചു.* രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അഡ്വക്കേറ്റ് ജനറൽ പദവി വഹിച്ച സീനിയർ അഭിഭാഷകനാണ് സിപി സുധാകർ പ്രസാദ്. 2006-ൽ വിഎസ് അച്യുതാനാന്ദൻ മന്ത്രിസഭയുടെ കാലത്തും സുധാകർ പ്രസാദ് ആയിരുന്നു സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറൽ.
🗞🏵 *മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരം കൊടുത്തതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി പരിചയ സമ്പന്നനായ പുതുമുഖം.*
സിപിഎം സംസ്ഥാന സമിതി അംഗം കെ കെ രാഗേഷാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. മുന്‍ രാജ്യസഭാംഗമാണ്. എന്നാൽ നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ തല്‍സ്ഥാനത്ത് തുടരുമെന്നാണ് സൂചന.
🗞🏵 *134-ാമത് ചങ്ങനാശേരി അതിരൂപതാദിനം ഇന്ന് ലളിതമായ ചടങ്ങുകളോടെ അതിരൂപതാകേന്ദ്രത്തില്‍ നടക്കും.* കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഓണ്‍ലൈനിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്കും. കേരള ഐ.ടി. പാര്‍ക്‌സ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍ എം.തോമസ് മുഖ്യ പ്രഭാഷണം നടത്തും. അതിരൂപതാദിനത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ്, അതിരൂപതയുടെ കോവിഡ് പ്രതിരോധ പാക്കേജ് തുടങ്ങിയവ മാര്‍ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിക്കും.
🗞🏵 *സംസ്ഥാനത്ത് 18 മുതൽ 45 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷനില്‍ 32 വിഭാഗങ്ങള്‍ മുന്‍ഗണനാ പട്ടികയിൽ.* ഓക്സിജൻ നിർമ്മാണ പ്ലാന്റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെസ്ഇബി ജീവനക്കാർ, കെ എസ് ആർ ടി സി ജീവനക്കാർ തുടങ്ങിയ വിഭാഗക്കാർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
🗞🏵 *കോവിഡ് 19 വ്യാപനം രൂക്ഷമായ ഭാരതത്തില്‍ ഏപ്രിൽ 10 മുതൽ മേയ് 17 വരെ മരണമടഞ്ഞത് നൂറ്റിഅറുപതോളം വൈദികർ.* ഒരുദിവസം ശരാശരി നാല് വൈദികർ എന്ന കണക്കിലാണ് വൈദികര്‍ മരണപ്പെടുന്നത്. കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തു ജ്യോതി പ്രൊവിന്‍സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യന്‍ കറന്റസ് ‘എന്ന ഇംഗ്ലീഷ് മാസികയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഉള്ളത്. മരിച്ച വൈദികരുടെ പേരുവിവരങ്ങളും മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് മെത്രാന്മാർ വൈറസ് ബാധിതരായി മരണപ്പെട്ടിട്ടുണ്ട്. മെയ് മാസം അഞ്ചാം തീയതി പോണ്ടിച്ചേരി ഗൂഡല്ലൂർ അതിരൂപതയുടെ വിരമിച്ച ആർച്ച് ബിഷപ്പ് ആന്റണി അനന്തരായറും, മെയ് ആറാം തീയതി ജാബുവ രൂപതയുടെ അധ്യക്ഷന്‍ ഫാസിൽ ഭുരിയയും മരണത്തിനു കീഴടങ്ങി.
🗞🏵 *കാലകാലങ്ങളായി നടക്കുന്ന സ്വജനപക്ഷാപാതം അവസാനിപ്പിക്കുവാന്‍ പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യം മാനിക്കാതെ പുതിയ മന്ത്രിസഭ പട്ടിക.* മലപ്പുറം താനൂരില്‍ നിന്ന് ജയിച്ചു നിയമസഭയിലേയ്ക്കു എത്തിയ വി. അബ്ദുറഹ്‌മാനാണ് നിയുക്ത ന്യൂനപക്ഷ വകുപ്പ് മന്ത്രി. വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം പ്രവാസി കാര്യവകുപ്പുകൂടി നല്‍കിയിട്ടുണ്ട്.
🗞🏵 *ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ കന്യാസ്ത്രീകള്‍ക്കും, ക്രിസ്ത്യന്‍ കുടുംബങ്ങളും ആക്രമണത്തിന് ഇരയായതിനെ അപലപിച്ച് ജെറുസലേം മുന്‍ ലത്തീന്‍ പാത്രിയാര്‍ക്കല്‍ വികാരിയായിരുന്ന ബിഷപ്പ് ഗിയാസിന്റോ-ബൗലോസ് മാര്‍ക്കൂസോ.* ഗാസ മുനമ്പില്‍ കഴിഞ്ഞയാഴ്ചത്തെ ബോംബാക്രമണത്തിനിരയായവരില്‍ ‘ഹോളി ഫാമിലി’ കത്തോലിക്ക ഇടവകയിലെ നിരവധി കുടുംബങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
🗞🏵 *നൈജീരിയന്‍ സംസ്ഥാനമായ കടൂണയില്‍ തോക്കുധാരികളായ കൊള്ളക്കാര്‍ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോയി.* കടൂണ അതിരൂപതാംഗമായ വൈദികനാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായിരിക്കുന്നത്. കാച്ചിയ പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലുള്ള കഡാജെയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച മെയ് 17ന് രാവിലെയാണ് കൊള്ളക്കാര്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാവിലെ വെടിയൊച്ച കേട്ട് ഉണര്‍ന്ന തങ്ങള്‍ സഹായത്തിനായി കരഞ്ഞുവിളിച്ചെങ്കിലും മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനീകര്‍ ഉള്‍പ്പെടെ ആരും തങ്ങളുടെ സഹായത്തിനെത്തിയില്ലെന്ന്‍ പ്രദേശവാസികള്‍ പറഞ്ഞതായി എ.സി.ഐ ആഫ്രിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*ഇന്നത്തെ വചനം*
വലിയ ജനക്കൂട്ടങ്ങള്‍ അവന്റെ അ ടുത്തുവന്നു. അവന്‍ തിരിഞ്ഞ് അവരോടു പറഞ്ഞു:
സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല.
സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല.
ഗോപുരം പണിയാന്‍ ഇച്‌ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്?
അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ് പണിമുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്ന വരെല്ലാം അവനെ ആക്‌ഷേപിക്കും.
അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്‌ഷേ, പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്‍മാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടുയുദ്‌ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്?
അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്‍മാരെ അയച്ച്, സമാധാനത്തിന് അപേക്‌ഷിക്കും.
ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്‌ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.
ഉപ്പ് നല്ലതു തന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന് എങ്ങനെ ഉറകൂട്ടും?
മണ്ണിനോ വളത്തിനോ അത് ഉപ കരിക്കുകയില്ല. ആളുകള്‍ അതു പുറത്തെ റിഞ്ഞു കളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ലൂക്കാ 14 : 25-35
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*വചന വിചിന്തനം*
ഈശോയുടെ ശിഷ്യനായിരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് പ്രിയപ്പെട്ടതായ പലതും ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്. സ്വന്തം ജീവൻ ത്യജിക്കേണ്ടതായിട്ടുണ്ട്. കുരിശ് എടുക്കേണ്ടതായിട്ടുണ്ട്. നമ്മൾ പലപ്പോഴും ശിഷ്യത്വത്തിൻ്റെ ഉപേക്ഷിക്കലുകളെ സന്യാസവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്.എന്നാൽ അവയെക്കാൾ ഉപരിയായ ഉപേക്ഷിക്കൽ രക്തസാക്ഷിത്വത്തിൻ്റെതാണ്. നിനക്ക് സുവിശേഷം വേണോ ലോകത്തിൽ പ്രിയപ്പെട്ടവ വേണോ? നിനക്ക് സുവിശേഷ മൂല്യങ്ങൾ വേണോ അതോ സ്വകാര്യ ലാഭങ്ങൾ വേണോ? ഈ ചോദ്യങ്ങൾക്ക് എന്ത് ഉത്തരം നൽകും എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ശിഷ്യത്വത്തിൻ്റെ മൂല്യം അളക്കാൻ സാധിക്കുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*