ഫാ. ജസ്റ്റിൻ കായംകുളത്തുശ്ശേരി

അങ്ങയുടെ നാമം ഞാൻ അവരെ അറിയിച്ചു. അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണ്ടതിനും, ഞാൻ അവരിൽ ആയിരിക്കേണ്ടതിനുമായി ഞാനിനിയും അത് അറിയിക്കും.

ഈശോ പിതാവിനെ വെളിപ്പെടുത്തിയത് സ്നേഹം ആയിട്ടാണ്.
ദൈവം = സ്നേഹം എന്ന് വി.യോഹന്നാൻ്റെ സുവിശേഷത്തിലൂടെ ഈശോ നമ്മെ പഠിപ്പിച്ചു. ദൈവസ്നേഹത്തെ നമ്മുടെ മുമ്പിലവതരിപ്പിച്ചു കൊണ്ട് ധൂർത്തപുത്രൻ്റെ കഥ പറഞ്ഞു തന്നു. ഈശോയുടെ ഓരോ വാക്കിലും, പ്രവൃത്തിയിലും തുളുമ്പി നിൽക്കുന്നത് ദൈവപിതാവിൻ്റെ സ്നേഹമാണ്.

സ്വർഗ്ഗസ്ഥനായ പിതാവേ, “അപ്പാ”എന്ന വിളിയിൽ ഉണ്ട് ആ സ്നേഹം മുഴുവനും. ദൈവനാമം സ്നേഹമാണ്. സ്നേഹിച്ച് സ്നേഹിച്ച് ദൈവാനുഭവം സ്വന്തമാക്കാം നമുക്ക്. സ്നേഹിച്ചു കൊതിതീരാതെ കാത്തിരിക്കുന്ന ദിവ്യകാരുണ്യത്തിലേയ്ക്ക് നമ്മുടെ ജീവിതങ്ങളെ ചേർത്തു വയ്ക്കാം.