🗞🏵 *മാ​ർ​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാ​ലം ചെ​യ്തു.* തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​മ്പ​നാ​ട്ടു​ള്ള മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത വി​ശ്ര​മി​ച്ചി​രു​ന്ന​ത്.

🗞🏵 *മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി.കല്യാണം(99) അന്തരിച്ചു.* ചെന്നൈയിൽ ആയിരുന്നു അന്ത്യം.പടൂരിലെ സ്വവസതിയിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മുപ്പതോടെ ആയിരുന്നു മരണമെന്ന് കല്യാണത്തിന്റെ മകൾ നളിനി അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത് നഗർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.1948 ജനുവരി 30-ന് ഗാന്ധിജി കൊല്ലപ്പെടുമ്പോൾ കല്യാണം ഒപ്പമുണ്ടായിരുന്നു.
 
🗞🏵 *ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു.* ഇ​ന്നലെ മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച് മു​ന്നൂ​റോ​ളം പേ​ർ മ​രി​ച്ചു. സം​സ്ഥാ​ന​ത്ത് പു​തു​താ​യി 44,631 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 292 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മാ​ത്രം 20,870 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

🗞🏵 *സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യ്ക്കു കൂ​ടു​ത​ൽ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.* കെ​ടി​ഡി​സി ഹോ​ട്ട​ലു​ക​ള്‍ ചി​കി​ല്‍​സാ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു എ​ല്ലാ ദി​വ​സ​വും ഫോ​ണ്‍ ഇ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ ഡോ​ക്ട​ർ​മാ​രു​മാ​യി ഓ​ണ്‍​ലൈ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു

🗞🏵 *കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ചാ​ൽ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു

🗞🏵 *മെ​ക്‌​സി​ക്കോ​യി​ല്‍ മേ​ൽ​പ്പാ​ത ത​ക​ർ​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെ​ട്രോ ട്രെ​യി​ൻ നി​ലം​പ​തി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 23 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 60 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

🗞🏵 *തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുസ്ലീം ലീ​ഗ് നേതാവ് പി കെ അബ്ദുറബ്ബ്.* പരാജയത്തിൽ നേതൃത്വത്തിൻ്റെ പങ്ക് നിഷേധിച്ചിട്ട് കാര്യമില്ല. ഭീമൻ പരാജയത്തെക്കുറിച്ച് യുഡിഎഫ് ഇരുത്തി ചിന്തിക്കണമെന്നും അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിയെയും അബ്ദുറബ്ബ് പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബിൻ്റെ പ്രതികരണം.

🗞🏵 *കോവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഗ്രാമീണ മേഖകളിലേയ്ക്കും രണ്ടാം തരംഗം വ്യാപിച്ചുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുവെന്നും, സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.* കേരളത്തില്‍ രണ്ടാം തരംഗത്തില്‍ ഗ്രാമങ്ങളില്‍ കോവിഡ് ബാധ വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
🗞🏵 *കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്.* കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. കാണ്‍പൂര്‍ ഐഐടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

🗞🏵 *നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും(65) ഭാര്യ മെലിന്‍ഡയും(56) വേര്‍പിരിഞ്ഞു.* 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം.

🗞🏵 *പ്രാ​ദേ​ശി​ക മേ​ല്‍​വി​ലാ​സം ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ആശുപത്രിയിലെത്തുന്ന കൊറോണ രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി.* കൊറോണ പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് മ​രു​ന്നു​ക​ള്‍ ഉ​ള്‍​പ്പെടെ അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് നി​ര്‍​ദേ​ശം

🗞🏵 *കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി.* വാഹനത്തിന്റെ ഉടമ മരിച്ചാല്‍ നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്. കൂടാതെ ഉടമ മരിച്ചാല്‍ മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്.

🗞🏵 *ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു.* മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 12 പൈ​സ മു​ത​ല്‍ 15 പൈ​സ വ​രെ ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ ഡീ​സ​ലി​ന് ലി​റ്റ​റി​ന് 15 പൈ​സ മു​ത​ല്‍ 18 പൈ​സ വ​രെ​യാ​ണ് കൂ​ടി​യ​ത്.കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 90.57 രൂ​പ​യാ​ണ് വി​ല. ഡീ​സ​ലി​ന് 85.14 രൂ​പ​യും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്നു​ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ടു​ന്ന​ത്. നി​ല​വി​ല്‍ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല.

🗞🏵 *നവവരൻ കൊറോണ ബാധിച്ച് ചികിൽസ കിട്ടാതെ മരിച്ചു.* നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയ കൊൽക്കത്ത സ്വദേശിയായ റാമി(35)ന് കൊറോണ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
റാമി(35)ന്റെ വിവാഹം രണ്ടാഴ്ച മുൻപായിരുന്നു.നവവധുവുമായിബെംഗളൂരുവിലേക്കു മടങ്ങിയെത്തിയയുടൻ പനി ബാധിച്ചു

🗞🏵 *ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5 ജി സാങ്കേതിക വിദ്യയ്ക്കും സ്പെക്ട്രം ട്രയലിനും ടെലികോം സേവന ദാതാക്കൾക്ക് (ടിഎസ്പി) കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെന്റ് അനുമതി നൽകി.* ഭാരതി എയർടെൽ, റിലയൻസ് ജിയോ ഇൻഫോകോം, വൊഡഫോൺ ഐഡിയ, എംടിഎൻഎൽ എന്നിവ ഗ്രാമീണ, അർദ്ധ നഗര, നഗര പ്രദേശങ്ങളിൽ 5ജി ട്രയൽ നടത്തും.
 
🗞🏵 *അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടന്‍ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു.* ആദ്യത്യന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കുകയായിരുന്നു.സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് അമ്പിളി ദേവി പരാതിയില്‍ പറയുന്നത്

🗞🏵 *റെംഡെസിവിർ മരുന്ന് വ്യാജമായി നിർമ്മിച്ച കേന്ദ്രത്തിൽ റെയ്‌ഡ്‌ നടത്തി പൂട്ടിച്ച്‌ ഗുജറാത്ത് പൊലീസ്.* വ്യാജ നിർമ്മാണ കേന്ദ്രത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ഏഴോളം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊറോണ ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നാണ് റെംഡെസിവിർ. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് വ്യാജ മരുന്ന് കുത്തിവെച്ച് 90 ലക്ഷത്തിലധികം രൂപ പ്രതികൾ സമ്പാദിച്ചതായും പൊലീസ് അറിയിച്ചു.തുടർന്ന് മുഹമ്മദ് ആഷിം എന്ന ആഷിഫ്, റാമിസ് കദ്രി എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

🗞🏵 *സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലിൽ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി.* സ്വകാര്യ സ്‌കൂളുകൾ കൊള്ളലാഭത്തിന് പിന്നാലെ പോകരുതെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്തെ കൊറോണ സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.സ്‌കൂൾ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടൽ.

🗞🏵 *കൊറോണ നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി.* മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി ഉപദവിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

🗞🏵 *കൊറോണ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി ജർമ്മനി.* ഇന്ത്യയ്ക്ക് ആശ്വാസമായി ജർമ്മനിയിൽ നിന്ന് മെഗാ ഓക്‌സിജൻ ക്രയോജനിക് കണ്ടെയ്‌നറുകൾ എത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഡെൽഹിയിൽ എത്തിച്ചത്.വലിയ അളവിൽ ഓക്‌സിജൻ സംഭരിക്കാൻ ശേഷിയുള്ള ക്രയോജനിക് കണ്ടെയ്‌നറുകളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്

🗞🏵 *കേരളത്തിലോടുന്ന പത്ത് എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.* കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്.

🗞🏵 *കേരളത്തില്‍  37,190 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
🗞🏵 *തില്ലങ്കേരിയില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്.* തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്യാട്ടേരിയിലെ കെ. റുഖിയയുടെ കബീറിന്റെയും മക്കളായ അമീന്‍ (5), റബീല്‍ (2) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ നിന്ന് കിട്ടിയ ബോംബ്, ബോളാണെന്ന് കരുതി വീട്ടിനകത്ത് നിന്ന് കളിക്കുന്നതിനിടെ പൊട്ടിതെറിക്കുകയായിരുന്നു

🗞🏵 *സംസ്ഥാനത്തേക്ക് കേന്ദ്രസർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ഇന്നലെ തിരുവനന്തപുരത്തെത്തിച്ചു.* ഇന്ന് എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് വാക്‌സീൻ കൈമാറും.

🗞🏵 *രാജ്യത്ത് ആദ്യമായി മൃഗങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്തു.* ഹൈദരബാദിലെ നെഹ്‌റു സുവോളജികൽ പാർകിലെ എട്ട് സിംഹങ്ങളാണ് കൊറോണ പോസിറ്റീവായത്. ആർ ടി പി സി ആർ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൂടുതൽ വിശദമായ സാംപിൾ പരിശോധനയിൽ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് വന്നതാണോയെന്ന് വിശദമായ പരിശോധനയിൽ വ്യക്തമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

🗞🏵 *സംസ്ഥാനത്ത് രണ്ടാം കൊറോണ വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും പൊതുഗതാഗതം അവശ്യസർവീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു.* വരുമാന നഷ്ടത്തെ തുടർന്ന് ദീർഘദൂര, രാത്രികാല സർവീസുകൾ നിർത്തുന്നെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്.നിലവിലെ ഉത്തരവ് അനുസരിച്ച്‌ 50% സർവീസുകൾ എപ്പോഴും നിലനിർത്തും.

🗞🏵 *ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രതി ബാബുക്കുട്ടൻ പിടിയിലായി.* പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. ഒരാഴ്ച മുമ്പായിരുന്നു പട്ടാപകൽ ട്രെയിനിൽ യുവതിക്ക് നേരെ ഇയാളുടെ ആക്രമണം.
 
🗞🏵 *സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയായ പൈവി റസനന് രണ്ടു വർഷം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത.* പൈവി ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ ഏപ്രിൽ 29നു പ്രഖ്യാപിച്ചുവെന്ന് എഡിഎഫ് ഇൻറർനാഷണൽ എന്ന ക്രൈസ്തവ നിയമ സംഘടനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 2004ലും 2018ലും നടത്തിയ പരാമർശങ്ങളുടെ പേരിൽ അഞ്ച് മക്കളുടെ അമ്മയായ പൈവിയുടെ ജയിൽ ശിക്ഷ നീണ്ടു പോകാനും സാധ്യതയുണ്ടെന്ന് എഡിഎഫ് ഇൻറർനാഷ്ണൽ സൂചിപ്പിച്ചു. സ്വവർഗ്ഗാനുരാഗികൾക്കെതിരെ വിദ്വേഷം പരത്തി എന്നതാണ് എംപിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. മതവിശ്വാസം പ്രഖ്യാപിക്കുന്നത് ജയിൽ ശിക്ഷയ്ക്ക് ഇടവരുത്തുക എന്ന സാഹചര്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് പൈവി പറഞ്ഞു.

🗞🏵 *ഹെയ്തിയിലെ പോര്‍ട്ട് ഓ പ്രിൻസിൽ നിന്നും തട്ടിക്കൊണ്ടു പോയ കത്തോലിക്കാ വൈദികരെയും സന്യാസിനികളെയും അക്രമികള്‍ വിട്ടയച്ചു.* രാജ്യവ്യാപകമായ പ്രതിഷേധം ഉയർത്തിയ തട്ടികൊണ്ടു പോകൽ നടന്നു മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് ഫ്രഞ്ച് മിഷ്ണറിമാര്‍ ഉള്‍പ്പെടുന്ന കത്തോലിക്കാ സന്യസ്തരെ സംഘം മോചിപ്പിച്ചത്. ബന്ദികളായ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൊസൈറ്റി ഓഫ് പ്രീസ്റ്റ്സ് ഓഫ് സെന്റ് ജാക്ക്സ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയവർക്ക് മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തങ്ങളുടെ സഹപ്രവർത്തകരെയും സഹോദരിമാരെയും ആരോഗ്യത്തോടെ തന്നെ തിരികെ കിട്ടിയതിൽ അതീവ സന്തോഷമുണ്ടെന്ന് സൊസൈറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. ഹെയ്തിയില്‍ സമാധാനം പുലരാനും സന്യസ്തരുടെ മോചനം സാധ്യമാകാനും ബ്രസീലിയന്‍ മെത്രാന്‍ സമിതി മെയ് ഒന്നിനു പ്രത്യേക പ്രാര്‍ത്ഥനാദിനം ആചരിച്ചിരിന്നു.
 
🗞🏵 *രാജ്യത്തെ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന കുപ്രസിദ്ധമായ മതനിന്ദാ നിയമം ലോകമെങ്ങും നടപ്പിലാക്കണമെന്ന ആഗ്രഹം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.* മതനിന്ദയുടെ കാര്യത്തില്‍ മുസ്ലീം രാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും, മതനിന്ദ നടക്കുന്ന രാഷ്ട്രങ്ങളുമായിട്ടുള്ള വ്യാപാരബന്ധങ്ങള്‍ ഉപേക്ഷിക്കല്‍ പോലെയുള്ള സംയുക്ത നടപടികള്‍ സ്വീകരിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് കഴിഞ്ഞയാഴ്ച ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി ‘ദി സ്പെക്ടേറ്റര്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ളാമിക തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ പ്രവാചക വിമര്‍ശന കാര്‍ട്ടൂണുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരിന്നു.

🗞🏵 *വത്തിക്കാനിലെ ആരാധന തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും വത്തിക്കാന്‍ ഉന്നതകോടതിയുടെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയും ഉള്‍പ്പെടെ എട്ടു കര്‍ദ്ദിനാള്‍മാരെ കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ നിന്നും കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് കണ്‍സിസ്റ്ററിയില്‍ തീരുമാനം.* ഇന്നലെ മെയ് 3-ന് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കമുള്ളവരുടെ നാമകരണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ അപ്പസ്തോലിക കൊട്ടാരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അദ്ധ്യക്ഷതയില്‍ നടന്ന കര്‍ദ്ദിനാളുമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിന് അംഗീകാരം നല്‍കിയത്.

🗞🏵 *നാം യേശുവിൽ വസിക്കുന്നില്ലെങ്കിൽ, നമുക്ക് നല്ല ക്രിസ്ത്യാനികളാകാൻ കഴിയില്ലായെന്നും യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ.* ഇക്കഴിഞ്ഞ ഞായറാഴ്ച പതിവ്പോലെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു മുന്‍പ് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മുന്തിരിചെടിയിലെ ശാഖകളെന്ന നിലയിൽ നാം നൽകേണ്ട ഫലം നമ്മുടെ ക്രിസ്തീയ ജീവിത സാക്ഷ്യമാണ്. മുന്തിരിച്ചെടിക്ക് ശാഖകൾ എന്ന പോലെ, യേശുവിന് നമ്മെയും ആവശ്യമുണ്ടെന്നും യേശുവിന് നമ്മെ ആവശ്യമുള്ളത് ഏത് അർത്ഥത്തിലാണെന്ന് ചിന്തിക്കണമെന്നും നമ്മുടെ സാക്ഷ്യം അവിടത്തേക്ക് ആവശ്യമുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
🦁🦁🦁🦁🦁🦁🦁🦁🦁🦁🦁
*ഇന്നത്തെ വചനം*
ഫരിസേയരില്‍ നിക്കൊദേമോസ്‌ എന്നുപേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു.
അവന്‍ രാത്രി യേശുവിന്റെ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ്‌ ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.
നിക്കൊദേമോസ്‌ ചോദിച്ചു: പ്രായമായ മനുഷ്യന്‌ ഇത്‌ എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച്‌ അവനു ജനിക്കുവാന്‍ കഴിയുമോ?
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.
മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്‌്‌; ആത്‌മാവില്‍നിന്നു ജനിക്കുന്നത്‌ ആത്‌മാവും.
നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്‌മയിക്കേണ്ടാ.
കാറ്റ്‌ അതിനിഷ്‌ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്‌ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത്‌ എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ്‌ ആത്‌മാവില്‍നിന്നു ജനിക്കുന്ന ഏവനും.
യോഹന്നാന്‍ 3 : 1-8
🦁🦁🦁🦁🦁🦁🦁🦁🦁🦁🦁
*വചന വിചിന്തനം*
ഈശോ അവനോട് പറഞ്ഞു സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു വീണ്ടും ജനിക്കുന്നില്ലങ്കിൽ ഒരുവന് ദൈവരാജ്യം കാണാൻ കഴിയുകയില്ല.

ഒരു ക്രൈസ്തവൻ്റെ ജീവിതത്തിൽ പല തരത്തിലുള്ള ജനനമുണ്ട്. ആദ്യം അവൻ ജനിക്കുന്നത് ദൈവത്തിൻ്റെ മനസ്സിലാണ്. പിന്നീട് ദമ്പതികളുടെ മനസിൽ, അമ്മയുടെ ഉദരത്തിൽ, ഈ ഭൂമിയിൽ,സഭയിൽ, മരണത്തിലൂടെ സ്വർഗത്തിൽ.

ഇവിടെ വീണ്ടും ജനനം എന്നത് മാമ്മോദീസായെ പറ്റിയുള്ള സൂചനയാണ് നല്കുന്നത് എങ്കിലും ഓരോ ദിവസവും വീണ്ടും ജനിക്കാൻ ദൈവം നൽകുന്ന അവസരങ്ങളുണ്ട്. അത് കർത്താവിൻ്റെ സ്നേഹം ഓരോ പ്രഭാതത്തില് പുതിയ തായിരിക്കുന്നതു പോലെയാണ്. ഇന്നലത്തേതിൽനിന്ന് കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഇന്ന് നല്കപ്പെടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുമ്പോൾ നാം അനുഗ്രഹങ്ങളെ സ്വീകരിക്കുകയാണ് എന്ന് നമുക്ക് തിരിച്ചറിയാം.

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*