🗞🏵 *സം​സ്ഥാ​ന​ത്ത് മേ​യ് ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ ഒ​രു ത​ര​ത്തി​ലു​മു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളും ഉ​ണ്ടാ​ക​രു​തെ​ന്ന് കോ​ട​തി.* കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ഒ​ത്തു​കൂ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​ത്. പോ​ലീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ക്കാ​ര്യം ഉ​റ​പ്പു വ​രു​ത്ത​ണം. അ​ന​ധി​കൃ​ത​മാ​യി ഒ​ത്തു​കൂ​ടു​ന്ന​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​മ​നു​സ​രി​ച്ച് കേ​സെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു

🗞🏵 *രാ​ഷ്ട്രീ​യം ക​ളി​ക്കാ​നു​ള്ള സ​മ​യ​മിതല്ലന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി.* കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കി​ക്കൊ​ണ്ട് രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്. സ​ഹ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യാ​ണ് പി​ന്തു​ട​രേ​ണ്ട​തെ​ന്നും സു​പ്രീം കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് രാ​ഷ്ട്രീ​യം വേ​ണ്ട​ത്. ഇ​പ്പോ​ള്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം അ​പ​ക​ട​ത്തി​ലാ​ണ്. സ​ഹ​ക​ര​മാ​ണ് ഇ​പ്പോ​ള്‍ വേ​ണ്ട​തെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.

🗞🏵 *കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അപകടമേറിയതാണെന്നും അതിന്റെ അപകട സാധ്യതയെ വിലകുറച്ച് കാണരുതെന്നും​ ഫ്രാൻസിലെ ആരോഗ്യമന്ത്രി ഒളിവിയർ വെരാൻ.* നിലവിലുള്ള കോവിഡ്​ വാക്​സിനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *രണ്ടാഴ്ച ഇന്ത്യയില്‍ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന പൗരന്‍മാരെ 5 വര്‍ഷം ജയിലില്‍ അടയ്ക്കുമെന്നാണ് ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്*. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായതാണ് ഉടനടി രാജ്യത്തേക്ക് മടങ്ങി എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പ്രേരിപ്പിച്ചതെന്നു ചില ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശിക്ഷാ നടപടി.

🗞🏵 *സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.* പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നീണ്ടുനിൽക്കുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമായിരിക്കും സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

🗞🏵 *മലപ്പുറം ജില്ലാ സബ് കളക്ടറായി ചുമതലയേറ്റ സഫ്ന നസറുദ്ദീനെതിരെ സൈബര്‍ ആക്രമണം.* ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇടാതെ സ്ഥാനമേറ്റതിനെതിരെയാണ് സൈബര്‍ ആക്രമണം. കളക്ടറായി സ്ഥാനമേറ്റതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങളുടെ ഫേസ്ബുക്കിന് ചുവടെയാണ് മതവാദികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രമുഖ ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളാണ് കൂടുതലും.

🗞🏵 *സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ടുള്ള പൊലീസ് സുരക്ഷാ സംവിധാനം പൂര്‍ത്തിയായി.* കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് സംസ്ഥാനത്താകെ സുരക്ഷയൊരുക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് കടുത്ത വെല്ലുവിളിയാണ് വെട്ടെണ്ണൽ ദിനത്തിലെ സുരക്ഷ ഒരുക്കുക എന്നത്. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുണ്ടെങ്കിലും എത്രത്തോളം പാലിക്കപ്പെടും എന്നതാണ് പ്രശ്നം.

🗞🏵 *ഒരു ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആള്‍ പോലീസ് പിടിയിൽ.* കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഗോപു രാജന്‍ ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യ യാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ കടുത്തുരുത്തി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ വോളന്റീയര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
 
🗞🏵 *രാജ്യത്ത് കൊറോണ രോഗബാധയുടെ രണ്ടാം ഘട്ടം അനിയന്ത്രിതമായി തുടരുമ്പോള്‍ നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.* രോഗ വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ അടുത്ത മാസം 31 വരെ തുടരണം.

🗞🏵 *മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു.* കൊറോണ ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രമുഖ മനുഷ്യവകാശ പ്രവർത്തകൻ കൂടിയായ സോളി സൊറാബ്ജി രാജ്യത്തെ മികച്ച അഭിഭാഷകരിൽ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1989-90, 1998-2004 കാലയളവിലാണ് അറ്റോർണി ജനറലായി സേവനം അനുഷ്ഠിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സോളി സൊറാബ്ജിയെ പദ്മഭൂഷൺ അവാർഡ് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

🗞🏵 *വടക്കൻ ഇസ്രായേലിലെ ജൂത തീർത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേർ മരിച്ചു.* നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാ പ്രവർത്തനം തുടരുകയാണ്.രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമൺ ബാർ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്ര-ഓർത്തഡോക്സ് ജൂതന്മാർ തടിച്ചുകൂടിയപ്പോഴാണ് അപകടം നടന്നത്.

🗞🏵 *കേരളത്തിലെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്തി ഹൈക്കോടതി.* കേരളത്തിൽ കൊറോണ കേസുകൾ ദിനംപ്രതി വർധിച്ച്‌ വരികയാണെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വിലയിരുത്തി.ഈ സാഹചര്യത്തിൽ ചികിത്സാ നിരക്ക് കുറയ്ക്കുന്നത് വീണ്ടും പരിഗണിക്കുമെന്ന് സർക്കാർ കോടതിയോട്.സ്വകാര്യ ആശുപത്രികളിൽ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

🗞🏵 *കൊറോണ ചികിൽസയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ വീടുകളിൽവച്ച് ഉപയോഗിക്കരുതെന്നും ആശുപത്രികളിൽ മാത്രമേ മരുന്ന് സ്വീകരിക്കാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.* ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങൾ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസൊലേഷന് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി.

🗞🏵 *ഒരു വര്‍ഷമായി കൊറോണയുടെ പിടിയില്‍ നിന്നും മുക്തനാകാതെ 49കാരന്‍.* ബ്രിട്ടനിലെ ജേസണ്‍ കെല്‍ക്ക് എന്ന പ്രൈമറി സ്കൂള്‍ ഐ.ടി അധ്യാപകനാണ് ഇപ്പോഴും കൊറോണ വൈറസില്‍ നിന്നും പൂര്‍ണ മുക്തനാകാതെ ചികിത്സയില്‍ കഴിയുന്നത്. 2020 ഏപ്രിലില്‍ നെഞ്ചുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജേസണ്‍ കെല്‍ക്കിന് കൊറോണ ടെസ്റ്റില്‍ പോസറ്റിവ് ആയി മാറുകയായിരുന്നു. പീന്നിട് അദ്ദേഹം ആശുപത്രി വിട്ടിട്ടില്ല.

🗞🏵 *തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ (84) അന്തരിച്ചു.* ചെന്നൈയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം.  ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
 
🗞🏵 *സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.* 1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് നിരക്ക് കുറച്ചത്. ഇനി മുതല്‍ പുതുക്കിയ നിരക്കാവും പരിശോധനയക്കായി സ്വകാര്യ ലാബുകള്‍ ഈടാക്കുക. കഴിഞ്ഞ ദിവസം നിരക്ക് കുറച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും ആളുകളില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

🗞🏵 *പൗരന്മാർ അവരുടെ ആവലാതികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് തടയരുതെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി സുപ്രീംകോടതി.* ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. ഓക്സിജൻ, മരുന്ന് വിതരണം, വാക്സിൻ എന്നിവയുമായി ബന്ധപ്പെട്ട് സ്വമേധയാലുള്ള ഹർജിയിൽ വാദം കേൾക്കെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
 
🗞🏵 *സംസ്ഥാനം വിലകൊടുത്ത് വാങ്ങാൻ ഇരിക്കുന്ന വാക്‌സിൻ എത്താൻ വൈകുമെന്ന് മരുന്ന് നിർമ്മാണ കമ്പനി.* വരുന്ന മൂന്നു മാസം കൊണ്ട് ഒരുകോടി ഡോസ് വാക്സിൻ വില കൊടുത്തു വാങ്ങാനായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. വാക്സിൻ വാങ്ങുന്നതിനുള്ള ചർച്ചകൾ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വാക്സിൻ ക്ഷാമം നേരിടുന്ന കേരളത്തിന് തിരിച്ചടിയാകുന്ന നിർമ്മാതാക്കളുടെ അറിയിപ്പ്.

🗞🏵 *കൊറോണ വാക്സിൻ രാജ്യത്തിൻ്റെ പൊതുമുതലാണെന്നും വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി.* കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ചാണ് സുപ്രീംകോടതി ഈ ചോദ്യമുന്നയിച്ചത്. വാക്സിൻ കൈപറ്റുന്നത് കേന്ദ്രമായാലും സംസ്ഥാനമാ‍യാലും എന്താണ് വ്യത്യാസമെന്നും കോടതി ചൂണ്ടിക്കാട്ടി.

🗞🏵 *കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ ആധുനിക ഗ്യാസ്​ ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്നത് വികസന നേട്ടമായി അവകാശപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്ര​ൻ്റെ പോസ്​റ്റ്​.* സംഭവം വിവാദമായതോടെ പോസ്​റ്റ്​ പിൻവലിച്ച് മേയർ പിൻ വാങ്ങി.

🗞🏵 *മെയ് അഞ്ചു മുതൽ ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചതായി ഹയർ സെക്കൻഡറി അറിയിച്ചു.* പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. കൊറോണ വ്യാപന സാഹചര്യത്തിലാണ് മൂല്യനിർണയം മാറ്റിയത്. എസ് എസ് എൽ സി മൂല്യനിർണയവും മാറ്റിവയ്ക്കുമെന്നാണ് സൂചന.

🗞🏵 *ഡെൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലിന് കൊറോണ സ്ഥിരീകരിച്ചു.* ട്വീറ്റിലൂടെയാണ് അനിൽ ബൈജാൽ കൊറോണ പോസിറ്റീവായ വിവരം പുറത്തുവിട്ടത്. ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൽട്വീറ്റ ചെയ്തു.
 
🗞🏵 *കേരളത്തില്‍  37,199 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🗞🏵 *സംസ്ഥാനത്ത് കൊറണ വ്യാപനം കൂടുതല്‍ ഉള്ള ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* നിലവിലുള്ള നിയന്ത്ര ണങ്ങള്‍ക്ക് പുറമെയാണിത്. നാലാം തീയതി മുതല്‍ കൂടുതല്‍ കര്‍ക്കശമായി നിയന്ത്രണങ്ങളിലേക്കാണ് കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
🗞🏵 *കൊറോണ വൈറസ് ബാധിച്ചവർക്ക് മരുന്ന് കുറിച്ചു കൊടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ടയാൾക്ക് 1000 രൂപ പിഴയിട്ട് സുപ്രീം കോടതി.* മഹാമാരിക്കെതിരേ മരുന്ന് കുറിപടികൾ എഴുതി നല്കണമെന്നുള്ള സുരേഷ് ഷായുടെ ഹർജിയിലാണ് സുപ്രീം കോടതി പിഴയിട്ടത്

🗞🏵 *​കൊറോണ വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഭാ​ഗി​ക ലോ​ക്ക്ഡൗ​ൺ ഏർപ്പെടുത്തി.* മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് അ​ഞ്ച് മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി. രാ​വി​ലെ ഏ​ഴ് മു​ത​ൽ പ​ത്ത് വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ​യും ആ​യി​രി​ക്കും മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ന്നി​രി​ക്കു​ക.

🗞🏵 *കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ജപ്പാനും.* ആശുപത്രികളിലേയ്ക്ക് ആവശ്യമുള്ള 300 ഓക്സിജൻ ജനറേറ്ററുകളും, വെന്റിലേറ്ററുകളും എത്തിക്കുമെന്ന് ജപ്പാന്റെ ഇന്ത്യയിലെ അംബാസഡർ സതോഷി സുസുക്കി അറിയിച്ചു.

🗞🏵 *സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.* പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമായിരിക്കും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

🗞🏵 *കൊറോണ വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൊറോണ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ നിർബന്ധമായും റൂം ക്വാറന്റൈനിൽ കഴിയണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം.* ഇവർ നിർബന്ധമായും കൊറോണ ടെസ്റ്റിന് വിധേയരാകണമെന്നും പരിശോധനാഫലം ലഭിക്കുംവരെ റൂം ക്വാറന്റൈനിൽ കഴിയണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.
 
🗞🏵 *അമേരിക്കയിലെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെ കത്തോലിക്കാ സന്യാസിനിയായി അറിയപ്പെടുന്ന സിസ്റ്റർ ഫ്രാൻസിസ് ഡൊമിനിസീ പിസ്കാടെളള ഏപ്രിൽ ഇരുപതാം തീയതി തന്റെ നൂറ്റിഎട്ടാം പിറന്നാൾ ആഘോഷിച്ചു.* തന്റെ ജീവിതകാലയളവില്‍ ലോകമഹായുദ്ധങ്ങളും, ശീതയുദ്ധവും, ഒന്‍പതു മാർപാപ്പമാരെയും, 18 അമേരിക്കൻ പ്രസിഡന്‍റുമാരെയും കണ്ട സിസ്റ്റർ ഫ്രാൻസിസ് ഡൊമിനിസീ, ഡൊമിനിക്കൻ സന്യാസിനി സഭാംഗമാണ്. രണ്ടാമത്തെ വയസ്സിൽ വലിയൊരു പരിക്കേറ്റ സിസ്റ്റർ ഫ്രാൻസിസിന്റെ ഇടത് കൈത്തണ്ട മുറിച്ചു കളയേണ്ടതായി വന്നു. ഇക്കാരണത്താൽ നിരവധി സന്യാസിനി സഭകൾ സന്യാസിനി ആകാനുള്ള അവരുടെ ആഗ്രഹം നിരസിച്ചു. പിന്നീടാണ് പ്രതിസന്ധികളെ അതിജീവിച്ച് സിസ്റ്റർ ഫ്രാൻസിസ് ഡൊമിനിക്കൻ സഭയിൽ ചേരുന്നത്.

🗞🏵 *അയർലണ്ടിൽ പൊതു ആരാധനയ്ക് ഏർപ്പെടുത്തിയിരുന്ന വിവാദമായ വിലക്ക് മെയ് 10ന് പിൻവലിക്കുവാന്‍ ഭരണകൂടത്തിന്റെ തീരുമാനം.* കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ച് ദേവാലയങ്ങളില്‍ നടത്തിക്കൊണ്ടിരിന്ന ആരാധനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണകൂട നയത്തിനെതിരെ ഐറിഷ് കത്തോലിക്ക സഭയുടെ തലവനും അര്‍മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ഈമണ്‍ മാര്‍ട്ടിന്‍ രംഗത്തെത്തിയിരിന്നു. വിശുദ്ധ കുർബാന അടക്കമുള്ള തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറുമാസം വരെ തടവ് അനുഭവിക്കേണ്ടി വന്ന ക്രിമിനൽ കുറ്റമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ 27 ആഴ്ചകളായി പൊതു ആരാധന മുടങ്ങി കിടക്കുകയായിരുന്നു.
 
🗞🏵 *ഏതാനും ചില ഇസ്ലാമിക നേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, അതിൽ നിന്ന് പിന്മാറാൻ അവർ തയ്യാറാകണമെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ.* മതപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ നിന്ന് മുസ്ലിം വിശ്വാസികൾ പിൻമാറണമെന്ന പേരിൽ ചൊവ്വാഴ്ച സംഘടനയുടെ ജനറൽ സെക്രട്ടറി ജോസഫ് ഡരമോള ഇറക്കിയ പത്രക്കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ മുൻകരുതൽ എടുക്കണമെന്നും ക്രൈസ്തവരെ പ്രകോപിപ്പിക്കാനായി ഇസ്ലാമിക നേതാക്കളുടെ ഭാഗത്തു നിന്ന് ചില അതിക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

🗞🏵 *അക്രമവും, രക്തച്ചൊരിച്ചിലും, തട്ടിക്കൊണ്ടുപോകലും രൂക്ഷമായ ഹെയ്തിയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി ബ്രസീലിയന്‍ ക്രൈസ്തവര്‍ നാളെ (മെയ് 1) പ്രാര്‍ത്ഥനാ ദിനമാചരിക്കുന്നു.* പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന്റെ സഹായത്തോടെ ബ്രസീല്‍ മെത്രാന്‍ സമിതിയുടെ ‘പാസ്റ്ററല്‍ കമ്മീഷന്‍ ഫോര്‍ മിഷന്‍ ആന്‍ഡ്‌ ഇന്റര്‍-എക്ലേസ്യല്‍ കോ-ഓപ്പറേഷ’നാണ് നാളത്തെ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിക്കുന്നത്. ‘ഹെയ്തിയിലെ സമാധാനം’, ‘ഹെയ്തി സഭയുടെ പ്രേഷിത ദൗത്യം’ എന്നീ നിയോഗങ്ങള്‍ മുന്‍നിറുത്തി നാളെ മുഴുവനും ജപമാലയോ, വിശുദ്ധരുടെ ലുത്തീനിയയോ വിശ്വാസികള്‍ ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്‍ സമിതിയുടെ ആഹ്വാനത്തില്‍ പറയുന്നു.

🗞🏵 *കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ നിരവധി കത്തോലിക്ക വൈദികര്‍ കോവിഡ് 19 മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്.* 2020-ലും 2021-ന്റെ ആദ്യപാദത്തിലുമായി ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിന് വൈദികരാണ് കൊറോണ ബാധിച്ച് മരിച്ചത് . രോഗബാധ ആരംഭിച്ച 2020 മുതല്‍ 2021 മാര്‍ച്ച് വരെ അഞ്ചു മെത്രാന്മാരും, 221 വൈദികരും, 11 ഡീക്കന്‍മാരും, 8 കന്യാസ്ത്രീകളുമാണ്മെക്സിക്കോയില്‍ കോവിഡ് 19 മൂലം മരണപ്പെട്ടത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*ഇന്നത്തെ വചനം*
യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു.
സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്‌ചര്യപ്പെട്ടു പറഞ്ഞു: ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌? ഇവനു കിട്ടിയ ഈ ജ്‌ഞാനം എന്ത്‌? എത്ര വലിയ കാര്യങ്ങളാണ്‌ ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്‌!
ഇവന്‍മറിയത്തിന്റെ മക നും യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ്‌ അവര്‍ അവനില്‍ ഇടറി.
യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്‌ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.
ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ്‌ അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല.
അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച്‌ അവന്‍ വിസ്‌മയിച്ചു.
മര്‍ക്കോസ്‌ 6 : 1-6
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*വചന വിചിന്തനം*
ഏതാനും രോഗികളുടെമേൽ കൈകൾവച്ച് സുഖപ്പെടുത്താൻ അല്ലാതെ മറ്റ് അത്ഭുതം ഒന്നും ചെയ്യാൻ അവിടെ അവന് കഴിഞ്ഞില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ അത്ഭുതപ്പെട്ടു. അന്നും ഇന്നും അത്ഭുതങ്ങളുടെ കാരണം വിശ്വാസമാണ്. വിശ്വസിച്ചാൽ നീ അത്ഭുതം കാണുമെന്ന് ഈശോ മറിയത്തോട് പറഞ്ഞത് ഓർക്കുക. അത്ഭുതത്തിൻ്റെ കുറവിന് കാരണം നമ്മുടെ വിശ്വാസത്തിൻറ കുറവ് തന്നെയാണ്. നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ജീവിഭാരത്താൽ തളർന്നു വീഴുമ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ദൈവത്തിങ്കലേക്ക് നമ്മുടെ കണ്ണുകൾ ഉയർത്താം. സഹനങ്ങളുടെ കാൽവരി മലമുകളിനപ്പുറം ഉത്ഥാനനത്തിന്റെ ഒരു പുത്തൻ ആകാശവുമായി അവൻ നമ്മെ കാത്തിരിപ്പുണ്ട്…….

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*