ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി
അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ട് കുട്ട നിറയെ അവർ ശേഖരിച്ചു.
എന്തിനാണ് അപ്പം മിച്ചം വന്നത്? അപ്പം മുറിക്കൽ വിശുദ്ധ കുർബാനയുടെകൂടി പ്രതീകമാണ്. അവൻറ സ്വർഗ്ഗീയ വിരുന്നിലേക്ക് വരുവാൻ ഉള്ളവരെ കൂടി കരുതുന്ന ദൈവ സ്നേഹത്തിൻ്റെ ആർദ്രത തിരിച്ചറിയാം.
തൻ്റെ അടുക്കൽ വരുന്നവരെയൊന്നും തിരിച്ചയയ്ക്കാത്ത, മാറ്റി നിർത്താത്ത മിശിഹാ മനോഭാവം നമ്മെ ഏറെ ആകർഷിക്കേണ്ടതല്ലേ! നമ്മൾ ഒക്കെ എങ്ങനെ ഓരോരുത്തരെയും ഒഴിവാക്കാം എന്നു ചിന്തിക്കുമ്പോൾ കുർബാനയാക്കുന്ന ഈശോ ഓരോരുത്തരെയും തന്നിലേയ്ക്ക് ചേർത്തുനിർത്തുന്നു. അതാണ് കുർബാന അനുഭവം. ഈ കുർബാന അനുഭവം നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ.