🗞🏵 *എക്സ്റ്റ് പോൾ വിവരങ്ങൾ ഇന്ന് പ്രസിദ്ധപ്പെടുത്തും.* ജനങ്ങൾ ആകാംഷയോടെ കാത്തിരുന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ സർവ്വേയുടെ വിവരങ്ങൾ ഇന്ന് (ഏപ്രിൽ 29) വൈകുന്നേരം 7 മണിക്ക് മാധ്യമങ്ങൾ പ്രസിദ്ധപെടുത്തും

🗞🏵 *ബഹിരാകാശ സഞ്ചാരിയായ മൈക്കിൾ കോളിൻസ് അന്തരിച്ചു.* ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കവെയാണ് അന്ത്യം. 90 വയസായിരുന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്നു. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു അപ്പോളോ ദൗത്യസംഘത്തിലെ മറ്റംഗങ്ങൾ.

🗞🏵 *പട്ടാളഭരണത്തിനെതിരെ ചാഡിൽ ഉണ്ടായ ജനകീയ പ്രക്ഷോഭത്തിൽ രണ്ടു പേർ മരിച്ചു.* 27 പേർക്ക് പരിക്കേറ്റു. മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിന്റെ പ്രസിഡന്റ് ഇദ്രിസ് ഡെബിയുടെ മരണത്തെ തുടർന്ന് പട്ടാളം ഭരണം ഏറ്റെടുത്തിരുന്നു‍. ഡെബിയുടെ മകനെ താൽക്കാലിക പ്രസിഡന്റായി നിയമിച്ചിരുന്നു. മുപ്പത് വർഷം നീണ്ട ഏകാധിപത്യ ഭരണത്തിനൊടുവിൽ പട്ടാളം പിടിമുറുക്കിയതോടെയാണ് ജനം തെരുവിലിറങ്ങിയത്.

🗞🏵 *കാരുണ്യ ലോട്ടറി ചികിൽസാ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ധനമന്ത്രി കെ എം മാണിക്കും വിജിലൻസ് കോടതി ക്ലീൻചിറ്റ് നൽകി.* പദ്ധതിയിൽ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നൽകിയ റിപ്പോർട്ട് വിജിലൻസ് കോടതി അംഗീകരിച്ചു. പദ്ധതിയിൽ അഴിമതിയില്ലെന്നാണ് വിജിലൻസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
 
🗞🏵 *കൊറോണയെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്സിൻ ഫലപ്രദമെന്ന് യുഎസ്.* ജനിതകമാറ്റം സംഭവിച്ച ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്സിൽ മികച്ചതാണെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു.

🗞🏵 *ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.* ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നിർദേശം മുന്നോട്ട് വച്ചതെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്‌ത ശേഷമാവുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.
 
🗞🏵 *സംസ്ഥാനത്തെ വാക്‌സിൻ പദ്ധതിയ്ക്കായി ഒരു കോടി ഡോസ് കൊറോണ വാക്‌സിൻ വാങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.* എഴുപത് ലക്ഷം കൊവിഷീൽഡും മുപ്പത് ലക്ഷം കൊവാക്‌സിനുമാകും വാങ്ങുക. കൂടുതൽ വാക്‌സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങാനുളള നടപടികൾ സംസ്ഥാനം വേഗത്തിലാക്കിയത്

🗞🏵 *എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു.* മെയ് അഞ്ചിന് തുടങ്ങേണ്ട പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിവച്ചത്. കൊറോണ വ്യാപനം കണക്കിലെടുത്താണ് പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തീരുമാനം. നേരത്തെ ഹയര്‍ സെക്കൻഡറി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചിരുന്നു

🗞🏵 *കൊറോണ ബാധിച്ച് ഡെൽഹിയിൽ മരിച്ച മലയാളി ശാസ്ത്രജ്ഞൻ്റെ ജേഷ്ഠനും ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു.* കണ്ണൂർ ചെറുപുഴ സ്വദേശിയായ ശാസ്ത്രജ്ഞൻ ഡോ.റിനോജ് ജെ.തയ്യിലിന്റെ ജ്യേഷ്ഠൻ റിജോ.ജെ.തയ്യിലാ (55) ണ് ഡെൽഹിയിൽ മരിച്ചത്. ഡെൽഹി ടി.സി.എസിൽ സീനിയർ കൺസൾട്ടൻ്റായിരുന്നു റിജോ.

🗞🏵 *ഡെൽഹിയിൽ മുഖ്യമന്ത്രിക്ക് പകരം ലെഫ്റ്റനൻ്റ് ഗവർണർക്ക് ഇനി അധികാരം.* ‘ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി’ നിയമത്തിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി മുതൽ അധികാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനല്ല, പകരം ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് ആയിരിക്കും.കൊറോണ വ്യാപനം അതിരൂക്ഷമാവുകയും പ്രതിരോധം പാടെ പാളുകയും ചെയ്തതതോടെ ഡെല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട കെജ്രിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡെല്‍ഹിയുടെ സര്‍ക്കാരായി മാറി.

🗞🏵 *വിദഗ്ധ ചികിൽസയ്ക്ക് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡെൽഹിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ച് സുപ്രീംകോടതി.* ഡെൽഹിയിലെ എയിംസ്, ആർഎംഎൽ പോലുള്ള എതെങ്കിലും ആശുപത്രിയിലേക്ക് കാപ്പനെ മാറ്റാനാണ് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചത്. ഇതിൽ എവിടേക്ക് മാറ്റണമെന്ന കാര്യം ഉത്തർപ്രദേശ് സർക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു
 
🗞🏵 *അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലെ പോലീസ് ഇടപെടൽ മതസ്വാതന്ത്ര്യ നിഷേധമാണെന്ന് ചങ്ങനാശ്ശേരി പാസ്റ്ററൽ കൗൺസിൽ.* കൊറോണ പ്രോട്ടോകോൾ പാലിച്ച് ഇടവകജനങ്ങളെ ആരെയും പങ്കെടുപ്പിക്കാതെ ഒററയ്ക്ക് കുർബാന (പ്രൈവറ്റ് മാസ് ) അർപ്പിച്ച വൈദികനെ ഏറ്റുമാനൂർ പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇനിയും ബലി അർപ്പിച്ചു കൂടായെന്ന് താക്കീത് നല്കിയ പോലിസ് നടപടിയിൽ ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അതീവ ഉത്കണ്ഠയും പ്രതിഷേധവും അറിയിച്ചു.

🗞🏵 *സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ന്ദീ​പ് നാ​യ​ർ​ക്കും സ​രി​ത്തി​നും ജാ​മ്യം.* എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ എട്ട് മാസമായി ഇരുവരും ജയിലിലാണ്
 
🗞🏵 *അതിരമ്പുഴ പള്ളിയിൽ ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്ത സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു.* മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീറാണ് വൈദികനെ സ്‌റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തിയത്. സംഭവത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

🗞🏵 *പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച്‌ ബുധനാഴ്ച രാവിലെ യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു.* നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്ത യാളാണെന്നുള്ള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. 

🗞🏵 *കേരളത്തില്‍  35,013 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🗞🏵 *ഓൺലൈൻ തട്ടിപ്പിനിരയായി പണം പോയ പരാതി അറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി മുൻ ഡിജിപി ആർ ശ്രീലേഖ.* തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടു വിളിച്ചു പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ശ്രീലേഖ ആരോപിച്ചു. ആയിരത്തി എഴുന്നൂറു രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്.

🗞🏵 *കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.* നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങൾക്ക് വില നിശ്ചയിച്ചിരുന്നത്. അതേസമയം മറ്റ് നിരക്കുകളിൽ മാറ്റമുണ്ടാവില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
 
🗞🏵 *സംസ്കരിക്കാനിടം തേടി, ഭാര്യയുടെ മൃതദേഹവുമായി സൈക്കിളിൽ മണിക്കൂറുകളോളം അലഞ്ഞ് വയോധികൻ.* കൊറോണ വൈറസിനെ ഭയന്ന് സ്വന്തം ഗ്രാമത്തിൽ മൃതദേഹം സംസ്കരിക്കാൻ പ്രദേശവാസികൾ അനുവദിച്ചിരുന്നില്ല. ഉത്തർപ്രദേശിലെ ജോൻപൂരിലാണ് സംഭവം.

🗞🏵 *ചെറുപ്പക്കാരനായി ആശുപത്രിക്കിടക്ക ഒഴിഞ്ഞുകൊടുത്ത എൺപത്തിയഞ്ചു വയസ്സുകാരന് സ്വന്തം വീട്ടിൽ മരണം.* കൊറോണ പൊസിറ്റീവ് ആയതിനെത്തുടർന്നാണ് 85-കാരനായ നാരായൺ ദഭാൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാഗ്പൂരിലാണ് സംഭവം.സ്വന്തം ഭർത്താവിന് ആശുപത്രിയിൽ സ്ഥലം ലഭിക്കാൻ‍ യാചിക്കുന്ന സ്ത്രീയെ കണ്ട് മനസലിഞ്ഞാണ് നാരായൺ തന്റെ കിടക്ക ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായത്. ഡോക്ടർമാരുടെ ഉപദേശം കണക്കിലെടുക്കാതെയാണ് അദ്ദേഹം ഈ സൻമനസിന് തയ്യാറായത്.

🗞🏵 *കൊറോണ വൈറസിന്റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ.* ക്ലാ​രെ​ൻ​സ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ സ്ഥാ​പി​ച്ച ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ ട്ര​സ്റ്റ് അ​ടി​യ​ന്ത​ര അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​ട്ടു​ണ്ട്

🗞🏵 *വാക്സിൻ ഫോർമുലകൾ വികസ്വര രാജ്യങ്ങളുമായി പങ്കിടരുതെന്ന് ബിൽ ഗേറ്റ്സ്.* ഉത്പാദന രീതി പങ്കുവെച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കുകയും ചെയ്യണമെന്ന ആഹ്വാനം മോശം ആശയമാണെന്ന് ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് ബിൽഗേറ്റ്സ് ഇത്തരത്തിൽ പ്രതികരിച്ചത്. തന്നെ വലിയതോതിൽ ആശ്രയിച്ചിരിക്കുന്നത് ബൗദ്ധിക സ്വത്തവകാശ നിയമങ്ങളെയാണ്, അത് തന്റെ സോഫ്റ്റ്വെയർ കണ്ടുപിടുത്തങ്ങളെ പതിനായിരക്കണക്കിന് കോടി ഡോളർ സമ്പത്താക്കി മാറ്റിയെന്നും പറഞ്ഞു.

🗞🏵 *അ​ജ്ഞാ​ത​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ വ്യാ​പാ​രി​യെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു.* പ​തി​മം​ഗ​ലം സ്വ​ദേ​ശി തൊ​ടു​ക​യി​ൽ അ​ബ്ദു​ൽ ക​രീ​മി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ക​ച്ച​വ​ട പ​ങ്കാ​ളി ഷ​ഹ​സാ​ദി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണെ​ന്ന് അ​ബ്ദു​ൽ ക​രീം പ​റ​ഞ്ഞു. അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് വി​ട്ട​യ​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ബ്ദു​ൽ ക​രീം കു​രു​മം​ഗ​ലം പോ​ലീ​സി​ൽ ഹാ​ജ​രാ​യി

🗞🏵 *പാകിസ്ഥാനിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങി.* പാകിസ്താനിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 800,000 കടന്നു. മരണസംഖ്യയാവട്ടെ 17,530 കഴിഞ്ഞതായി എക്‌സ്പ്രസ് ട്രിബ്യൂൺ റിപോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാകിസ്താനിൽ 201 ലേറെ മരണങ്ങളാണ് റിപോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം രാജ്യത്ത് കൊറോണ പടർന്നശേഷം ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നലെയാണ്.

🗞🏵 *രണ്ട് ഡോസ് കൊറോണ വാക്‌സിനേഷനും കഴിഞ്ഞവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചാല്‍ ആശുപത്രിയില്‍ ചികിത്സിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി.* കുത്തിവെയ്‌പ്പെടുത്തവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ സാധാരണ നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.
അത്തരം ആളുകള്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയാകും. അതെല്ലാം കണക്കിലെടുത്ത് ആശുപത്രി പ്രവേശനം സംബന്ധിച്ചു ശാസ്ത്രീയ മാനദണ്ഡമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

🗞🏵 *തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ മെയ് രണ്ടിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ/ആർ.എ.ടി ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ ഫലമോ, രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാർഥികളേയോ ഏജന്റുമാരേയോ വോട്ടെണ്ണൽ ഹാളിൽ കയറാൻ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ*

🗞🏵 *തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ ഈ മാസമുണ്ടായ സെറോജ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ സഹായഹസ്തം.* ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കിഴക്കന്‍ നുസാ തെന്‍ഗാര പ്രവിശ്യയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റിനിരയായവര്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കാരിത്താസ് ഇന്തോനേഷ്യ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. പ്രവിശ്യയില്‍ കാരിത്താസ് നടത്തിവരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.
 
🗞🏵 *കോവിഡ് -19 രോഗികളെ സഹായിക്കുന്നതിനായി നൂതന മൊബൈൽ മെഡിക്കൽ ഉപകരണങ്ങളും വിവിധ സംവിധാനങ്ങളുള്ള പുതിയ ആംബുലൻസും അര്‍മേനിയയ്ക്കു സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ.* ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ഒന്നര ദശലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികൾ ക്രൂരമായി കൊലചെയ്യപ്പെട്ട അർമേനിയൻ വംശഹത്യയുടെ അനുസ്മരണ ദിനത്തിന്റെ പിറ്റേന്നാണ് മാർപാപ്പയുടെ സഹായം രാജ്യത്തിന് ലഭിച്ചതെന്നത് ശ്രദ്ധേയമാണ്.

🗞🏵 *കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസത്തിലെ ജപമാല മാരത്തോണിന് വത്തിക്കാന്‍ തെരഞ്ഞെടുത്ത തീർത്ഥാടന കേന്ദ്രങ്ങളില്‍ വേളാങ്കണിയും.* മെയ് മാസത്തിലെ 31 ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 31 തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നുള്ള ജപമാല പ്രാര്‍ത്ഥനയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാൻ മീഡിയ ഒരുക്കുന്നുണ്ട്. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഈ ലിസ്റ്റിലാണ് ഭാരതത്തിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ ദേവാലയവും പരിശുദ്ധ സിംഹാസനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും ഓരോ നിയോഗങ്ങളുമായാണ് ജപമാലയത്നം ക്രമീകരിക്കുന്നത്. ശാസ്ത്രജ്ഞരെയും മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളെയും പ്രത്യേകം സമര്‍പ്പിച്ചുക്കൊണ്ട് മെയ് 14നാണ് വേളാങ്കണ്ണിയില്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

🗞🏵 *രണ്ടു വര്‍ഷം മുന്‍പ് ലോകത്തെ നടുക്കി ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ ദിന സ്‌ഫോടന പരമ്പരക്കേസില്‍ അറസ്റ്റിലായ പാര്‍ലമെന്റ് അംഗവും മുസ്ലിം നേതാവുമായ റിഷാദ് ബതിയുദ്ദീനും സഹോദരന്‍ റിയാജ് ബതിയുദ്ദീനും മൂന്നു മാസം കസ്റ്റഡിയില്‍ തുടരുമെന്നു ശ്രീലങ്കന്‍ പോലീസ്.* ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തൊണ്ണൂറു ദിവസം കസ്റ്റഡിയില്‍ തന്നെ കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചത്. മുൻ വ്യവസായ വാണിജ്യ മന്ത്രിയും പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ഭാഗമായ ന്യൂനപക്ഷ മുസ്ലീം പാർട്ടിയുടെ നേതാവുമായ റിഷാദ് ബതിയുദ്ദീനെയും അദ്ദേഹത്തിന്റെ സഹോദരൻ റിയാജിനെയും ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് അതത് വസതികളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
🏀🏀🏀🏀🏀🏀🏀🏀🏀🏀🏀
*ഇന്നത്തെ വചനം*
അനന്തരം ജറുസലെമില്‍നിന്നു ഫരിസേയരും നിയമജ്‌ഞരും യേശുവിന്റെ അടുത്തുവന്നുപറഞ്ഞു:
നിന്റെ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്തുകൊണ്ട്‌? ഭക്‌ഷണം കഴിക്കുന്നതിനു മുമ്പ്‌ അവര്‍ കൈകഴുകുന്നില്ലല്ലോ.
അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്‌?
പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ അധിക്‌ഷേപിക്കുന്നവന്‍മരിക്കണം എന്നു ദൈവം കല്‍പിച്ചിരിക്കുന്നു.
എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ പിതാവിനോടോ മാതാവിനോടോ എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടത്‌ വഴിപാടായി നല്‍കിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ പിന്നെ അവന്‍ അവരെ സംരക്‌ഷിക്കേണ്ടതില്ല എന്ന്‌.
ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെനിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു.
കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:
ഈ ജനം അധരംകൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്‌.
അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട്‌ വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.
മത്തായി 15 : 1-9
🏀🏀🏀🏀🏀🏀🏀🏀🏀🏀🏀
*വചന വിചിന്തനം*
ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്നു വളരെ അകലെയാണ്. അവർ മനുഷ്യ നിയമങ്ങൾ കൽപനകൾ ആയി പഠിപ്പിച്ചുകൊണ്ട് എന്നെ വ്യർത്ഥമായി ആരാധിക്കുന്നു. ആത്മീയതയിൽ പിടികൂടാവുന്ന ഏറ്റവും വലിയ അപകടത്തെക്കുറിച്ച് ആണ് ഈശോ നമ്മോട് പറയുന്നത് . അത് കപടതയാണ്.
ഈശോ ഏറ്റവും കൂടുതൽ വെറുത്ത ഒരു തിന്മയായിട്ടാണ് കാപട്യത്തെ നാം മനസിലാക്കുന്നത്. ഫരിസേയരുടെയും നിയമജ്ഞരുടെയും പുളിമാവിനെ സൂക്ഷിച്ചു കൊള്ളണം എന്ന താക്കീത് ശിഷ്യർക്ക് പലപ്പോഴായി ഈശോ നല്കുന്നുണ്ട്.

നമുക്ക് ഉള്ളതിനേക്കാൾ നമ്മുടെ ഉള്ള്, നമ്മുടെ ഹൃദയം പരിശോധിക്കുന്ന ദൈവസന്നിധിയിൽ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും നമുക്ക് വ്യാപിക്കാം. കാപട്യത്തെ വെറുത്തുപേക്ഷിക്കാം.

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*