കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ കണ്ണൂര്‍ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. നിലവില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി കണ്ണൂര്‍ സര്‍വകലാശാല അറിയിക്കുകയുണ്ടായി. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല എന്നും അധികൃതർ അറിയിക്കുകയുണ്ടായി.