മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമി ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജി നല്കിയിരിക്കുന്നത്. നിരവധി രോഗങ്ങള്‍ അലട്ടുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് സെഷന്‍സ് കോടതി കഴിഞ്ഞ മാസം ജാമ്യം നിഷേധിച്ചിരുന്നു. നവി മുംബൈയിലെ തലോജ ജയിലിലാണ് അദ്ദേഹം കഴിയുന്നത്/. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. വൈദികനെതിരെയുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും ക്യാംപെയിന്‍ നടക്കുന്നുണ്ട്.
ഫാ. സ്റ്റാന്‍ സ്വാമി ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
