ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ  വിദ്യാഭ്യാസ,സാമൂഹിക,സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നിയുക്തനായ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് മുന്നിൽ നിവേദനങ്ങളും പരാതികളും സമർപ്പിക്കാം. 

നിവേദനം /പരാതിയുടെ 3 പകർപ്പുകൾ  സെക്രട്ടറി , ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ, രണ്ടാം നില, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, പനമ്പള്ളി നഗർ, കൊച്ചി 68 2036 എന്ന   വിലാസത്തിലോ ഇമെയിലായോ അയക്കാവുന്നതാണ്. ഇ മെയിൽ christianminoritycommission@gmail.com.

നിവേദനത്തിനൊപ്പം അതിൽ പറയുന്ന കാര്യങ്ങളുടെ തെളിവും ഹാജരാക്കണം. കോവിഡ് പ്രതിസന്ധി മാറി കഴിഞ്ഞാൽ ജില്ലാ ആസ്ഥാനങ്ങളിൽ നേരിട്ട് പരാതി കേൾക്കാനും തെളിവുകൾ സ്വീകരിക്കാനും മുൻകൂട്ടി അറിയിച്ച് സൗകര്യമൊരുക്കുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി അറിയിച്ചു.