ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി

ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്നു വളരെ അകലെയാണ്. അവർ മനുഷ്യ നിയമങ്ങൾ കൽപനകൾ ആയി പഠിപ്പിച്ചുകൊണ്ട് എന്നെ വ്യർത്ഥമായി ആരാധിക്കുന്നു. ആത്മീയതയിൽ പിടികൂടാവുന്ന ഏറ്റവും വലിയ അപകടത്തെക്കുറിച്ച് ആണ് ഈശോ നമ്മോട് പറയുന്നത്. അത് കപടതയാണ്.
ഈശോ ഏറ്റവും കൂടുതൽ വെറുത്ത ഒരു തിന്മയായിട്ടാണ് കാപട്യത്തെ നാം മനസിലാക്കുന്നത്. ഫരിസേയരുടെയും നിയമജ്ഞരുടെയും പുളിമാവിനെ സൂക്ഷിച്ചു കൊള്ളണം എന്ന താക്കീത് ശിഷ്യർക്ക് പലപ്പോഴായി ഈശോ നല്കുന്നുണ്ട്.

നമുക്ക് ഉള്ളതിനേക്കാൾ നമ്മുടെ ഉള്ള്, നമ്മുടെ ഹൃദയം പരിശോധിക്കുന്ന ദൈവസന്നിധിയിൽ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും നമുക്ക് വ്യാപിക്കാം. കാപട്യത്തെ വെറുത്തുപേക്ഷിക്കാം