ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി
എന്നെക്കുറിച്ച് സാക്ഷ്യം നൽകുന്ന വേറൊരാൾ ഉണ്ട് എന്നെക്കുറിച്ചുള്ള അവൻ്റെ സാക്ഷ്യം സത്യം ആണെന്ന് എനിക്കറിയാം. നിങ്ങൾ യോഹന്നാൻ്റെ അടുത്ത് ആളയച്ചു. അവൻ സത്യത്തിനു സാക്ഷ്യം നൽകുകയും ചെയ്തു.
സ്നാപകൻ്റെ ദൗത്യം ഈശോയ്ക്ക് സാക്ഷ്യം നൽകുക എന്നതായിരുന്നു. നമ്മുടെ ദൗത്യവും വ്യത്യസ്തമല്ല.
സാക്ഷ്യമേകാനും സാക്ഷ്യമേകാനും ജീവിതത്തെ എപ്പോഴും ഈശോയോടു ചേർത്തു നിർത്താനാകണം നമുക്ക്.
നിത്യപ്രകാശമായ ഈശോയിൽ നിന്നും പ്രകാശം സ്വീകരിച്ചാണ് യോഹന്നാൻ കത്തിജ്വലിക്കുന്ന വിളക്ക് ആയി മാറിയതെങ്കിൽ സാക്ഷ്യ ജീവിതത്തിൽ ഒരു മിന്നാമിനുങ്ങ് എങ്കിലും ആകാൻ നമുക്ക് കഴിയണം. വചനം ജീവിക്കുന്നതിൽ നമുക്കും തീക്ഷ്ണതയുള്ളവർ ആയിരിക്കാം. ആ തീക്ഷ്ണത നമ്മെ അനുഗ്രഹത്തിന് പാത്രമാക്കട്ടെ.