🗞🏵 *ജാര്‍ഖണ്ഡില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകള്‍.* ചക്രധര്‍പൂര്‍ റെയില്‍വേ ഡിവിഷന് കീഴിലുള്ള ലോതാപഹറിന് സമീപം മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തി. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് സ്‌ഫോടനം നടന്നത്.

🗞🏵 *കോവിഡ് പോരാട്ടത്തില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്.* ഇതിനായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
 
🗞🏵 *ബാലി തീരത്തിനു സമീപം കടലിനടിയിൽ തകർന്ന ‘കെആർഐ നംഗ്ഗല 402’ മുങ്ങിക്കപ്പലിലെ 53 ജീവനക്കാരും മരിച്ചതായി ഇന്തൊനീഷ്യ സ്ഥിരീകരിച്ചു.* 838 മീറ്റർ ആഴത്തിലായി കടൽത്തട്ടിൽ 3 ഭാഗങ്ങളായി പിളർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ റോബട് കണ്ടെത്തിയെന്നും അവയുടെ ചിത്രങ്ങൾ അയച്ചെന്നും നാവികസേനാ മേധാവി അഡ്മിറൽ യൂദോ മർഗാനോ അറിയിച്ചു.

🗞🏵 *സംസ്ഥാനത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്ക്​ നി​യോ​ഗി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ത​പാ​ൽ ബാ​ല​റ്റു​ക​ൾ വ്യാ​പ​ക​മാ​യി നി​ഷേ​ധി​ച്ചെ​ന്ന്​ പ​രാ​തി.* സം​സ്ഥാ​ന​ത്തി​ൻ്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പ​രാ​തി ല​ഭി​ച്ചി​ട്ടും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ത​യാ​റാ​യി​ട്ടി​ല്ല. കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പ്രധാനമായും പരാതികൾ ഉയരുന്നത്.
 
🗞🏵 *സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്.* സംഭവത്തിൽ ചീഫ് ജസ്റ്റിസ് പോലിസിൽ പരാതി നൽകി. സമൂഹ മാധ്യമങ്ങളിലൊന്നിലും തനിക്ക് അക്കൗണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടിലൂടെ വ്യാജ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു നടപടി.

🗞🏵 *കൊറോണ വ്യാപനം രൂക്ഷമായിരിക്കെ ആർടിപിസിആർ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ– 1700 രൂപ.* ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് – 400 രൂപ. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിൽ– 1200 രൂപ; വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും.

🗞🏵 *സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഏറുമ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ സർക്കാരിലേക്ക് ഒറ്റ ദിവസം പിഴയായി അടച്ചത് 46,53789 രൂപ.* മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് കഴിഞ്ഞ 24 മണിക്കൂറിനകം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15011 കേസുകള്‍. സമൂഹ്യഅകലം പാലിക്കാത്തിന് 5862 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

🗞🏵 *സംസ്ഥാനത്തെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു.* പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ കമ്മിഷണറും വ്യക്തമാക്കി.

🗞🏵 *സം​സ്ഥാ​ന​ത്ത് ര​ക്ത​ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും 18നും 45​നും ഇ​ട​യി​ൽ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.* വാ​ക്സീ​ൻ സ്വീ​ക​രി​ച്ചാ​ൽ ഒ​രു മാ​സ​ത്തേ​ക്ക് ര​ക്ത​ദാ​നം പാ​ടി​ല്ല. അ​തി​നാ​ലാ​ണ് നേ​ര​ത്തേ ര​ക്ത​ദാ​നം ന​ട​ത്താ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.

🗞🏵 *സം​സ്ഥാ​ന​ത്ത് ജ​നി​ത​ക​വ്യ​തി​യാ​നം വ​ന്ന വൈ​റ​സ് പ​ല ഇ​ട​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.* അ​തി​വേ​ഗം പ​ട​രു​ന്ന വൈ​റ​സി​ന്‍റെ ബ്രി​ട്ടീ​ഷ് വ​ക​ഭേ​ദ​വും മാ​ര​ക​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​വും കേ​ര​ള​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

🗞🏵 *മികച്ച ചിത്രത്തിനുള്ള ഓസ്കാർ ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡിന്.* ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരവും ക്ലോയ് ഷാവോ സ്വന്തമാക്കി. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആന്റണി ഹോപ്കിൻസ്. നൊമാഡ്‌ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസസ് മക്‌ഡോർമെൻഡ് മികച്ച നടിക്കുളള പുരസ്‌കാരം നേടി. 93-ാമത് ഓസ്കാർ പുരസ്‌കാരവേദി കൊറോണ വ്യാപനത്തിനിടയിലും ഏറെ ശ്രദ്ധേയമായി.

🗞🏵 *രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.* കൊറോണ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. 72 മണിക്കൂർ ലക്ഷണം കാണിച്ചില്ലെങ്കിൽ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതിയ മാനദണ്ഡത്തിൽ പറയുന്നു.
 
🗞🏵 *മൂല്യനിർണയത്തിനുള്ള അപേക്ഷ ക്ഷണിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഭൂരിഭാഗം പേരും അപേക്ഷ സമർപ്പിക്കാത്ത സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിന് യോഗ്യരായ മുഴവൻ അധ്യാപകരെയും പങ്കെടുപ്പിക്കാൻ കർശന നിർദേശവുമായി പരീക്ഷാഭവൻ.* ഇതുമായി ബന്ധപ്പെട്ട് അതത് എഇമാർക്ക് പരീക്ഷാഭവൻ സെക്രട്ടറിയുടെ നിർദേശം അയച്ചിടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ചുമതലയുള്ള പ്രധാന അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നടപടി എടുക്കാനും നിർദേശമുണ്ട്.

🗞🏵 *വയനാട്ടിൽ ആളൊഴിഞ്ഞ വീടിനോടു ചേർന്ന കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു.* രമേശ് ക്വാർട്ടേഴ്സിൽ മുരുകന്റെ മകൻ മുരളി(16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പിൽ ലത്തീഫിന്റെ മകൻ അജ്മൽ(14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച കോട്ടക്കുന്ന് കാരക്കണ്ടിയിലെ ആളൊഴിഞ്ഞ വീടിനോടു ചേർന്ന കെട്ടിടത്തിലായിരുന്നു സ്ഫോടനമുണ്ടായത്.

🗞🏵 *കൊറോണ വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണ.* രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി.രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ മിനി ലോക്ക് ഡൗണ്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചു. വാരാന്ത്യങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് ഗുണം ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

🗞🏵 *തിരുവനന്തപുരം വാക്‌സിനേഷൻ കേന്ദ്രത്തിലുണ്ടായ തിക്കിനും തിരക്കിനുമിടയിൽ മൂന്ന് പേർ കുഴഞ്ഞുവീണു.* തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് സംഭവം. വാക്‌സിനെടുക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിന്നതാണ് കാരണം.

🗞🏵 *ഡൽഹിയിൽ തെരുവിന്റെ മക്കളെ ചികിത്സിക്കാൻ ജീവിതം നീക്കിവെച്ച ഡോക്ടർ ജീവശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങി*. ഡോക്ടർ പ്രദീപ് ബിജൽവാൻ ആണ് ഓക്‌സിജൻ കിട്ടാതെ  മരണത്തിന് കീഴടങ്ങിയത്.ഡെൽഹിയിലെ ആശുപത്രികൾ കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞ സാഹചര്യത്തിൽ 60കാരനായ പ്രദീപ് കൊറോണ രോഗബാധിതനായി വീട്ടിൽത്തന്നെ കഴിയുകയായിരുന്നു. ബെഡിനും വെന്റിലേറ്ററിനും ഓക്‌സിജനും വേണ്ടി പല തവണ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന് യാതൊരു സഹായവും ലഭിച്ചില്ല

🗞🏵 *കേരളത്തില്‍  21,890 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🗞🏵 *കൊറോണ രണ്ടാം തരംഗം രൂക്ഷമായതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച്‌ മദ്രാസ് ഹൈക്കോടതി.* രോഗവ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാൻ കമ്മീഷന് കഴിഞ്ഞില്ല.രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

🗞🏵 *കൊറോണ ബാ​ധി​ത​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക മ​രി​ച്ചു.* മാ​ന​ന്ത​വാ​ടി ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​നാ​യി​രു​ന്ന അ​ശ്വ​തി​ (25)യാ​ണ് മ​രി​ച്ച​ത്. രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

🗞🏵 *കൊറോണ രോ​ഗവ്യാപനം തടയാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു.* വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. ​വിവാഹം, ​ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കൊവിഡ് ജാ​ഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാം.സിനിമാ തിയേറ്റർ, ഷോപ്പിം​ഗ് മോൾ, ക്ലബ്, ജിംനേഷ്യം, ബാറുകൾ, സ്പോർട്ട്സ് കോംപ്ലക്സ്, വിദേശ മദ്യ ഷോപ്പുകൾ, പാർക്കുകൾ എന്നിവ തൽക്കാലം വേണ്ടെന്നു വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

🗞🏵 *എട്ട് മാസം ഗർഭിണിയായ മലയാളി നേഴ്‌സ് ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു.* ചെന്നിത്തല ചെറുകോൽ കുന്നേൽ പടിറ്റേതിൽ ബേബി-ലിലാമ്മ ദമ്പതികളടെ മകൾ ഷീബ സന്തോഷ് (37) ആണ് മരിച്ചത്. സംസ്ക്കാരം നടത്തി

🗞🏵 *രാജ്യത്ത് കൊറോണ സംഹാര താണ്ഡവമാടുന്നതിനിടെ പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50000 ഡോളര്‍ സംഭാവന ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്.* ഇന്ത്യന്‍ ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്നതിനാണ് പി എം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമിന്‍സ് വ്യക്തമാക്കി

🗞🏵 *കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2021 മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.* കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.മുന്‍പ് മെയ് നാല് മുതല്‍ ഏഴ് വരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചുതായി പിഎസ് സി അറിയിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ നടക്കാനുള്ള എല്ലാ പരീക്ഷകളും, അടുത്ത മൂന്ന് മാസത്തേക്കുള്ള അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും പിഎസ് സി മാറ്റിവച്ചിരുന്നു.

🗞🏵 *വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.* വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളുവെന്നും കോടതി നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ചാണ് ഈ നിര്‍ണായക ഉത്തരവിട്ടത്.

🗞🏵 *കൊറോണ വാക്സിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികൾക്ക് കത്ത് അയച്ച്‌ കേന്ദ്ര സർക്കാർ.* സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമാണ് കത്തയച്ചത്. ഓക്സിജൻ പ്രതിസന്ധിയും വാക്സീൻ ക്ഷാമവും രൂക്ഷമാകുമ്പോൾ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊറോണ വ്യാപനം തീവ്രമാകുകയാണ്.
 
🗞🏵 *കൊറോണ വൈറസ് ബാ​ധി​ച്ച അ​മ്മ​യെ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച്‌ മ​ക​ൻ.* ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി​ശാ​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​സി​പി അ​നൂ​പ് സിം​ഗ് അ​റി​യി​ച്ചു.

🗞🏵 *കൊറോണ പ്ര​തി​രോ​ധ​ത്തി​ന് ചൈ​ന ഇ​ന്ത്യ​യ്ക്ക് എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തതിന് പിന്നാലെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ലാ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ച് ചൈ​നീസ് എ​യ​ർ​ലൈ​ൻ​സ്.* ചൈ​ന​യി​ലെ സി​ചു​വാ​ൻ എ​യ​ർ​ലൈ​ൻ​സാണ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ലാ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും 15 ദി​വ​സ​ത്തേ​ക്ക് നിര്‍ത്തിവച്ചത്‌. സി​ചു​വാ​ൻ എ​യ‌​ർ​ലൈ​ൻ​സി​ൻ്റെ ഭാ​ഗ​മാ​യ സി​ചു​വാ​ൻ ചു​വാ​ൻ​ഹാം​ഗ് ലോ​ജി​സ്റ്റി​ക് ലി​മി​റ്റ​ഡ് തി​ങ്ക​ളാ​ഴ്ച സെ​യി​ൽ​സ് ഏ​ജ​ൻറു​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ലാണ് ഇക്കാര്യം അറിയിച്ചത്.
 
🗞🏵 *സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നിശബ്ദരായിരിക്കരുത്’ എന്ന ഓര്‍മ്മപ്പെടുത്തലുമായി ഫിലിപ്പീന്‍സിലെ മനില അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോയുടെ സന്ദേശം.* സമൂഹത്തില്‍ തിന്മകള്‍ കൊടികുത്തി വാഴുന്നതിനിടയ്ക്കും ഒന്നും ഉരിയാടില്ലെന്ന് തീരുമാനിച്ചവര്‍ സഭയില്‍ തന്നെ ഉണ്ടെന്നും, നമ്മള്‍ സഭാ നേതാക്കള്‍ നിശബ്ദതയില്‍ അഭയം പ്രാപിച്ചിരിക്കുന്നത് ഖേദകരമാണെന്നും മനിലയിലെ ബിനോണ്ടോ ജില്ലയിലെ ബിനോണ്ടോ ദേവാലയമെന്നറിയപ്പെടുന്ന ‘മൈനര്‍ ബസിലിക്ക ആന്‍ഡ്‌ നാഷണല്‍ ഷ്രൈന്‍ ഓഫ് സാന്‍ ലോറന്‍സൊ റൂയിസ്’ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

🗞🏵 *ദൈവത്തിന്റെ പദ്ധതികള്‍ വിസ്മയാവാഹമാണ് എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് വിശുദ്ധ കുര്‍ബാനയുടെ യൂട്യൂബ് വീഡിയോകള്‍ കണ്ടതു വഴി യേശുവിനെ രക്ഷകനെ നാഥനുമായി സ്വീകരിച്ച ക്രൈസ്തവനായ ട്രൂക്ക് ലാം എന്ന ബുദ്ധിസ്റ്റ് കൗമാരക്കാരന്റെ ജീവിതകഥ*. 2017-ല്‍ തന്റെ പതിനാലാമത്തെ വയസ്സില്‍ വിയറ്റ്നാമിലെ കിയന്‍ ഗിയാങ് പ്രവിശ്യയിലെ റാച്ച് ഗിയായിലെ ചു വാന്‍ ആന്‍ സെക്കണ്ടറി സ്കൂളില്‍ എട്ടാം ഗ്രേഡില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ച്ച് ബിഷപ്പ് പോള്‍ ബുയി വാന്‍ ഡോക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ വീഡിയോ യൂട്യൂബിലൂടെ കണ്ടതാണ് ട്രൂക്ക് ലാമിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സഹായമെത്രാനായിരുന്ന ലൂയീസ് ഗൂയെന്‍ ആന്‍ ടുവാനെയുടെ വിശുദ്ധ കുര്‍ബാനകളുടെ വീഡിയോയും, വിവാഹം, കുടുംബം, കുടിയേറ്റം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ദൈവസ്നേഹത്തെക്കുറിച്ചുള്ള ബോധ്യം തന്നില്‍ ഉളവാക്കിയെന്ന് ട്രൂക്ക് ലാം പറയുന്നു.

🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*ഇന്നത്തെ വചനം*
യേശു ശിഷ്യന്‍മാരോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്‌.
വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌.
ശിഷ്യന്‍മാര്‍ ഇതുകേട്ട്‌ വിസ്‌മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്‌ഷപെടാന്‍ ആര്‍ക്കു സാധിക്കും?
യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക്‌ ഇത്‌ അസാധ്യമാണ്‌; എന്നാല്‍, ദൈവത്തിന്‌ എല്ലാം സാധ്യമാണ്‌.
അപ്പോള്‍ പത്രോസ്‌ പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്‌ഷിച്ച്‌ നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?
യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകുമ്പോള്‍, എന്നെ അനുഗമി ച്ചനിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട്‌ പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും.
എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.
എന്നാല്‍, മുമ്പന്‍മാര്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും.
മത്തായി 19 : 23-30
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*വചന വിചിന്തനം*
എൻ്റെ നാമത്തെ പ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളേയോ പരിത്യജിക്കുന്ന ആർക്കും നൂറിരട്ടി ലഭിക്കും അവൻ നിത്യജീവൻ അവകാശമാക്കുകയും ചെയ്യും. ഉപേക്ഷിക്കലിൻ്റെയും ശൂന്യവത്ക്കരണത്തിൻ്റേയും മഹനീയ മാതൃക കാട്ടി തന്നത് കർത്താവ് തന്നെയാണ് . ഉപേക്ഷിക്കുന്നതു വഴി ഒന്നും നഷ്ടപ്പെടുകയല്ല പിന്നേയോ നൂറിരട്ടി ലഭിക്കുകയാണ്; എല്ലാം ഉപേക്ഷിച്ച് കുരിശോളം താഴ്ന്നവനെ പിതാവായ ദൈവം മഹത്വപ്പെടുത്തിയതിൻ്റെ ആഘോഷമാണല്ലോ ഈ ഉയിർപ്പുകാലം .ഉപേക്ഷിച്ചത് എന്തോ അത് മാത്രമല്ല അധികമായി നിത്യജീവനും ലഭിക്കുമെന്ന് വചനം പഠിപ്പിക്കുന്നു. ഈശോയ്ക്ക് വേണ്ടി ഉപേക്ഷിച്ച കാര്യങ്ങളെ പ്രതി ആകുലപ്പെടാതെ, പ്രതീക്ഷയുള്ളവരാവാം.. സമയത്തിൻ്റെ പൂർണ്ണതയിൽ എല്ലാം നന്മയായി ഭവിക്കും. ജീവൻ ത്യജിക്കുന്നവന് നിത്യജീവൻ പകുത്ത് നൽകുന്ന കർത്താവു മാത്രമാകട്ടെ എന്നും നമ്മുടെ ഓഹരി.
ആമ്മേൻ

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*