കൊറോണ വ്യാപനത്തിൻ്റെ രണ്ടാം തരംഗം ലോകമെങ്ങും കൊടുങ്കാറ്റായി തുടരുന്നു. മരണസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. പന്ത്രണ്ടര ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ഏറ്റവും കൂടുതൽ പ്രതിദിന കൊറോണ കേസുകൾ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ രാജ്യത്ത് മൂന്നര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയൊൻപത് ലക്ഷം പിന്നിട്ടു. ഇതുവരെ 1.92 ലക്ഷം പേർ മരിച്ചു. നിലവിൽ ഇരുപത്തിയാറ് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
അമേരിക്കയിൽ മൂന്ന് കോടി ഇരുപത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്. ഇന്നലെ മുപ്പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5.86 ലക്ഷമായി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് 1.43 കോടി രോഗബാധിതരുണ്ട്