അപേക്ഷ ജൂലൈ 21 വരെ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രം.
അമേഠിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉടൻ അക്കാദമിയിൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് പ്രവേശനത്തിന് ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനത്തിൽ സ്റ്റുഡൻറ് ലൈസൻസ്,പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ,കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് പരിശീലനം -24 മാസം . വനിതകൾക്കും അപേക്ഷിക്കാം.
ആബ് ഇനീഷ്യോ ടൂ സിപിഎൽ (മൾട്ടി എൻജിൻ വിമാനത്തിലെ instrument റേറ്റിംഗ് അടങ്ങുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് )പ്രോഗ്രമിൽചേരാൻ ,ഇംഗ്ലീഷ് 50% marks ,ഫിസിക്സും മാക്സും ചേർത്ത് 50% എന്നീ ക്രമത്തിൽ എങ്കിലും മാർക്കോടെ പ്ലസ് ടു ജയിച്ചിരിയ്ക്കണം പട്ടിക, പിന്നക്ക ,സാമ്പത്തിക പിന്നക്ക വിഭാഗക്കാർക്ക് 45% വിതം .
72 സംവരണ സീറ്റ് ഉൾപ്പെടെ ആകെ 120 സീറ്റ് .4 ബാച്ചുകൾ ആയിട്ടാണ് പ്രവേശനം.താല്പര്യമുള്ളവർക്ക് സമാന്തരമായ മൂന്നുവർഷ ബി എസ് സി ഏവിയേഷൻ ബിരുദ കോഴ്സ് പഠിക്കാം. ഓഗസ്റ്റ് 21ന് ഓൺലൈൻ പരീക്ഷ. പ്ലസ്ടു നിലവാരത്തിലുള്ള ഉള്ള ജനറൽ ഇംഗ്ലീഷ് ,മാക്സ് , ഫിസിക്സ് , യുക്തിചിന്ത ആനുകാലിക സംഭവങ്ങൾ എന്നിവയിലെ ഒബ്ജക്റ്റീവ് ചോദ്യങ്ങൾ അടങ്ങിയ ടെസ്റ്റ് : നെഗറ്റീവ് മാർക്കില്ല എഴുത്തുപരീക്ഷയിൽ തിരഞ്ഞെടുക്കുന്നവർക്ക് ഒക്ടോബർ അഞ്ച് മുതൽ ഇൻറർവ്യൂ മെട്രിക് ടെസ്റ്റുകളും റയ്ബറേലിയിൽ .
അന്തിമ ഫലം നവംബർ രണ്ടിന്. ട്രെയിനിങ് ഫീ 45 ലക്ഷം രൂപ നാല് ഘടുക്കളായി അടയ്ക്കാം. മൂന്നു ലക്ഷം രൂപ വേറെയും വേണം.ഹോസ്റ്റൽ ഫീസ് പ്രതിമാസം 12,000 രൂപ.
www.igrua.gov.in

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി 5 സ്വയംതൊഴിൽ വായ്പ പദ്ധതികൾ
1 .കെ ഇ എസ് ആർ യു
ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കാം. ഒരു അംഗത്തിനു ഒരു ലക്ഷം രൂപ എന്ന നിരക്കിൽ വായ്പ ലഭിക്കും.സംരംഭ വിഹിതം പ്രത്യേകം പറയുന്നില്ല എങ്കിലും 10% വിഹിതമായി കണ്ടെത്തേണ്ടതുണ്ട് 29-50.
2. മൾട്ടിപർപ്പസ് ജോബ് ക്ലബ്
ഗ്രൂപ്പ് സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണു വായ്പ അനുവദിക്കുക. വ്യത്യസ്ത കുടുംബങ്ങളിൽ പെട്ടവർ ആയിരിക്കണം. ചെലവ് 10 ലക്ഷം രൂപയിലധികം ആകാത്ത എല്ലാത്തരം ബിസിനസ് സംരംഭങ്ങളും വായ്പ ലഭിക്കും.
3. ശരണ്യ
ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അതുപോലെ തന്നെ സ്വയം തൊഴിൽ വായ്പ പദ്ധതിയും ആണിത്. വിധവകൾ വിവാഹമോചനം നേടിയ സ്ത്രീകൾ , ഭർത്താവിനെ കാണാതെ പോയ സ്ത്രീകൾ , പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ വരുന്ന അവിവാഹിതരായ അമ്മമാർ , 30 വയസ്സു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകൾ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം.
അമ്പതിനായിരം രൂപ വരെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പ അനുവദിക്കുന്നു. പരമാവധി 25000 രൂപവരെ സബ്സിഡി ലഭിക്കും. 50 ശതമാനമാണ് സബ്സിഡി . ചെലവിന്റെ 10% സംരംഭകൻ കണ്ടെത്തേണ്ടതുണ്ട് പ്രായപരിധി 18 മുതൽ 55.സർക്കാർ ഫണ്ടിൽ നിന്നാണ് വായ്പ അനുവദിക്കുന്നത് കാണേണ്ട ആവശ്യമില്ല.പലിശയില്ലാതെ ത്രൈമാസത്തവണ കളായി തുക തിരിച്ചടച്ചാൽ മതി.
4. കൈവല്യ
ഭിന്നശേഷി ക്കാരായ തൊഴിൽരഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വായ്പ നൽകുന്ന പദ്ധതി.ഇതൊരു വായ്പാപദ്ധതി മാത്രമല്ല കരിയർ ഗൈഡൻസ് പ്രോഗ്രാം , കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം , മത്സര പരീക്ഷാ പരിശീലനം എന്നിവയെല്ലാം നടത്തുന്നു 50,000 രൂപ വരെ വായ്പ അനുവദിക്കും ആവശ്യമായി വരുന്നപക്ഷം ഒരു ലക്ഷം രൂപ വരെ ഉയർത്താവുന്ന അതാണ് ഗ്രൂപ്പ് സംരംഭങ്ങൾക്ക് വായ്പ അനുവദിക്കും അമ്പതിനായിരം രൂപവരെ പരമാവധി എന്ന നിരക്കിൽ 50 ശതമാനം സബ്സിഡി അനുവദിക്കും പരമാവധി 25000 രൂപ 10% സ്വന്തമായികരുതണം.

5. നവജീവൻ
വർഷങ്ങളായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികൾക്കും നൽകുന്ന വായ്പ പദ്ധതി. 50000 രൂപ വരെ വായ്പ അനുവദിക്കും. ധനസ്ഥാപനങ്ങൾ വഴിയാണ്. 25% പരമാവധി 12,500 രൂപ വരെ സബ്സിഡി .25 ശതമാനം സ്ത്രീകൾക്കും 25 % ബിപിഎൽ വിഭാഗങ്ങൾക്കും .