🗞🏵 *ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അര്‍മേനിയൻ ക്രൈസ്തവരുടെ മേൽ തുർക്കി നടത്തിയ നരനായാട്ടിനെ ‘വംശഹത്യ’യായി അമേരിക്കയുടെ ജോ ബൈഡൻ ഭരണകൂടം അംഗീകരിച്ചു.* 1915 മുതൽ തുർക്കി നടത്തിയ കൂട്ടക്കുരുതി വംശഹത്യയുടെ നിർവചനത്തിൽ പെടുന്നതാണെന്ന് ചരിത്രകാരന്മാർ അംഗീകരിക്കുന്നുണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായി ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി തുർക്കിയെ ചൊടിപ്പിക്കാൻ മുൻപുണ്ടായിരുന്ന അമേരിക്കൻ പ്രസിഡന്റുമാർ ഒരുക്കമല്ലായിരുന്നു. അമേരിക്കയിൽ കഴിയുന്ന കുടിയേറ്റക്കാരായ അർമേനിയൻ മനുഷ്യരുടെ വിജയം കൂടിയായാണ് ഈ പ്രഖ്യാപനത്തെ നിരീക്ഷിക്കുന്നത്. ദീർഘനാളായി ഇങ്ങനെ ഒരു ആവശ്യം
🗞🏵 *പ്ലസ് ടു പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാൻ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ പോലീസ് കേസ് എടുത്തു.* കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാഹന റാലികളുമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികളെയാണ് കോട്ടക്കൽ പോലീസ് തടഞ്ഞത്.
🗞🏵 *കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.* കൊറോണയുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
🗞🏵 *മുതിർന്ന സുപ്രീംകോടതി ജസ്റ്റിസും മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന മോഹൻ എം ശാന്തനഗൗഡർ (62) അന്തരിച്ചു.* ഡെൽഹിയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടർന്ന് തീവ്രപരിചരണവിഭാഗത്തിലായിരുന്നു അദ്ദേഹം. കൊറോണ ബാധിതൻ ആയിരുന്നോ എന്ന കാര്യം ബന്ധുക്കൾ സ്ഥിരീകരിക്കുന്നില്ല.
🗞🏵 *നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്‍റെയും അമ്പിളിയുടേയും മക്കളോട് വാക്കു പാലിക്കാതെ സംസ്ഥാന സർക്കാർ.* ദമ്പതികളുടെ മരണം നടന്ന് നാല് മാസം കഴിഞ്ഞിട്ടും പുതിയ വീട്, ഭൂമി, ജോലി തുടങ്ങിയ സർക്കാർ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല.
🗞🏵 *വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിൽസയിൽ കഴിയുന്ന നടൻ മേള രഘു നില ഗുരുതരം.* കഴിഞ്ഞയാഴ്ച രഘു വീട്ടിൽ കുഴഞ്ഞുവീണത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിയുകയാണ്. ആദ്യം ചേർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രഘുവിനെ പിന്നീട് കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ദൃശ്യം 2വിലാണ്. ചായക്കടയിലെ പൊക്കം കുറഞ്ഞ സപ്ലയർ ആയിട്ടായുന്നുവേഷമിട്ടത്.
🗞🏵 *അല്ലാഹുവിനും ജിഹാദിനുമെതിരെ സംസാരിച്ചാൽ കൊന്നുകളയുമെന്ന് ജമ്മു കശ്മീരിൽ നിന്നുള്ള ബിജെപി നേതാവ് രവീന്ദർ റെയ്‌നയ്ക്ക് ഭീഷണി.* മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഭീകരവാദിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. അജ്ഞാത ഭീകരവാദിയുടെതായി പുറത്തു വന്ന വീഡിയോയിൽ കശ്മീരിനെ ഇന്ത്യയിൽ നിന്ന് മുറിച്ചു മാറ്റുമെന്നും പറയുന്നു. പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് സംസാരിക്കുന്ന രവീന്ദർ റെയ്‌ന ഇനി ഇത് ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്ന രീതിയിലുള്ളതാണ് വീഡിയോ.
🗞🏵 *പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.* കഞ്ഞിരംകുളത്തെ കോൺസ്റ്റബിൾ ഷിബുവിൻ്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഷിബു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെഡിക്കൽ അവധിയിൽ ആയിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🗞🏵 *കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ . ഇവിടെ കൊറോണ രോഗികളുടെ എണ്ണം 154 ആയി.* ഇതോടെ ജയിലിൽ കൊറോണ ആശങ്ക വർധിച്ചു. ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോൾ 71 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു
🗞🏵 *ഓക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ബാഗ്ദാദിലെ കൊറോണ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു.* ശനിയാഴ്ച രാത്രിയിലാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തീപ്പിടിത്തമുണ്ടായത്. ഓക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
🗞🏵 *രാജ്യത്ത് നിലവിലെ സൗജന്യ വാക്‌സീനേഷൻ പദ്ധതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി*. വാക്‌സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യർത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മരുന്ന് നൽകിയിട്ടുണ്ട്. കൊറോണ തരംഗം നേരിടാൻ എല്ലാ നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്.
🗞🏵 *സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിലായ പ്രതി സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി.* 14 ദിവസത്തെ കൊറോണ നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കൂടുതൽ ക്വാറന്‍റീൻ സൗകര്യമുള്ളത് പരിഗണിച്ചാണ് നടപടി. കണ്ണൂർ വനിതാ ജയിലിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ സരിതയുടെ ഫലം നെഗറ്റീവായിരുന്നു.
🗞🏵 *രാജ്യത്ത് 18 മുതൽ 44 വയസ്സുവരെയുള്ളവർക്ക് മെയ് ഒന്നു മുതൽ കൊറോണ വാക്സിൻ ലഭ്യമാകും.* ഏപ്രിൽ 28 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. കൊറോണ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷൻ.
🗞🏵 *കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യമെങ്ങുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (PSA) ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കാൻ പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചു.* പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി.
🗞🏵 *മലയാളി പത്രപവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.* കാപ്പനെ അടിയന്തരമായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റണം.യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന അദ്ദേഹത്തിന് കൊറോണ ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
🗞🏵 *കേരളത്തില്‍ 28,469 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു*. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *ഇന്ത്യയിൽ കൊറോണ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായ വാഗ്ദാനവുമായി അമേരിക്ക.* ആരോഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും എല്ലാ സഹായവും നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പറഞ്ഞു.
🗞🏵 *മുൻമന്ത്രിയും ജെഎസ്എസ് നേതാവുമായ കെആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.* തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഗൗരിയമ്മ.വ്യാഴാഴ്ച രാത്രിയാണ് പനിയും ശ്വാസതടസവും മൂലം ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിൽ കൊറോണ ബാധിതയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
🗞🏵 *സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ടൊഴിയുന്നു.* ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ദിവസവും 500 മുതല്‍ ആയിരത്തോളം ആളുകളാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്
🗞🏵 *കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി.* കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവിൽ ഒപ്പിട്ടുവെന്ന് ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്പെറൻസ ട്വിറ്ററിലൂടെ അറിയിച്ചു.
🗞🏵 *കൊറോണ വ്യാപനത്തെ തുടർന്ന് ഡെൽഹിയിൽ പ്രഖ്യാപിച്ച ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി.* കൊറോണ രോഗികളുടെ എണ്ണം കുറയാത്തതും ആശുപത്രികളിൽ രോഗികൾ നിറഞ്ഞ സാഹചര്യത്തിലുമാണ് തീരുമാനം.പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചത്തെ 28000 ത്തിൽ നിന്നും 24000 ത്തിലേക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ആശുപത്രികളുടെ അവസ്ഥയിൽ മാറ്റമൊന്നുമില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
🗞🏵 *കൊറോണ ബാധിതരുടെ കുടുംബാംഗങ്ങളെ കർശനമായി ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ.* ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളിൽ കൊറോണ രോഗിയെ ആശുപത്രിയിലോ സിഎഫ്‌എൽടിയിലോ പ്രവേശിപ്പിക്കണം. പഞ്ചായത്ത്, വാർഡുതല കമ്മിറ്റികൾ അടിയന്തരമായി പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ നർശനനടപടിയുണ്ടാകുമെന്നും പഞ്ചായത്ത് ഡയറക്ടർ മുന്നറിയിപ്പ് നൽകി.
🗞🏵 *കന്യാകുമാരിയിൽനിന്നും മൽസ്യബന്ധനത്തിന് പോയ ബോട്ടിൻ്റെ തകർന്ന ഭാഗങ്ങൾ കണ്ടെത്തി.* ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. കന്യാകുമാരി ജില്ലയിലുള്ള തമിഴ്നാട്-കേരള അതിർത്തിയിലെ വള്ളവിള സ്വദേശികളെയാണ് കാണാതായത്. നാല് ദിവസം മുൻപാണ് ഇവരെ കാണാതായത്. ജോസഫ് ഫ്രാങ്ക്ളിന്റെ മെഴ്സിഡസ് ബോട്ടിലെ തൊഴിലാളികളാണിവർ.
🗞🏵 *കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുൽ സുപ്രിയോയ്ക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു.* പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ടോളിഗഞ്ചിൽ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്.തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലായിരുന്നു ജനവിധി തേടിയത്. ഇത് രണ്ടാം തവണയാണ് കൊറോണ സ്ഥിരീകരിക്കുന്നത്
🗞🏵 *സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.* കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ താരത്തെ കാറിനുള്ളില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് സംഭവം.തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ആദിത്യനെ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടി അമ്പിളി ദേവിയുടെ ഭര്‍ത്താവ് കൂടിയാണ് ആദിത്യന്‍.
🗞🏵 *കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിമര്‍ശനാത്മക ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം.* വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയും ജനങ്ങള്‍ പരിഭ്രാന്തരാവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് നൂറോളം ട്വീറ്റുകള്‍ നീക്കാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.
🗞🏵 *കൊറോണ വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് വയോജനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് പുതുക്കി.* വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വയോജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
🗞🏵 *ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തില്‍ 269 നിരപരാധികളുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരക്കേസില്‍ മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീന്‍, സഹോദരന്‍ റിയാജ് ബദിയുദ്ധീന്‍ എന്നിവരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തു.* ഓള്‍ സിലോണ്‍ മക്കള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് റിഷാദ് ബദിയുദ്ദീന്‍. സ്‌ഫോടനം നടത്തിയ ചാവേറുകളുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതായി പോലീസ് വക്താവ് അജിത്ത് രൊഹാന അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയ്ക്കു മുന്പ് കൊളംബോയിലെ ഇവരുടെ വസതികളില്‍ റെയ്ഡ് നടത്തിയാണ് അറസ്റ്റ് ചെയ്തത്. തീവ്രവാദവിരുദ്ധ നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
🗞🏵 *മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവ യുവജനങ്ങൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചുക്കൊണ്ട് യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയുടെ ശ്രദ്ധേയമായ ഇടപെടല്‍.* വികസ്വര രാജ്യങ്ങളിലെ മതപീഡനം നേരിടുന്ന ക്രൈസ്തവ വിദ്യാർത്ഥികള്‍ക്ക് ക്രൊയേഷ്യയുടെ വിദ്യാഭ്യാസവകുപ്പും, വിദേശകാര്യ വകുപ്പും സംയുക്തമായി ചേര്‍ന്നാണ് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചത്. മെയ് 17 വരെയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനായുള്ള കാലാവധി. മരിജാന പെറ്റിർ എന്നൊരു സ്വതന്ത്ര അംഗം മുന്നോട്ടുവെച്ച ബഡ്ജറ്റ് ഭേദഗതിയാണ് ഇത്തരത്തില്‍ ഒരു സ്കോളർഷിപ്പ് രൂപീകരിക്കാൻ കാരണമായത്. സർക്കാരും മരിജാനയുടെ നിർദേശത്തെ പിന്തുണച്ചു.
🍍🍍🍍🍍🍍🍍🍍🍍🍍🍍🍍
*ഇന്നത്തെ വചനം*
അവന്‍ ജനങ്ങളോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ ഏല്‍പിച്ചതിനുശേഷം ദീര്‍ഘനാളത്തേക്ക് അവിടെനിന്നുപോയി.
സമയമായപ്പോള്‍ മുന്തിരിപ്പഴങ്ങളില്‍നിന്ന് ഓഹരി ലഭിക്കേണ്ട തിന് അവന്‍ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാല്‍, കൃഷിക്കാര്‍ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയയ്‌ക്കുകയും ചെയ്‌തു.
അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവര്‍ അടിക്കുകയും അപമാനിക്കുകയും വെറുംകൈയോടെ തിരിച്ചയയ്‌ക്കുകയും ചെയ്‌തു.
അവന്‍ മൂന്നാമതൊരുവനെ അയച്ചു. അവര്‍ അവനെ പരിക്കേല്‍പിക്കുകയും പുറത്തേക്കെറിയുകയും ചെയ്‌തു.
അപ്പോള്‍ തോട്ടത്തിന്റെ ഉടമസ്‌ഥന്‍പറഞ്ഞു: ഞാന്‍ എന്താണുചെയ്യുക? എന്റെ പ്രിയപുത്രനെ ഞാന്‍ അയയ്‌ക്കും. അവനെ അവര്‍ മാനിച്ചേക്കും.
പക്‌ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്‌പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം. അപ്പോള്‍ അവകാശം നമ്മുടേതാകും.
അവര്‍ അവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാല്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്‌ഥന്‍ അവരോട് എന്തുചെയ്യും?
അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്‍പിക്കുകയും ചെയ്യും. അവര്‍ ഇതു കേട്ടപ്പോള്‍, ഇതു സംഭവിക്കാതിരിക്കട്ടെ എന്നു പറഞ്ഞു.
ലൂക്കാ 20 : 9-16
🍍🍍🍍🍍🍍🍍🍍🍍🍍🍍🍍
*വചന വിചിന്തനം*
പക്ഷെ കൃഷിക്കാർ അവനെ കണ്ടപ്പോൾ പരസ്പരം ആലോചിച്ചു. ഇവനാണ് അവകാശി അവകാശം നമുക്കാകേണ്ടതിന് ഇവനെ നമ്മുക്ക് കൊന്നുകളയാം. അവർ അവനെ മുന്തിരിത്തോട്ടത്തിന് പുറത്തേക്ക് എറിഞ്ഞ് കൊന്നുകളഞ്ഞു.
അവകാശം ലഭിക്കാനുള്ള കൊലകൾ ഇന്നും അരങ്ങേറുന്നുണ്ട്.
ദിവസേന പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയായിലും നാം വായിക്കുകയും, അറിയുകയും ചെയ്യുന്നു. കാര്യസ്ഥത മറന്ന് ഉടമസ്ഥത അവകാശമാക്കാൻ ഏതറ്റം വരെയും പോകാൻ ആർക്കും മടിയില്ല. ദൈവമാണ് സകലത്തിൻ്റെയും ഉടമസ്ഥൻ എന്നും നമ്മൾ കാര്യസ്ഥർ, സൂക്ഷിപ്പുകാർ മാത്രമാണെന്നുമുള്ള വസ്തുത നാം അറിയാതെ മറന്നു പോകുന്നു.
എന്നാൽ ഈശോയാകുന്ന പ്രിയപ്പെട്ടവൻ്റെ മാർഗം വ്യത്യസ്തമായിരുന്നു. അവൻ കൊല്ലപ്പെട്ടതു പോലും അവകാശം നേടിയെടുക്കാനല്ല, നമുക്കു നൽകാനായിട്ടാണ്. ദൈവപുത്ര അവകാശം. സ്വർഗരാജ്യത്തിന് അവകാശികളായി നമ്മെ തീർക്കാൻ. ആ സ്വർഗരാജ്യത്തെ ലക്ഷ്യമാക്കി നമ്മക്കും നീങ്ങാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*