എന്താണ് ഓക്സിജൻ? എങ്ങനെയാണ് ഓക്സിജൻ വ്യവസായികമായി നിർമ്മിക്കുന്നത്? കേരള സംസ്ഥാനത്തെ ഓക്സിജൻ വിതരണം കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്?
കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ ജീവൻ നിലനിർത്താൻ അനിവാര്യമായതും ഇപ്പോൾ ആവശ്യത്തിനു ലഭ്യമാകാത്തതുമായ ഒന്നാണ് ഓക്സിജൻ . നമ്മുടെ പ്രാണവായു എന്നറിയപ്പെടുന്ന ഓക്സിജൻ വാതകം ആവർത്തനപ്പട്ടികയിലെ 16ാമത്തെ ഗ്രൂപ്പാണ് .ജീവ​ന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായ ഓക്സിജ​ന്റെ അളവ് അന്തരീക്ഷ വായുവിൽ ഒരുപരിധിയിൽ കുറയാതെ സ്ഥിരമായി നിലനിർത്തുന്നതിൽ സസ്യങ്ങൾ വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. രണ്ട്​ ആറ്റങ്ങൾ ചേർന്ന ദ്വയാറ്റോമിക തന്മാത്രയാണ് ഓക്സിജൻ. ഓക്സിജൻ മണവും , നിറവും ഇല്ലാത്ത ഒരു വാതകമാണ്. ഇത് ജലത്തിൽ ലയിക്കുന്നു.
വായുവിനെക്കാൾ സാന്ദ്രത കുറവാണ്. കത്താൻ സഹായിക്കുന്ന പദാർഥമാണ് ഓക്സിജൻ.1774ൽ ജോസഫ് പ്രീസ്​റ്റ്​ലി എന്ന ശാസ്​ത്രജ്ഞനാണ് ഓക്സിജൻ കണ്ടെത്തിയത്. എന്നാൽ ,ഓക്സിജൻ എന്ന പേര് നൽകിയത് ഫ്രഞ്ച് ശാസ്​ത്രജ്ഞനായ ലാവോസിയയാണ്. ‘ആസിഡ് ഉണ്ടാക്കുന്ന’ എന്നർഥം വരുന്ന ‘oxygense’ എന്ന വാക്കിൽ നിന്നാണ് ഓക്സിജൻ എന്ന പേര് സ്വീകരിച്ചത്. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് ഓക്സിജൻ.പാറകളിലും ,
മണ്ണിലും ധാരാളം ഒാക്സിജൻ സംയുക്തങ്ങളുണ്ട്. അന്തരീക്ഷ വായു, ജലം, ധാതുക്കൾ , ജീവജാലങ്ങൾ എന്നിവയിലെല്ലാം ഓക്സിജൻ സ്വതന്ത്രാവസ്ഥയിലോ , സംയുക്താവസ്ഥയിലോ കാണപ്പെടുന്നു.
ദൈനംദിനജീവിതത്തിൽ വലിയതോതിൽ ഉപയോഗിക്കുന്ന വാതകമാണ് ഓക്സിജൻ. താപനില താഴ്ത്തിയും , മർദം പ്രയോഗിച്ചും വാതകങ്ങളെ ദ്രാവകങ്ങളാക്കാൻ സാധിക്കും. ഇങ്ങനെ ദ്രവീകരിച്ച അന്തരീക്ഷവായുവി​നെ അംശികസ്വേദനം വഴിയാണ് വ്യവസായികമായി ഓക്സിജൻ നിർമിക്കുന്നത്. ഏതൊരു പദാർഥവും ഓക്സിജനുമായി കത്തുന്ന പ്രവർത്തനത്തെ ജ്വലനം എന്ന് പറയുന്നു. ഇന്ന് ഓക്സിജന് കേരളം വിട്ടാൽ മിക്ക സംസ്ഥാനങ്ങളിലും തീവിലയായിക്കഴിഞ്ഞു .ക്ഷാമം ഉണ്ടാവുന്നതിന് മുമ്പ് വരെ സംസ്ഥാനത്ത് ഒരു ക്യൂബിക് ഓക്സിജന് 11.50 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 17 രൂപ ആയി. വരും ദിവസങ്ങളിൽ ആവശ്യം കൂടുന്നതിന്റെ അടിസ്ഥാനത്തിൽ വിലയും കുത്തനെ കൂടും. സംസ്ഥാനത്തെ ഭൂരിപക്ഷം ആശുപത്രികളിലേക്കും ഓക്സിജൻ വിതരണം ചെയ്യുന്നത് കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയാണ്. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്സിജൻ ഉല്പാദകരാണിവർ. മുമ്പ് മേഖലയിൽ നാല് കമ്പനികൾ മെഡിക്കൽ ഓക്സിജൻ നിർമ്മിച്ചിരുന്നു. മറ്റുള്ളവർ സിലിണ്ടർ റീഫിൽ മാത്രമേ ചെയ്യുന്നുള്ളു. ഓക്സിജൻ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വെള്ളവും , വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടിൽ നിന്ന് കിൻഫ്ര മുഖേനയാണ് നൽകുന്നത്. വൈദ്യുതി കെ.എസ്.ഇ.ബിയും. പ്രതിദിനം 150 ടൺ ഓക്സിജനാണ് കഞ്ചിക്കോട്ട് ഉല്പാദിപ്പിക്കുന്നത്. 1000 ടൺ വരെ സംഭരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഉല്പാദിപ്പിക്കുന്ന ഓക്സിജന്റെ 75% കർണാടക, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. മഹാരാഷ്ട്രയിൽ ഒരു ക്യുബിക് മീറ്റർ ഓക്സിജന് 50 രൂപയിലധികം നൽകണം. ഈ ലാഭമാണ് ഓക്സിജൻ അന്യസംസ്ഥാനങ്ങളിലേക്ക് നൽകുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്.
സംസ്ഥാനത്തെ ഓക്സിജൻ വിതരണത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന കഞ്ചിക്കോട്ടെ പ്ലാന്റിന്റെ ഉടമകൾ മഹാരാഷ്ട്ര ആസ്ഥാനമായുള്ള കമ്പനിയാണ്.പ്രതിദിനം 150 ടൺ ആണു കഞ്ചിക്കോട് പ്ലാന്റിന്റെ ഉൽപാദനം. 1000 ടൺ ഓക്സിജൻ സംഭരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കേരളത്തിൽ ഉൽപാദനച്ചെലവു കുറവായതുകൊണ്ടു
തന്നെ ഇതര സംസ്ഥാനങ്ങളിലെ വിൽപന കൊള്ളലാഭം നൽകും. വളരെ അകലെയുള്ള മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിലേക്കു ഓക്സിജൻ നേരിട്ടെത്തിക്കാതെ കേരളത്തിൽ നിന്നുള്ള ഓക്സിജൻ കർണാടകയ്ക്കോ , ആന്ധ്രയ്ക്കോ നൽകുകയും അവിടെ ഉൽപാദിപ്പിക്കുന്നത് ദൂരെയുള്ള സംസ്ഥാനങ്ങൾക്കു കൈമാറുകയോ ചെയ്യുന്നതിലൂടെ ഗതാഗതത്തിനായി വേണ്ടി വരുന്ന ചെലവു കുറയ്ക്കുകയെന്ന തന്ത്രമാണ് ഉൽപാദകർ പലപ്പോഴും പരീക്ഷിക്കുക. ഏതാനും വർഷം മുൻപു വരെ വാതക ഓക്സിജൻ പ്ലാന്റുകൾ സജീവമായിരുന്നു. സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഉതകുംവിധമുള്ള ഉൽപാദനവും ഉണ്ടായിരുന്നു. ഉൽപാദിപ്പിക്കുന്ന ഓക്സിജൻ സിലിണ്ടറുകളിൽ നിറച്ചായിരുന്നു ഇവ വിതരണം ചെയ്തിരുന്നത്. എന്നാൽ സംസ്ഥാനത്തിനു പുറത്തു ദ്രവ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന ടണ്ണേജ് പ്ലാന്റുകൾ സ്ഥാപിക്കപ്പെട്ടതോടെ അവിടെനിന്നു ദ്രവ ഓക്സിജൻ വാങ്ങി സിലിണ്ടറുകളിൽ നിറച്ചു നൽകുന്ന രീതിക്കു തുടക്കമായി. വാതക ഓക്സിജൻ ഉൽപാദനത്തിനു വേണ്ടി വന്നിരുന്നതിനേക്കാൾ കുറവു ചെലവു മാത്രമേ ദ്രവ ഓക്സിജൻ വാങ്ങി അതിനെ വാതക രൂപത്തിലേക്കു മാറ്റി വിതരണം ചെയ്യാൻ വേണ്ടി വന്നിരുന്നുള്ളൂ എന്നതായിരുന്നു ആകർഷണം.
പ്രധാനമായും ബെംഗളൂരു, സേലം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ടാങ്കറുകളിലാണു ദ്രവ ഓക്സിജൻ എത്തിച്ചിരുന്നത്. എന്നാൽ, രണ്ടു വർഷം മുൻപു കഞ്ചിക്കോട് പ്ലാന്റ് സ്ഥാപിക്കപ്പട്ടു. ആദ്യഘട്ടത്തിൽ ഇതര സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ വിലയിൽ ഓക്സിജൻ നൽകി സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരെയെല്ലാം കയ്യിലെടുത്തതോടെ സംസ്ഥാനത്തെ ഓക്സിജൻ വിതരണത്തിന്റെ കുത്തക കഞ്ചിക്കോട് പ്ലാന്റിനായി. കരാർ റദ്ദാക്കിയതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ പ്പോലും ഇതര സംസ്ഥാന പ്ലാന്റുകളിൽ നിന്ന് സംസ്ഥാനത്തിന് ഓക്സിജൻ ലഭിക്കില്ല എന്ന സ്ഥിതി സംജാതമായതോടെ കമ്പനിയുടെ ഇഷ്ടാനുസരണമായി വിലയും വിതരണവും.ഓക്സിജൻ ഒരു ചികിത്സ പോലെ പ്രയോജനപ്പെടുത്തുന്നതാണ് ഓക്സിജൻ തെറാപ്പി എന്നറിയപ്പെടുന്നത്. രക്തത്തിലെ കുറഞ്ഞ ഓക്സിജൻ നില, കാർബൺ മോണോക്സൈഡ് വിഷാംശം, ക്ലസ്റ്റർ തലവേദന, അനസ്തേഷ്യ നൽകുമ്പോൾ ഓക്സിജൻ അളവ് നിലനിർത്തൽ എന്നിവ ഇതിൽ ഉൾപ്പെടാം. നാസൽ കാനുല,
ഓക്സിജൻ മാസ്ക്,
ഹൈപ്പർ‌ബാറിക് ചേമ്പർ തുടങ്ങിയ നിരവധി മാർഗങ്ങളിലൂടെ ഓക്സിജൻ രോഗികൾക്ക് നൽകാം. സാധാരണ ഉപാപചയത്തിന് ഓക്സിജൻ ആവശ്യമാണ്. അമിതമായി ഉയർന്ന ഓക്സിജൻ സാന്ദ്രത ശ്വാസകോശ തകരാറുകൾ പോലുള്ള ഓക്സിജൻ വിഷാംശം ഉണ്ടാക്കാം അല്ലെങ്കിൽ ശ്വസനപരാജയത്തിന് കാരണമാകാം. ഉയർന്ന ഓക്സിജന്റെ സാന്ദ്രത തീപിടുത്ത സാധ്യതയും വർദ്ധിപ്പിക്കുന്നു.
വൈദ്യശാസ്ത്രത്തിൽ ഓക്സിജന്റെ ഉപയോഗം 1917 ഓടെ സാധാരണമായി. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഇതുൾപ്പെടുന്നു. ഹോം ഓക്സിജൻ പലരാജ്യങ്ങളിലും വിലയേറിയതായിത്തിർന്നിട്ടുണ്ട്. ഓക്സിജൻ ടാങ്കുകൾ അല്ലെങ്കിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ആയാണ് ഇത് നൽകുന്നത്.ആശുപത്രിയിലും , അടിയന്തിര മെഡിക്കൽ സേവനങ്ങളിലും അല്ലെങ്കിൽ വിപുലമായ പ്രഥമശുശ്രൂഷ നൽകുന്നവരിലും ഓക്സിജൻ അടിയന്തിര വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. കടുത്ത അസുഖമുള്ളവരിൽ ഓക്സിജന്റെ അമിത ഉപയോഗം മരണ സാധ്യത വർദ്ധിപ്പിക്കുന്നു.
രാസപ്രവർത്തനവും , അംശികസ്വേദനനും ഉൾപ്പെടെ നിരവധി മാർഗ്ഗങ്ങളിലൂടെ ഓക്സിജനെ വേർതിരിക്കാം, തുടർന്ന് അവ ഉടനടി ഉപയോഗിക്കുകയോ ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുകയോ ചെയ്യുന്നു. ഓക്സിജൻ തെറാപ്പിയുടെ പ്രധാന ഉറവിടങ്ങൾ ഇവയാണ്:

ലിക്വിഡ് ഓക്സിജൻ :നിർദിഷ്ട താപനിലയിൽ തണുപ്പിച്ച ടാങ്കുകളിലാണ് ദ്രവഓക്സിജൻ സൂക്ഷിക്കുന്നത്. ഓക്സിജൻ എത്തിക്കുന്ന ടാങ്കറുകളിലും , ആശുപത്രികളുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ ടാങ്കുകളിലും ഇതേ ഊഷ്മാവ് തന്നെ ക്രമീകരിക്കണം. ദ്രവ ഓക്സിജൻ ചുരുളൻ വേപ്പറൈസർ കോയിലുകൾക്കുള്ളിലൂടെ കടത്തിവിട്ട് യഥാർത്ഥ അന്തരീക്ഷ ഊഷ്മാവിലേക്ക് മാറ്റുമ്പോൾ വാതക രൂപത്തിലാകും.പ്രമുഖ ആശുപത്രികളിലെല്ലാം ദ്രവ ഓക്സിജൻ സൂക്ഷിക്കാനുള്ള ടാങ്കുകളും വേപ്പറേസൈഷൻ നടത്തി ഓക്സിജൻ വിതരണ ഉപകരണങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള സജ്ജീകരണവുമുണ്ട്.പഴയ രീതിയിൽ സിലിണ്ടർ തന്നെ ഉപയോഗിക്കുന്നവരുമുണ്ട്. ഇവർക്ക് വിതരണക്കാർ ലിക്വിഡ് ഓക്സിജൻ രൂപമാറ്റം വരുത്തി സിലിണ്ടറുകളിൽ നിറച്ചുനൽകും. 1 ടൺ മുതൽ 13 ടൺ വരെ ശേഷിയുള്ള ടാങ്കുകളാണ് സംസ്ഥാനത്തുള്ളത്. വിതരണക്കാർ 20 ടൺ ടാങ്കുവരെ സ്ഥാപിച്ചിട്ടുണ്ട്.
ഓക്സിജന്റെ വില വർധന മുഖ്യമായും അതാത് പ്ലാന്റുടമകളാണു നിർണയിക്കുന്നത്.

വ്യക്തിയുടെ മൂക്കിലേക്ക് നീണ്ടുനിൽക്കുന്ന രണ്ട് ചെറിയ നോസലുകളുള്ള നേർത്ത ട്യൂബാണ് നാസൽ കാനുല (എൻ‌സി). കുറഞ്ഞ ഒഴുക്ക് നിരക്കിൽ മിനിറ്റിന് 2–6 ലിറ്റർ (എൽപിഎം) മാത്രമേ ഇതിന് ഓക്സിജൻ നൽകാൻ കഴിയൂ, ഇത് 24–40% സാന്ദ്രത നൽകുന്നു.ലളിതമായ ഫെയ്സ് മാസ്ക് പോലുള്ള ഓപ്ഷനുകളും ഉണ്ട്, മിക്കപ്പോഴും 5 മുതൽ 8 വരെ എൽപിഎം വരെ ഉപയോഗിക്കുന്നു, 28% മുതൽ 50% വരെ ഓക്സിജന്റെ സാന്ദ്രതയുണ്ട്.
വ്യക്തിക്ക് 100% ഓക്സിജന്റെ ഉയർന്ന സാന്ദ്രത ആവശ്യമുള്ള സന്ദർഭങ്ങളിൽ, നിരവധി ഉപകരണങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും സാധാരണമായത് നോൺ-റീബ്രീത്തർ മാസ്ക് (അല്ലെങ്കിൽ റിസർവോയർ മാസ്ക്) ആണ്.