ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി

പക്ഷെ കൃഷിക്കാർ അവനെ കണ്ടപ്പോൾ പരസ്പരം ആലോചിച്ചു. ഇവനാണ് അവകാശി അവകാശം നമുക്കാകേണ്ടതിന് ഇവനെ നമ്മുക്ക് കൊന്നുകളയാം. അവർ അവനെ മുന്തിരിത്തോട്ടത്തിന് പുറത്തേക്ക് എറിഞ്ഞ് കൊന്നുകളഞ്ഞു.

അവകാശം ലഭിക്കാനുള്ള കൊലകൾ ഇന്നും അരങ്ങേറുന്നുണ്ട്.ദിവസേന പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയായിലും നാം വായിക്കുകയും, അറിയുകയും ചെയ്യുന്നു. കാര്യസ്ഥത മറന്ന് ഉടമസ്ഥത അവകാശമാക്കാൻ ഏതറ്റം വരെയും പോകാൻ ആർക്കും മടിയില്ല. ദൈവമാണ് സകലത്തിൻ്റെയും ഉടമസ്ഥൻ എന്നും നമ്മൾ കാര്യസ്ഥർ, സൂക്ഷിപ്പുകാർ മാത്രമാണെന്നുമുള്ള വസ്തുത നാം അറിയാതെ മറന്നു പോകുന്നു.

എന്നാൽ ഈശോയാകുന്ന പ്രിയപ്പെട്ടവൻ്റെ മാർഗം വ്യത്യസ്തമായിരുന്നു. അവൻ കൊല്ലപ്പെട്ടതു പോലും അവകാശം നേടിയെടുക്കാനല്ല, നമുക്കു നൽകാനായിട്ടാണ്. ദൈവപുത്ര അവകാശം. സ്വർഗരാജ്യത്തിന് അവകാശികളായി നമ്മെ തീർക്കാൻ. ആ സ്വർഗരാജ്യത്തെ ലക്ഷ്യമാക്കി നമ്മുക്കും നീങ്ങാം.