🗞🏵 *സംസ്ഥാന സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സഭാംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.* സംസ്ഥാനത്തെ കൊറോണ പ്രതിരോധത്തിൽ കെസിബിസി സർക്കാരിന് പിന്തുണ അറിയിച്ചു.കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. ദേവാലയങ്ങളിൽ കൊറോണ മുൻകരുതലുകൾ പാലിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർദ്ദേശിച്ചു.

🗞🏵 *ഫ്രാൻസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മതഭീകരൻ കഴുത്തറുത്ത് കൊലപ്പെടുത്തി.* പാരീസിലെ തെക്കുപടിഞ്ഞാറൻ പട്ടണമായ റാംബില്ലറ്റിലാണ് സംഭവം നടന്നത്. 49 കാരിയായ പൊലീസ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. ‘അല്ലാഹു-അക്ബർ’ എന്ന് മുഴക്കിക്കൊണ്ടായിരുന്നു അക്രമി പോലീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ അക്രമിച്ചതെന്നാണ് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
🗞🏵 *കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസ് നടപടി തുടങ്ങി.* വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

🗞🏵  *ഞാ​യ​റാ​ഴ്ച​യും മേ​യ് ര​ണ്ടി​നും സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന എ​ട്ടു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.* കൊ​ല്ലം-​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​കൊ​ല്ലം, എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം, ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പ്ര​തി​ദി​ന സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്

🗞🏵 *കോട്ടയം ജില്ലയില്‍ പൊതുവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗങ്ങളുടെ തീരുമാനപ്രകാരമാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു.* രോഗവ്യാപനം രൂക്ഷമായ നാല് പഞ്ചായത്തുകളിലും 35 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും പരമാവധി 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. കെട്ടിടങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ചടങ്ങുകളില്‍ 75 പേരെയും പുറത്ത് നടക്കുന്നവയില്‍ 150 പേരെയും പങ്കെടുപ്പിക്കുന്നതിന് ഇനിമുതല്‍ അനുമതിയുണ്ടാവില്ല

🗞🏵  *25 ശതമാനം കിടക്കകള്‍ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.* സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും അറിയിച്ചു. കിടക്കകളുടെ എണ്ണം സാഹചര്യം അനുസരിച്ച് വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആശുപത്രി മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടു.

🗞🏵 *ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കൊവിഡ്- 19 പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 1,200 രൂപ നല്‍കേണ്ടി വരും.* സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 600 രൂപക്കുമാണ് വില്‍ക്കുകയെന്ന് കമ്പനി അറിയിച്ചു.

🗞🏵 *രണ്ടു തവണ കോവിഡ് ബാധിതനായെങ്കിലും മനോബലം കൈവിടാതെ രോഗത്തെ പൊരുതി തോൽപ്പിച്ച് 90 കാരൻ.* മഹാരാഷ്ട്രയിലാണ് സംഭവം. ബീഡ് ജില്ലയിലെ അഡാസ് സ്വദേശിയായ പാണ്ഡുരംഗ് ആത്മറാം അഗ്ലേവ് എന്ന വയോധികനാണ് കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയത്. മികച്ച ആരോഗ്യ ശീലങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും മനോബലവുമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്
 
🗞🏵 *കേന്ദ്ര സർക്കാർ പണം നൽകിയിട്ടും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ കാണിച്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യവുമായി ബി.ജെ.പി.* എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് പണം അനുവദിച്ചെന്നും, ഡല്‍ഹി സര്‍ക്കാര്‍ പ്ലാന്റുകൾ നിർമ്മിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തുക അനുവദിച്ചത്.

🗞🏵 *കോളിളക്കം സൃഷ്ടിച്ച കറുത്തവർഗക്കാരനായജോ​ര്‍​ജ് ഫ്‌​ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡെ​റി​ക് ഷോ​വി​ന് കോ​ട​തി ജൂ​ണി​ല്‍ ശി​ക്ഷ വി​ധി​ക്കും.* ഡെ​റി​ക് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഡെ​റി​ക് ഷോ​വി​നു​ള്ള ശി​ക്ഷ ജൂ​ണ്‍ 16ന് ​വി​ധി​ക്കു​മെ​ന്ന് ഹെ​ന്‍​പി​ന്‍ കൗ​ണ്ടി ഡി​സ്ട്രി​ക്ട് കോ​ട​തി പ​റ​ഞ്ഞു.

🗞🏵 *ആളും ആരവുമില്ലാതെ കൊറോണ കാലത്തെ രണ്ടാമത്തെ തൃശൂർ പൂരവും സമാപിച്ചു.* പൂരപ്പറമ്പിൽ ആൽമര കൊമ്പ് വീണുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതോടെ പകൽപൂരം ചടങ്ങുകൾ വേഗത്തിൽ പൂർത്തിയാക്കി ഈ വർഷത്തെ പൂരത്തിനും സമാപനമായി. അടുത്ത പൂരം 2022 മെയ് പത്തിനാണ് തീരുമാനിച്ചിരിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ രാവിലെയോടെ ഉപചാരം ചൊല്ലി പിരിഞ്ഞു. സാധാരണ നിലയിൽ ഉച്ചയോടെയാണ് പൂരം സമാപിക്കുക.

🗞🏵 *മോഹൻലാൽ നായകനായി എത്തിയ ദൃശ്യം രണ്ടാം ഭാഗം ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയത് 30 കോടി രൂപയ്ക്ക്.* ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ ട്വീറ്റ് ചെയ്തു

🗞🏵 *രാജ്യത്തെ രൂക്ഷമായ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ജ​ർ​മ​നി​യി​ൽ നി​ന്നും ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ തീ​രു​മാ​ന​മാ​യി.* 23 ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റു​ക​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​മാ​ന മാ​ർ​ഗം ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. കൊറോണ രോഗികൾ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മരണത്തെ മുഖാമുഖം കാണുന്ന ഗുരുതര സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം.
 
🗞🏵 *ഇന്ത്യയിൽ കൊറോണ രണ്ടാം തരംഗം കൂടുതൽ ഗുരുതരാവസ്ഥയിലേക്ക്.* രോഗികളുടെ എണ്ണം റെക്കോഡുകൾ ഭേദിച്ച് കുതിച്ചുയർന്നു. ഇന്നലെയും മൂന്നര ലക്ഷത്തോളം ആളുകൾ രോഗബാധിതരായി. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ.2624 പേർ കൊറോണ ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.

🗞🏵 *ഉത്തരാഖണ്ഡിലെ ചമോലിയിൽ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപം നിതി താഴ്​വരയിലുണ്ടായ മഞ്ഞിടിച്ചിലിൽ 8 പേർ മരിച്ചു.* അപകടത്തിൽ പെട്ട 384 പേരെ ഇതിനോടകം രക്ഷപ്പെടുത്തി.
അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബോർഡർ റോഡ് ഓർഗനൈസേഷൻ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണ്.
 
🗞🏵 *കൊറോണയുടെ രണ്ടാം തരംഗം ഇന്ത്യയിൽ വിതക്കുന്ന നാശനഷ്​ടങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​.* “വൈറസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതി​ന്റെ വിനാശകരമായ ഓർമ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന്​” അദ്ദേഹം പറഞ്ഞു.

🗞🏵 *തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ എ എൻ ഷംസീർ എംഎൽഎ യുടെ ഭാര്യ ഡോ. സഹാലയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി തിടുക്കത്തിൽ ഓൺലൈൻ ഇൻറർവ്യൂ നടത്തി നിയമനം നൽകാനുള്ള നീക്കത്തിൽ ഗവർണർ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടു.* തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് തിരക്കിട്ടള്ള നിയമന നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്.

🗞🏵 *കൊറോണ വ്യാപനം ശക്തമായ ഉത്തര്‍പ്രദേശില്‍ കൊറോണ ചികിത്സയിലായിരുന്ന രണ്ട് ബിജെപി എം‌എല്‍‌എമാര്‍ മരിച്ചു.* രമേശ് ദിവാകര്‍ (57- ഔരിയ സിറ്റി), സുരേഷ് ശ്രീവാസ്തവ (ലക്നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്.

🗞🏵 *സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി.രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ത്യയുടെ നാൽപ്പത്തിയെട്ടാമത്തെ ചീഫ് ജസ്റ്റിസായ എൻ.വി.രമണയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.* ആന്ധ്രാപ്രദേശിലെ കർഷക കുടുംബത്തിൽ ജനിച്ച എൻ.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014ൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

🗞🏵 *പാലക്കാട്​ തത്തമംഗലത്ത്​ കൊറോണ ​നിയന്ത്രണങ്ങൾ ലംഘിച്ച്‌​ കുതിരയോട്ടം നടത്തിയ സംഘാടകർക്കെതിരെ കേസ്​.* അങ്ങാടിവേലയോട്​ അനുബന്ധിച്ചായിരുന്നു കുതിരയോട്ടം. 54, കുതിരകളാണ് പരിപാടിയിൽ പങ്കെടുത്തത്​. റോഡിൻ്റെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ചുകൂടിയിരുന്നു.മാസ്​ക്​ ശരിയായി ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ജനങ്ങളുടെ തടിച്ചുകൂടൽ

🗞🏵 *വൈഗ കൊലപാതകക്കേസിലെ നിർണായക തെളിവായ സനു മോഹൻ്റെ കാറിലെ രക്തക്കറ കാർ കഴുകിയതോടെ നഷ്ടമായെന്ന് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.* പ്രതി സനു മോഹൻ കോയമ്പത്തൂരിൽ വിറ്റ കാർ കഴുകിയതോടെ രക്തക്കറ മാഞ്ഞു. എന്നാൽ കാറിൻ്റെ സീറ്റിലൊരു ഭാഗത്ത് രക്തക്കറയുടേതെന്ന് തോന്നുന്ന അടയാളം കണ്ടെത്തിയിട്ടുണ്ട്.
കോയമ്പത്തൂരിൽ നിന്ന് കണ്ടെടുത്ത കാർ തൃക്കാക്കരയിലെത്തിച്ചാണ് പരിശോധന നടത്തിയത്. സനു മോഹനെ ഇന്ന് വീണ്ടും കേരളത്തിലെത്തിച്ച് തെളിവെടുക്കും.

🗞🏵 *കേരളത്തില്‍  26,685 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
🗞🏵 *രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഡെൽ​ഹി ഹൈ​ക്കോ​ട​തി.* കൊറോണ രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ ആ​ശു​പ​ത്രി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.കൊറോണ ബാ​ധി​ത​ർ​ക്ക് ഓ​ക്സി​ജ​ൻ ത​ട​യു​ന്ന​വ​രെ തൂ​ക്കി​ക്കൊ​ല്ലാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് കോ​ട​തി താ​ക്കീ​ത് ചെ​യ്തു.

🗞🏵 *രാജ്യത്ത് കൊറോണ രൂക്ഷമാകുന്നതിനിടെ രോഗികൾക്കുള്ള ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സിംഗപ്പൂരിൽ നിന്നും ഓക്സിജൻ എത്തിക്കാനൊരുങ്ങി വ്യോമസേന.* സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ നിന്നും വ്യോമസേനാ വിമാനത്തിൽ ഓക്സിജന്റെ വലിയ ടാങ്കറുകൾ കയറ്റുന്നതിൻ്റെ ചിത്രം കേന്ദ്ര ആഭ്യന്തരമന്ത്രാലയ വക്താവ് പുറത്തുവിട്ടു

🗞🏵 *ആൻ്റി വൈറൽ മരുന്നായ റെംഡിസീവർ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 16 പേർ അറസ്റ്റിൽ.* ഇവരിൽ രണ്ട് പേർ മരുന്ന് വിതരണക്കാരാണ്. ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് റെംഡിസീവർ കരിഞ്ചന്തയിൽ വിൽക്കുന്നവരെ പിടികൂടിയത്.

🗞🏵 *സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹം അടക്കം സാധ്യമായ ചടങ്ങുകള്‍ എല്ലാ മാറ്റി വയ്ക്കണമെന്ന നിര്‍ദ്ദേശവുമായി യാക്കോബായ സഭ.* ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ക്ക് കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സഭ വ്യക്തമാക്കി. മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടുള്ള വൈദികര്‍ ശുശ്രൂഷകളില്‍ നിന്ന് വിട്ടുനില്‍ക്കണം. ശുശ്രൂഷകളില്‍ നിശ്ചിത എണ്ണം വിശ്വാസികള്‍ മാത്രമേ പങ്കെടുക്കാവു എന്നും നിര്‍ദ്ദേശത്തിലുണ്ട്.

🗞🏵 *രാജ്യത്ത് കൊറോണ സാഹചര്യം രൂക്ഷമായിരിക്കെ ഡെൽഹിയിലെ ഓക്‌സിജൻ പ്രതിസന്ധിയിൽ എല്ലാ മുഖ്യമന്ത്രിമാരോടും സഹായാഭ്യർത്ഥനയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.* ‘ഡെൽഹിയിലേക്ക് ഓക്‌സിജൻ എത്തിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് എല്ലാ മുഖ്യമന്ത്രിമാർക്കുമായി ഞാൻ ഈ കത്ത് എഴുതുന്നത്. നിങ്ങളുടെ കൈവശം അധികമായുണ്ടെങ്കിൽ ഞങ്ങളെ സഹായിക്കണം.
 
🗞🏵 *അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു നേരെ വ്യത്യസ്തമായ പ്രതിഷേധം. വൈറ്റ് ഹൗസിനു മുന്നിൽ കൂട്ടമായി ചാണകം തള്ളിയാണ് പ്രക്ഷോഭകർ പ്രതിഷേധിച്ചത്* . എസ്‌കിറ്റിൻഷൻ റിബല്ല്യൺ ഡിസി എന്ന പരിസ്ഥിതി സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ബൈഡന്റെ നയത്തിലുള്ള പ്രതിഷേധമായാണ് ഭൗമ ദിനത്തിൽ അമേരിക്കയിലെ പരിസ്ഥിതി പ്രവർത്തകർ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്.
🗞🏵 *നാഗ്‌പൂർ അതിരൂപതയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന യുവ മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു.* ചങ്ങനാശ്ശേരി അതിരൂപതയിലെ പുളിങ്കുന്നിനടുത്തുള്ള പുന്നക്കുന്നശ്ശേരി ഇടവകാംഗമായ ഫാ.ലിജോ തോമസ് മാമ്പൂത്രയാണ് കോവിഡ് ബാധിച്ചു മരിച്ചത്. 37 വയസ്സായിരിന്നു. ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞതിനെതുടർന്ന് നാഗ്‌പൂരിനടുത്തുള്ള ചന്ദർപൂരിലെ ക്രൈസ്റ്റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം ചികിത്സയിലായിരിന്നു. 2011 ഏപ്രിൽ 27നാണ് നാഗ്പൂർ അതിരൂപതക്കുവേണ്ടി ഫാ.ലിജോ പൗരോഹിത്യം സ്വീകരിച്ചത്. മാമ്പൂത്ര പരേതനായ തോമസിന്റെയും ലാലമ്മയുടെയും മകനാണ് ഫാ.ലിജോ തോമസ്.
🗞🏵 *ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാമഹേതുക തിരുനാളായ ഇന്നലെ വത്തിക്കാനില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.* മാര്‍പാപ്പയുടെ പഴയ പേരായ ജോർജ്ജ് ബർഗോളിയോയ്ക്ക് കാരണമായ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ തിരുനാളായിരുന്നു ഇന്നലെ. പോള്‍ ആറാമന്‍ ഹാളില്‍ നടന്ന വാക്‌സിനേഷനില്‍ റോമിലെ അറുനൂറു പാവപ്പെട്ടവര്‍ക്കു ഫൈസര്‍ വാക്‌സിന്റെ രണ്ടാം ഡോസ് നല്കി.

🗞🏵 *ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ പതിനഞ്ചുലക്ഷം ക്രൈസ്തവരുടെ ജീവനെടുത്ത അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഔദ്യോഗികമായി അംഗീകരിച്ചേക്കുമെന്ന സൂചനയുമായി വൈറ്റ്‌ഹൌസ്‌ പ്രസ്സ് സെക്രട്ടറി ജെന്‍ പ്സാക്കിയുടെ വാര്‍ത്താ സമ്മേളനം.* അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കാത്ത ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പിന്‍ഗാമികളായ തുര്‍ക്കിയുടെ എതിര്‍പ്പിനെ അവഗണിച്ചു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഓട്ടോമന്‍ സാമ്രാജ്യം (ആധുനിക തുര്‍ക്കി) മതന്യൂനപക്ഷമായ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുവാന്‍ ആരംഭിച്ചതിന്റെ 106-മത് വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ അര്‍മേനിയന്‍ കൂട്ടക്കൊലയെ “വംശഹത്യ” എന്ന പദമുപയോഗിച്ചായിരിക്കും ബൈഡന്‍ വിശേഷിപ്പിക്കുക എന്നാണു റിപ്പോര്‍ട്ടുകള്‍

🗞🏵 *കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് തട്ടിക്കൊണ്ടുപോകപ്പെട്ട 5 വൈദികരും 2 കന്യാസ്ത്രീകളും, മൂന്ന്‍ അത്മായരുമുള്‍യുള്ള 10 പേരില്‍ 3 പേര്‍ മോചിതരായതായി റിപ്പോര്‍ട്ട്.* ഫ്രാന്‍സ് സ്വദേശികളായ മിഷ്ണറി വൈദികനും, കന്യാസ്ത്രീയും ഉള്‍പ്പെടെ 7 പേര്‍ ഇപ്പോഴും തട്ടിക്കൊണ്ടുപോയവരുടെ കസ്റ്റഡിയിലുണ്ടെന്ന് ഹെയ്തി മെത്രാന്‍ സമിതിയുടെ വക്താവായ ഫാ. ലൌഡ്ജര്‍ മാസിലെ അറിയിച്ചു. മോചിപ്പിക്കപ്പെട്ടവരില്‍ അത്മായരാരും ഉള്‍പ്പെടുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. മോചനദ്രവ്യം നല്‍കിയോ എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടുകളില്ല.
🥬🥬🥬🥬🥬🥬🥬🥬🥬🥬🥬
*ഇന്നത്തെ വചനം*
അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും.
അപ്പോള്‍ അവന്റെ ശിഷ്യന്‍മാരില്‍ ചിലര്‍ പരസ്‌പരം പറഞ്ഞു: അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നും, ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നു എന്നും അവന്‍ നമ്മോടു പറയുന്നതിന്റെ അര്‍ഥമെന്താണ്‌?
അവര്‍ തുടര്‍ന്നു: അല്‍പസമയം എന്നതുകൊണ്ട്‌ അവന്‍ എന്താണ്‌ അര്‍ഥമാക്കുന്നത്‌? അവന്‍ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ.
ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നു മനസ്‌സി ലാക്കി യേശു പറഞ്ഞു: അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്‌പരം ചോദിക്കുന്നുവോ?
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.
സ്‌ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട്‌ അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസ വിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല.
അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്‌. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന്‌ എടുത്തു കളയുകയുമില്ല.
അന്ന്‌ നിങ്ങള്‍ എന്നോട്‌ ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.
ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും.
യോഹന്നാന്‍ 16 : 16-24
🥬🥬🥬🥬🥬🥬🥬🥬🥬🥬🥬
*വചന വിചിന്തനം*
ഈശോയുടെ നാമത്തിൽ ചോദിക്കുവിൻ എന്നാണ് ഈശോ ആവശ്യപ്പെടുന്നത്. ഈശോയുടെ നാമം ലോകത്തിലുള്ള മറ്റെല്ലാ നാമങ്ങളെയും കാൾ ശക്തിയേറിയതാണ്. ഉന്നതമാണ്. ആ നാമത്തിൻ്റെ ശക്തിയാലാണ് തിൻമയുടെ ശക്തികൾ പുറത്തു പോകുന്നത്. ആ നാമം എല്ലാ മനുഷ്യർക്കും ആശ്വാസവും സന്തോഷവും പ്രദാനം ചെയ്യുന്നതാണ്. അതു കൊണ്ട് അത് ഏറ്റവും മാധുര്യമേറിയ നാമമാണ്. എന്നാൽ ചില നാമങ്ങൾ ഉച്ചത്തിൽ മുഴങ്ങുമ്പോൾ സാധാരണ മനുഷ്യർ ഭയക്കുന്നു. അവർ പ്രാണഭയം കൊണ്ട് ഓടുന്നു. കാരണം ആ മുഴങ്ങലോടൊപ്പം വരുന്നത് ഭീകരാക്രമണമാണെന്ന് അവർ ഭയയ്ക്കുന്നു. എന്നാൽ ഈശോയുടെ നാമം സ്നേഹവും ആനന്ദവും സന്തോഷവും പ്രദാനം ചെയ്യുന്നവയാണ്. ആ നാമം നമുക്ക് സ്നേഹപൂർവം ഉരുവിടാം.

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*