🗞🏵 *കൊറോണ വൈറസിന്റെ യുകെ വകഭേദമാണ് ഡൽഹിയിലെ കോവിഡ് തരംഗത്തിനു പിന്നിലെന്നാണ് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻസിഡിസി) പഠനത്തിൽ പറയുന്നത്.* സാംപിളുകൾ അടിസ്ഥാനമാക്കിയുള്ള പഠന വിവരങ്ങളാണ് എൻസിഡിസി പുറത്തുവിട്ടത്. ഡൽഹിയിൽ യുകെ വൈറസ് വകഭേദത്തിന്റെ 400 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അതിതീവ്ര വ്യാപന ശേഷിയുള്ള യുകെ വൈറസാണ് ഡൽഹിയിലെ സ്ഥിതിഗതികൾ പ്രതിസന്ധിയിലാക്കിയതെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
🗞🏵 *ഉത്തരാഖണ്ഡിലെ ചമോലി ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്ത് മഞ്ഞു മല ഇടിഞ്ഞതായി റിപ്പോര്‍ട്ട് .* ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ചമോലി ഗര്‍വാള്‍ ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന റോഡിനു സമീപമാണ് മഞ്ഞു മല ഇടിഞ്ഞു വീണത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
🗞🏵 *സൗദി അറേബ്യയില്‍ ഹൂതികളുടെ ആക്രമണ ശ്രമം പരാജയപ്പെടുത്തി അറബ് സഖ്യസേന.* യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച, സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് വെള്ളിയാഴ്‍ച സേന തകര്‍ത്തത്.
🗞🏵 *തൃശൂർ പൂരത്തിനിടെ മരം കടപുഴകി വീണ് അപകടം. സംഭവത്തിൽ രണ്ടു പേർ മരിച്ചു.* തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേശ് (56), പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന് എന്നിവരാണ് മരിച്ചത്.രാത്രി 12ഓടെ തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെയാണ് ആൽമരം കടപുഴകിയത്. 25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്
🗞🏵 *പനിയും ശ്വാസതടസവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുതിർന്ന നേതാവും മുൻമന്ത്രിയുമായ കെ.ആർ.ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ.* തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
🗞🏵 *ഇറാന്റെ തണലില്‍ തുര്‍ക്കിയും പാകിസ്ഥാനും ഒന്നിക്കുന്നു.* ഇവര്‍ക്ക് പരോക്ഷ പ്രതിരോധ സഹായം നല്‍കാന്‍ ഒരുക്കമാണെന്ന് ചൈനയും അറിയിച്ചിരിക്കുകയാണ്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ ഒരുമിച്ച് നേരിടാനാണ് നീക്കം. ഇറാനുമായി അടുത്ത 25 വര്‍ഷത്തേക്ക് ചൈന ഉണ്ടാക്കിയ കരാറാണ് മേഖലയിലെ സ്വാധീനം കൂട്ടാനുള്ള ധാരണയിലെത്തിയത്.
🗞🏵 *മഹാരാഷ്ട്രയില്‍ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ 12 കൊറോണ രോഗികള്‍ പൊള്ളലേറ്റ് മരിച്ചു.* മുംബൈയ്ക്ക് അടുത്ത് വിരാറില്‍ വിജയ് വല്ലഭ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
🗞🏵 *ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ പൂച്ചയെ പൊലീസ് കൈയോടെ പിടികൂടി.* പനാമ സിറ്റിയുടെ വടക്ക് കരീബിയൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കോളണിലെ ന്യൂസ എസ് പെരൻസ ജയിലേക്കാണ് പൂച്ച മയക്കുമരുന്ന് കടത്തിയത്. 1700 തടവുകാരുള്ള ഇവിടുത്തെ ചില തടവുകാര്‍ക്കായിട്ടാണ് കൊക്കെയ്‌നും കഞ്ചാവും പൂച്ചയുടെ ശരീരത്തിലെ ചെറിയ തുണി സഞ്ചിയിലാക്കി കടത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. പൂച്ചയുടെ കഴുത്തിന് ചുറ്റുമായിട്ടാണ് തുണിസഞ്ചി കെട്ടിയിരുന്നത്.
🗞🏵 *സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പടിയിറങ്ങുന്നു.* അദ്ദേഹത്തിന്റെ പിൻഗാമിയായി ജസ്റ്റിസ് എൻ.വി. രമണ ഇന്ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും. 2019 നവംബർ 18നാണ് ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി എസ്. എ. ബോബ്‌ഡെ ചുമതലയേറ്റത്. 2013 ഏപ്രിൽ മുതൽ സുപ്രീംകോടതിയിലുണ്ട്.
🗞🏵 *രാജ്യ തലസ്ഥാനത്ത് എങ്ങും ഭയവും ഭീകരതയും. കൊറോണ വ്യാപനം അതിശക്തമായിരിക്കെ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഡെല്‍ഹിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു.* ഗംഗാറാം ആശുപത്രിയിലെ ദാരുണ സംഭവമാണ് പുറത്തു വന്നിരിക്കുന്നത്.
🗞🏵 *കൊറോണയുടെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യയും ചൈനയും.* ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതല ചർച്ചകൾക്കൊടുവിൽ റഷ്യയിൽ നിന്നും 50,000 മെട്രിക്ക് ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു
🗞🏵 *ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് കാനഡ വിലക്ക് ഏർപ്പെടുത്തി.* കൊറോണ രോഗവ്യാപനം രൂക്ഷമായതോടെയാണ് 30 ദിവസത്തേയ്ക്ക് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാനിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. എന്നാൽ ചരക്ക് വിമാനങ്ങൾക്ക് വിലക്കില്ല.
🗞🏵 *മോഷ്ടിച്ച ബാഗില്‍ കൊറോണ വാകിസനാണെന്ന് അറിഞ്ഞതോടെ കള്ളന്‍ പോലും ഉത്തരവാദിത്വം ഉള്ളവനായി.* ഹരിയാനയിലെ ജിന്ദില്‍ നിന്നാണ് ഇത്തരമൊരു സംഭവം പുറത്തു വരുന്നത്.1700 ഡോസ് കൊറോണ വാക്‌സിന്‍ അടങ്ങിയ ബാഗാണ് കള്ളന്‍ മോഷ്ടിച്ചത്.
ബാഗില്‍ വാക്‌സിനാണെന്ന് അറിഞ്ഞതോടെ അത് ഭദ്രമായി തിരികെ വയ്ക്കാനും സന്മനസുള്ള കള്ളന്‍ തയ്യാറായി. വെറുതെ ബാഗ് വച്ച് മടങ്ങുകയായിരുന്നില്ല കള്ളന്‍ ചെയ്തത്. ഒപ്പം ഒരു ക്ഷാമപണ കുറിപ്പും ഉണ്ടായിരുന്നു. കള്ളന്റെ കുറിപ്പ് ഇങ്ങിനെ ‘ ക്ഷമിക്കണം എനിക്ക് അറിയില്ലായിരുന്നു ഇതിനുള്ളില്‍ കൊറോണ വാക്‌സിനായിരുന്നു വെന്ന് ‘.
🗞🏵 *സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപകുറഞ്ഞ് 35,840 രൂപയായി.* ഗ്രാമിനാകട്ടെ 30 രൂപകുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനംകൂടി 1,787.11 ഡോളർ നിലവാരത്തിലെത്തി. ഈയാഴ്ച 0.6ശതമാനമാണ് വിലയിലുണ്ടായ വർധന.
🗞🏵 *റെംഡിസിവർ എന്ന പേരിൽ വ്യാജമരുന്ന് കുത്തിവെച്ചതിനെ തുടർന്ന് കൊറോണ രോഗി മരിച്ചു.* ബാരാമതിയിലെ ഗോർഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യാദവ് എന്ന രോഗിയാണ് മരിച്ചത്. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെംഡിസിവർ എന്ന പേരിൽ മരുന്നിന്റെ ഒഴിഞ്ഞ കുപ്പിയിൽ ഇവർ പാരസെറ്റാമോൾ നിറച്ച് കുത്തിവെപ്പ് നടത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.
🗞🏵 *രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു സുപ്രീം കോടതി.* കൊറോണ പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വയമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിച്ചപ്പോഴാണ് രാജ്യത്തെ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് കോടതി വിലയിരുത്തിയത്.
🗞🏵 *സാഹിത്യകാരൻ സുകുമാർ കക്കാട്( 82)കൊറോണ ബാധിച്ച് മരിച്ചു. കൊറോണ ബാധിതനായി ചികിത്സയിലായിരുന്നു.* നോവലിസ്റ്റ്, കവി, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. കക്കാട് സ്വദേശിയായ ഇദ്ദേഹം എ.ആർ. നഗർ കുന്നുംപുറത്തായിരുന്നു താമസിച്ചിരുന്നത്. വേങ്ങര ഗവ. ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്നു.
🗞🏵 *വാളയാർ കേസ് ഏറ്റെടുത്ത സി.ബി.ഐ സംഘം മരണപ്പെട്ട പെൺകുട്ടികളുടെ വീട്ടിലെത്തി.* മരിച്ച കുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയെടുത്തു. വീടിനോട് ചേർന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു. പെൺകുട്ടികളുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്തതിന് ശേഷമുള്ള സി.ബി.ഐയുടെ വാളയാറിലെ ആദ്യ സന്ദർശനമായിരുന്നു ഇത്.
🗞🏵 *കൊറോണ രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.* പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക. മെയ്, ജൂൺ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യും. ഏകദേശം 80 കോടി ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
🗞🏵 *കൊറോണ വാക്‌സിനേഷൻ പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാക്കിയതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴയുന്നവർ ഏറെ.* സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ എളുപ്പത്തിൽ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. അതിന് സാധിക്കാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സന്നദ്ധ സംഘടനകള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താം. കൊറോണ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും സൗകര്യമനുസരിച്ച് വാക്‌സിന്‍ എടുക്കാനുമാണ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കിയതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
🗞🏵 *കൊറോണ ഏറെ രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സർക്കാർ ടെലിവിഷനിൽ തത്സമയം പ്രദർശിപ്പിച്ചത് വിവാദമായി.* മുഖ്യമന്ത്രിമാരുമായി മാത്രം നടത്തിയ യോഗം തത്സമയം പ്രദർശിപ്പിച്ചതിൽ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചതോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.
🗞🏵 *കേരളത്തില്‍ 28,447 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *സ്വർണ നിറമുള്ള പുള്ളികളും വരകളും നിറഞ്ഞ പൊന്നുടുമ്പ്.* വിസ്മയവും കൗതുകവും പ്രക്യതി സ്നേഹികൾക്ക് സന്തോഷവും. വംശനാശ ഭീഷണി നേരിടുന്ന പൊന്നുടുമ്പിനെ കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിലെ കുഴിക്കാട്ടുകുന്ന് ഭാഗത്ത് വീട്ടുവളപ്പിലാണ് കണ്ടെത്തിയത്. പൊന്നുടുമ്പിന്റെ കുഞ്ഞിനെയാണ് കണ്ടെത്തിയത്.
🗞🏵 *ഇന്നത്തെ ഹയർസെക്കൻഡറി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
🗞🏵 *കണ്ണൂർ സെന്‍ട്രൽ ജയിലിൽ മോഷണം നടത്തിയ ആളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ അന്തേവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.* സംഭവത്തിൽ ഉത്തര മേഖല ഡിഐജിയോട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് റിപ്പോർട്ട് ആവശ്യപ്പെട്ടു.
🗞🏵 *മധ്യപ്രദേശിൽ കൊറോണ രോഗിയുടെ മൃതദേഹം ആംബുലൻസിൽ നിന്നും കൊണ്ടുപോകുന്ന വഴി പുറത്തേക്ക് വീണു. ഭോപാലിൽ നിന്നും 57 കിലോ മിറ്റർ ഉള്ളിലുള്ള വിധിഷ ജില്ല ആശുപത്രിയിലാണ് ഗുരുതരമായ സംഭവം നടന്നത്.* ആശുപത്രിയിൽ നിന്നും കൊറോണ രോഗിയുടെ മൃതദേഹമായി പോകുന്ന ആംബുലൻസാണ് വിഡിയോയിൽ ഉള്ളത്.
🗞🏵 *സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. ശനി, ഞായർ ദിവസങ്ങളിൾ അവശ്യസർവീസുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളു.*
അനാവശ്യമായ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. ഹോളുകൾക്കുള്ളിൽ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്കാണ് പങ്കെടുക്കാവുന്നത്. വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ യാത്രയിൽ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. ദീർഘദൂര യാത്ര പൊതുവെ ഒഴിവാക്കണം.
🗞🏵 *ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു.* ഉത്തരവിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി മത സംഘടനാ നേതാക്കളും രംഗത്തെത്തി.ഇതിനു പിന്നാലെയാണു ഉത്തരവ് മരവിപ്പിച്ചതായി കലക്ടർ വ്യക്തമാക്കിയത്
🗞🏵 *ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ പരീക്ഷകൾ നടത്താൻ ഗവർണ്ണറുടെ അനുമതി.* കൊറോണ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളോടും പരീക്ഷ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും ആരോഗ്യസർവകലാശാലയടക്കം പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
🗞🏵 *കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്.വി. ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു.* ഏപ്രിൽ 21ന് കേരളത്തിൽനിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളായ വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൽ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞിരുന്നു.
🗞🏵 *കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം ലോകമെമ്പാടുമുള്ള പല ന്യൂനപക്ഷ സമൂഹങ്ങൾക്കും വിവേചനം നേരിട്ടുവെന്ന റിപ്പോർട്ടുമായി മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്.* വൈറസ് വ്യാപനത്തിന് ചില സ്ഥലങ്ങളിൽ ന്യൂനപക്ഷങ്ങളെയാണ് പഴിചാരുന്നതെന്നും ബുധനാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ കമ്മീഷൻ പറയുന്നു. അമേരിക്കൻ കോൺഗ്രസിനെയും, സർക്കാരിനെയും മതസ്വാതന്ത്ര്യ ലംഘനങ്ങൾ അറിയിക്കുക എന്ന ദൗത്യമുള്ള യുഎസ് കമ്മീഷന്റെ റിപ്പോര്‍ട്ടിന് ആഗോള തലത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. കൊറോണവൈറസ് വ്യാപനം മൂലം ഉണ്ടായ ദുരിതങ്ങളുടെ വ്യാപ്തി കാണിക്കാനായി മുഖാവരണം ധരിച്ച ഭൂമിയുടെ ചിത്രമാണ് റിപ്പോർട്ടിന്റെ കവർ ചിത്രമായി നൽകിയിരിക്കുന്നത്.
🗞🏵 *ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ 269 പേരുടെ ജീവനെടുക്കുകയും, അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവ്രവാദി ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തിന്റെ അടിമകളാകരുതെന്ന ആഹ്വാനവുമായി കൊളംബോയിലെ മുന്‍ മെത്തഡിസ്റ്റ് സഭാ മെത്രാന്‍ അസീരി പെരേര.* ആക്രമികളുടെ പേരുകള്‍ മാത്രം വെളിച്ചത്തുകൊണ്ടുവരാന്‍ സാധിച്ചിട്ടുള്ള അന്വേഷണത്തിന്റെ മെല്ലേപ്പോക്കു തുടരുമ്പോള്‍ രാഷ്ട്രീയ സങ്കീര്‍ണ്ണതകളുടെ ബന്ധിയാകുന്നതിനു പകരം ആക്രമണങ്ങള്‍ ഉണ്ടാക്കിയ മുറിവിനുമപ്പുറത്തേക്ക് പോകുന്നതിനായി തയാറാകണമെന്നു മെത്രാന്‍ പറഞ്ഞു.
🗞🏵 *ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തിനും, ഇതര മതപീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന പീഡിത ക്രൈസ്തവര്‍ക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് യു.എസ്.എ’യുടെ 95 ലക്ഷം ഡോളറിന്റെ (712,810,917 ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായം.* ഏപ്രില്‍ 21നാണ് എ.സി.എന്‍ നേതൃത്വം ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവിട്ടത്. . ആഫ്രിക്കയില്‍ ക്രൈസ്തവര്‍ ഏറ്റവുമധികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നൈജീരിയ, നൈജര്‍, മൊസാംബിക്ക്, മാലി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ബുര്‍ക്കിനാ ഫാസോ, കാമറൂണ്‍, എന്നീ രാജ്യങ്ങളിലേക്ക് സംഘടന സഹായമെത്തിക്കും. കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്രയധികം വൈദികരും, സമര്‍പ്പിതരും കൊല്ലപ്പെട്ട മറ്റൊരു മേഖലയും ഇല്ല.
🗞🏵 *ഭാരതത്തില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ).* കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്നു സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ കത്തില്‍ പറയുന്നു. പകര്‍ച്ചവ്യാധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇരിക്കുന്നതേ ഉള്ളൂയെന്ന മുന്നറിയിപ്പും കത്തിലുണ്ട്.
🐤🐤🐤🐤🐤🐤🐤🐤🐤🐤🐤
*ഇന്നത്തെ വചനം*
നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നത് എന്തുകൊണ്ട്?
എന്റെ അടുത്തുവന്ന് എന്റെ വചനംകേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്ന് ഞാന്‍ വ്യക്‌തമാക്കാം.
ആഴത്തില്‍ കുഴിച്ച് പാറമേല്‍ അടിസ്‌ഥാനമിട്ട് വീടു പണിത മനുഷ്യനോടു സദൃശനാണ് അവന്‍ . വെ ള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിന്‍മേല്‍ ആഞ്ഞടിക്കുകയും ചെയ്‌തു. എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല; എന്തെന്നാല്‍, അതു ബലിഷ്‌ഠമായി പണിയപ്പെട്ടിരുന്നു.
വചനംകേള്‍ക്കുകയും എന്നാല്‍, അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍. ജലപ്രവാഹം അതിന്‍മേല്‍ ആഞ്ഞടിച്ചു; ഉടനെ അതു നിലംപതിച്ചു. ആ വീടിന്റെ തകര്‍ച്ചവലുതായിരുന്നു.
ലൂക്കാ 6 : 46-49
🐤🐤🐤🐤🐤🐤🐤🐤🐤🐤🐤
*വചന വിചിന്തനം*
എൻ്റെ വചനങ്ങൾ കേൾക്കുകയും അത് അനുവർത്തിക്കുകയും ചെയ്യുന്നവൻ ആർക്ക് സദൃശ്യനാണെന്ന് ഞാൻ വ്യക്തമാക്കാം. ആഴത്തിൽ കുഴിച്ച് പാറമേൽ അടിസ്ഥാനമിട്ട് ഭവനം പണിത മനുഷ്യന് സദൃശ്യനാണവൻ.
ഏതൊരു കെട്ടിടത്തിനും അടിസ്ഥാനം പ്രധാനപ്പെട്ട ഒന്നാണ്. ഫവുണ്ടേഷൻ ശരിയായാൽ പകുതിയോളം ശരിയാകും.
ക്രൈസ്തവൻ്റെ ജീവിതത്തിൻ്റെ അടിസ്ഥാനം എന്തൊക്കെയാണ്. ഭൗതികമായ അടിത്തറകൾ ശരിയാക്കുന്നതിൻ്റെ തിരക്കിലാണ് നാമെല്ലാം. എന്നാൽ ആത്മീയ ജീവിതത്തിൻ്റെ അടിത്തറ ശരിയാക്കാൻ നാം ശ്രമിക്കാറുണ്ടോ? വിശുദ്ധ ഗ്രന്ഥവും, പരിശുദ്ധ കൂദാശകളും ഇല്ലാതെ ആത്മീയ അടിത്തറയിടാൻ നമുക്കാവില്ല. വചനത്തിൻ്റെ, കൂദാശകളുടെ ബലത്തിൽ, വിശ്വാസ ജീവിതമാകുന്ന കെട്ടിടം നമ്മുക്ക് പണിതുയർത്താം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*