കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ സ്റ്റഡീസിൽ ( ദൈവശാസ്ത്രം ) ബി.എ പഠനത്തിനു കാലിക്കട്ട് സർവകലാശാലയിൽ വഴിയൊരുങ്ങുന്നു. പ്രസ്‌തുത പഠനത്തിനുള്ള ബോർഡ് ഓഫ് സ്റ്റഡീസ് യൂണിവേഴ്സിറ്റി രൂപീകരിക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ കോൺട്രോളറായ ഡോ. പി . ജെ വിൻസെന്റ് ആണ് ബോർഡിൻറെ അധ്യക്ഷൻ റവ .ഡോ . പോൾ പുളിക്കൻ (ക്രിസ്ത്യൻ) ചെയർ ഡയറക്ടർ ) ഫാ . രാജു ചക്കനാട്ട് ( ഡോൺബോസ്‌കോ കോളേജ് , മണ്ണുത്തി ), സിസ്റ്റർ ഡോ . ഷൈനി ജോർജ് ( ഹോളി ക്രോസ് കോളേജ് , കോഴിക്കോട് ), റവ .ഡോ. മാർട്ടിൻ കൊളമ്പ്രത്ത് ( സെന്റ് തോമസ് കോളേജ് ,ത്യശൂർ ), റവ. ഡോ. ജോളി ആൻഡ്രൂസ് ( ക്രൈസ്റ്റ് കോളേജ് , ഇരിങ്ങാലക്കുട ), റവ.ഡോ. പോളച്ചൻ കൈത്തോട്ടുങ്ങൽ ( നൈപുണ്യ കോളേജ്, കൊരട്ടി ), ഡോ . ജോഷി മാത്യു (പഴശ്ശിരാജ കോളേജ് , പുൽപ്പള്ളി ),റവ. ഡോ , ഗാസ്പർ കാടവിപ്പറമ്പിൽ (ഗവ.കോളേജ്, തിരുവനന്തപുരം), ഡോ. മിലു മരിയ (പ്രെജ്യോതി കോളേജ്, പുതുക്കാട് ) എന്നിവരാണ് ബോർഡ് അംഗങ്ങൾ .
ക്രിസ്ത്യൻ സ്റ്റഡീസിൽ ബി.എ ബിരുദം ഈ വർഷം തന്നെ മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ ആരഭിക്കാൻ പദ്ധതിയിടുന്നു ണ്ടെന്നു ക്രിസ്ത്യൻ ചെയർ ഡയറക്ടർ റവ. ഡോ. പോൾ പുളിക്കനും , ചെയർ ഗവേണിംഗ് ബോഡി മെമ്പർ മാർട്ടിൻ തച്ചിലും അറിയിച്ചു .
കാലിക്കട്ട് സർവകലാശാലയിൽ ക്രിസ്ത്യൻ സ്റ്റഡീസിൽ ഡിഗ്രി ആരഭിക്കുന്നു
