സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തില്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രസ്തുത ദിവസങ്ങളിൽ അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടുള്ളതല്ലെന്ന് ഡി.ഐ.ജി അറിയിച്ചു. ഈ ദിവസങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളു. ഹോട്ടലുകളിൽ പാഴ്സൽ സൗകര്യം മാത്രം. ഓട്ടോ ടാക്‌സി സര്‍വീസുകളും അത്യാവശ്യത്തിന് മാത്രമേ ഓടാൻ പാടുള്ളു. സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് ഓഫീസില്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവര്‍ തിരിച്ചറിയില്‍ രേഖ കാണിക്കണം. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ന്തൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചത്. ബീച്ചുകളിലും പാര്‍ക്കുകളിലും കര്‍ശന നിയന്ത്രണം ഉണ്ടാകും.
വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തടസമില്ല. അല്ലാത്തവർക്ക് നടത്താൻ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു.
സംസ്ഥാനത്ത് ശനി-ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ എന്തെല്ലാം? എന്തൊക്കെ തുറന്ന് പ്രവർത്തിക്കും? – അറിയേണ്ട കാര്യങ്ങൾ
