*മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് വ്യാ​ഴാ​ഴ്ച ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 28,606 കേ​സു​ക​ൾ.* സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​ല്ലം സി​റ്റി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ എ​ടു​ത്ത​ത്; 4896 എ​ണ്ണം. ഏ​റ്റ​വും കു​റ​വ് ക​ണ്ണൂ​ര്‍ സി​റ്റി​യി​ലും ക​ണ്ണൂ​ര്‍ റൂ​റ​ലി​ലു​മാ​ണ്. 201 വീ​തം.
സാ​മൂ​ഹി​ക അ​ക​ലം പാ​ ‘ലി​ക്കാ​ത്ത​തി​ന് 9782 കേ​സു​ക​ള്‍  ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 

*സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. സം​സ്ഥാ​ന​ത്തേ​ക്ക് 5.5 ല​ക്ഷം ഡോ​സ് കൊ​വി​ഷീ​ൽ​ഡും ഒ​രു ല​ക്ഷം ഡോ​സ് കൊ​വാ​ക്‌​സി​നും എ​ത്തി.* തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്ന​ര ല​ക്ഷ​വും, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്ന​ര ല​ക്ഷം വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്.

*സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തതോടെ നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്.* കൊച്ചി ഉദയംപേരൂരില്‍ നിന്ന് 1.8 കോടി രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി കോയമ്പത്തൂരില്‍നിന്ന് തൃശൂര്‍ സ്വദേശി റഷീദ്, കോയമ്പത്തൂര്‍ സ്വദേശികളായ സയീദ് സുല്‍ത്താന്‍, അഷ്‌റഫ് അലി എന്നിവരാണ് 1.8 കോടിയുടെ കള്ളനോട്ടുമായി പിടിയിലായത്.

*മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊച്ചിയിലെ ഗോശ്രീപാലത്തില്‍ ഇന്നലെ നടന്നത് രണ്ടു മരണങ്ങൾ.* ഇതു കൂടാതെ പാലത്തിന് സമീപം ഒരു അജ്ഞാത മൃതദേഹവും പൊലീസ് കണ്ടെത്തി. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ പാലത്തിനു മുകളില്‍ തൂങ്ങി മരിച്ചു. മുളവുകാട് സ്വദേശി വിജയനാണ് പാലത്തില്‍ തൂങ്ങി മരിച്ചത്. രാവിലെ പത്തു മണിയോടെയാണ് 26 കാരിയായ പെണ്‍കുട്ടി പാലത്തില്‍ നിന്ന് ചാടി മരിച്ചത്. പള്ളിപ്പുറം സ്വദേശിനിയായ ബ്രയോണ മരിയോ ആണ് മരിച്ചത്.

*ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവെച്ചതോടെ ഇനി അടുത്തൊന്നും പുറംലോകം കാണില്ലെന്നുറപ്പായി.* ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കര്‍ണാടക ഹൈക്കോടതി
അറിയിച്ചിരിക്കുന്നത്
 
*കേരളത്തെ ഒന്നടങ്കം നടക്കിയ 2018ലേ പ്രളയത്തിൽ സ്വന്തം ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം.* ആറ് വര്‍ഷമായി തിരുവല്ല അഗ്നിരക്ഷാനിലയത്തില്‍ ജോലി ചെയ്തു വരുകയായിരുന്ന കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ വിനീത് വെള്ളം കയറിയ വീട്ടില്‍ നിന്ന് കൈക്കുഞ്ഞിനെയും എടുത്ത് പുറത്തേക്കിറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിനീത് ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ മിനിലോറി ഇടിക്കുകയായിരുന്നു. 

*35 വര്‍ഷത്തിനുശേഷം കുടുംബത്തില്‍ ജനിച്ച ആദ്യത്തെ പെണ്‍കുഞ്ഞിന് രാജകീയ സ്വീകരണം.* രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ നിംബി ചന്ദാവതയിലാണ് സംഭവം. ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ ഹെലികോപ്റ്ററിലാണ് വീട്ടിലെത്തിച്ചത്. ബാന്‍ഡ് മേളങ്ങളും വീട്ടിലെ വഴിയിലുട നീളം റോസാപ്പൂക്കള്‍ വിതറുകയും ചെയ്തിരുന്നു.
 
*കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.

*തമിഴ് താരം വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി.* ഹൈദരാബാദിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സന്നിഹിതരായത്.

*പാക്കിസ്ഥാനിൽ ചൈ​നീ​സ് അം​ബാ​സി​ഡ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗി​ലുണ്ടായ സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു.* 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്ക്പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൻ പ്ര​വി​ശ്യ​യി​ലെ ക്വ​റ്റ​യി​ലു​ള്ള സെ​റീ​ന ഹോ​ട്ട​ലി​ന്‍റെ പാ​ർ​ക്കിം​ഗി​ലായിരുന്നു സ്ഫോ​ട​നം.

*സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊറോണ ബാധിച്ച് മരിച്ചു.* ആശിഷ് യെച്ചൂരി (35)യാണ് മരിച്ചത്. ഇന്നലെ രാവിലെ 5.30നായിരുന്നു മരണം. സീമ ചിസ്തി യെച്ചൂരിയാണ് അമ്മ. സഹോദരി അഖില യെച്ചൂരി.

*ന​ര​ബ​ലി ന​ൽ​കി​യാ​ൽ ‘ശി​വ​ശ​ക്തി’ കി​ട്ടു​മെ​ന്ന അന്ധവിശ്വാസത്തിൽ ര​ണ്ട്​ ആ​ൺ​മ​ക്ക​ളെ ന​ര​ബ​ലി ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ട്ട മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ ഈറോ​ഡ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.* വ​സ്​​ത്ര​വ്യാ​പാ​രി​യാ​യ ഈറോ​ഡ്​ പു​ളി​യം​പ​ട്ടി സു​ന്ദ​രം​വീ​ഥി രാ​മ​ലിം​ഗം (43), ഭാ​ര്യ ര​ഞ്​​ജി​ത (36), ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഇ​ന്ദു​മ​തി (32), ധ​ന​ല​ക്ഷ്​​മി എ​ന്ന ശ​ശി (39), സ​ഹാ​യി സേ​ലം എ​ട​പ്പാ​ടി മാ​രി​യ​പ്പ​ൻ (42) എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ൾ.
 
*സിപിഎം നേതാവ് പി ജയരാജന് ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.* ഏതുസമയത്തു വേണമെങ്കിലും ജയരാജന് നേരെ ആക്രമണമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ എതിർചേരകളിൽ ശത്രുത വർദ്ധിച്ചു. ഇതെ തുടർന്നാണ് അപായഭീഷണി കൂടിയതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജയരാജന്റെ സുരക്ഷ വർദ്ധിപ്പി

*കൊറോണ രണ്ടാം വ്യാപന തരംഗം ശക്തമായി തുടരുന്നതിനിടെ ബംഗളുരുവിലെ ശ്മശാനങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ കൊറോണ ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ സംസ്കരിക്കാൻ അനുമതി.* കർശന കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് സംസ്കരിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുകയുള്ളൂ
 
*ഇന്ത്യയിൽ വൈസ് കൊടുക്കാറ്റ് ആഞ്ഞുവീശുന്നു. രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.* 3,14,835 പേര്‍ക്കു ആണ് കൊറോണ സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായി ആണ് ഒരു രാജ്യത്ത് മൂന്ന് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

*സരിത എസ് നായർ അറസ്റ്റിൽ.* സോളാർക്കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന സരിതയെ ഇന്നലെ പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ൻറി​നെ തു​ട​ർ​ന്നാ​ണ് നടപടി.12 ലക്ഷത്തിന്റെ ചെക്ക് കേസില്‍ തുടര്‍ച്ചയായി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് സ​രി​ത​യ്ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ൻറ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു

*ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ മോഷണം.* ഓഫീസിൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ മോ​ഷ​ണം​പോ​യി. ജ​യി​ലി​ലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ച 1,95,600 രൂ​പയാണ് ക​വ​ര്‍​ന്നത്.

*തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊറോണ മാർഗനിർദേശം പാലിക്കാത്തത് സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന് കാരണമായെന്ന് ഐഎംഎ.* അതിന്റെ പരിണതഫലം കൂടിയാണ് ഇപ്പോഴത്തെ തീവ്ര രോഗവ്യാപനം. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും വീഴ്ചവരുത്തിയ സന്ദർഭങ്ങൾ നിരവധിയാണ്.
 
*വൈഗയെ കൊലപ്പെടുത്തിയ പിതാവ് സനുമോഹൻ വിറ്റ കാറും മകൾ വൈഗയുടെ ദേഹത്തുനിന്ന് അഴിച്ചെടുത്ത സ്വർണാഭരണങ്ങളും അന്വേഷണ സംഘം കണ്ടെത്തി.* സനുവുമായി കോയമ്പത്തൂരിൽ നടത്തിയ തെളിവെടുപ്പിലാണ് അന്വേഷണ സംഘം കാറും സ്വർണവും കണ്ടെത്തിയത്.വൈഗയെ പുഴയിൽ തള്ളിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘം സഞ്ചരിച്ചത്. തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാർ വിറ്റ സ്ഥാപനത്തിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയത്.

*സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കൂട്ടപ്പരിശോധനയ്‌ക്കെതിരേ സർക്കാർ ഡോക്ടർമാരുടെ സംഘടന രംഗത്ത്.* കൂട്ടപ്പരിശോധനയിലൂടെ കൊറോണ പരിശോധനാഫലം വൈകിക്കാനും രോഗം പടർന്നുപിടിക്കാനും ഇടയാക്കുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. കൂടുതൽ പരിശോധന വേണ്ടതാണെങ്കിലും സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിൽ വേണ്ടത്ര സമ്മർദ്ദം ആയിക്കഴിഞ്ഞു.
 
*രാജ്യത്തെ കൊറോണ പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.* കേന്ദ്ര സർക്കാരിന് ഇത് സംബന്ധിച്ച നോട്ടീസ് അയച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. സ്വീകരിച്ച വിവിധ നടപടികളെ കുറിച്ച്‌ അറിയിക്കാൻ കേന്ദ്രത്തോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

*ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം മെയ് ഒന്നിന് ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഈ മാസം 24 മുതൽ പേര് രജിസ്റ്റർ ചെയ്യാം.* കോവിന്‍ പോര്‍ട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുസരിച്ചാണ് വാക്സിനേഷൻ. cowin.gov.in എന്ന പോര്‍ട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

*ഡെൽഹി സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം ഇനിയും പരിഹരിക്കാ നായിട്ടില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ.* ഡെൽഹിയിലെ പല ആശുപത്രികളിലും 6 മുതൽ 12 മണിക്കൂർ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജനേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഐസിയു കിടക്കകളുടെ കാര്യത്തിലും പ്രശ്‌നമുണ്ട്

*ജോ ബൈഡൻ ഭരണ കൂടത്തിന്റെ സുപ്രധാന വിഭാഗമായ ഫുഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ കമ്മിഷണർ സ്ഥാനത്തേക്കു പരിഗണിക്കുന്ന പേരുകളിൽ അമേരിക്കൻ ഇന്ത്യൻ വംശജ ഗായത്രി റാവുവിനു മുൻഗണന.* എഫ്ഡിഎയിൽ മുൻപു പ്രവർത്തിച്ചിരുന്ന ഗായത്രി റോക്കറ്റ് ഫാർമസി കൂട്ടൽസിന്റെ വൈസ് പ്രസിഡന്റും, ഗ്ലോബൽ പ്രോഡക്‌ട് ഹെഡുമായാണു പ്രവർത്തിച്ചുവരുന്നത്.

*രാ​ജ്യ​ത്ത് വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.* ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന് ഒ​രു നി​യ​ന്ത്ര​ണ​വും ബാ​ധ​ക​മാ​കി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ്റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​ക്കാ​രി​ൻ്റെ തീ​രു​മാ​നം.
 
*കേരളത്തില്‍ 26,995 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

*ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി യു​എ​ഇ* വ​രു​ന്ന ശ​നി​യാ​ഴ്ച മു​ത​ല്‍ പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്രം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് വി​വ​രം.
 
*മുഹമ്മദിനെതിരായ കാര്‍ട്ടൂണിന്റെ പേരില്‍ പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന ആവശ്യവുമായി തീവ്ര ഇസ്ലാമിക വലതുപക്ഷ പാര്‍ട്ടിയായ ‘തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍’ (ടി.എല്‍.പി) നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തങ്ങള്‍ക്കെതിരെ തിരിയുമോയെന്ന ഭയത്തില്‍ പാക്ക് ക്രൈസ്തവര്‍.* വ്യാജ മതനിന്ദാരോപണത്തെ തുടര്‍ന്നു ഒന്‍പത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു കോടതി മോചിപ്പിച്ച ആസിയ ബീബിയെ തൂക്കിലേറ്റാന്‍ രാജ്യമെമ്പാടും അക്രമാന്തരീക്ഷം സൃഷ്ട്ടിച്ച പാര്‍ട്ടിയാണ് ‘തെഹ്രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാന്‍’. കാര്‍ട്ടൂണിന്റെ പേരില്‍ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നു ടി.എല്‍.പി നേതാവ് ഹുസൈന്‍ റിസ്വിയുടെ അറസ്റ്റോടെ വന്‍ കലാപമാണ് പാര്‍ട്ടി അഴിച്ചുവിട്ടിരിക്കുന്നത്. ഇത് രാജ്യത്തെ മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ ആശങ്കയിലായിരിക്കുകയാണ്.

*സെപ്റ്റംബർ മാസത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ആഗോള ദിവ്യകാരുണ്യ കോൺഗ്രസ്സിൽ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ റോബര്‍ട്ട് സാറയും, മ്യാന്മാറിലെ യംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ ചാള്‍സ് ബോയും ദൈവവചനപ്രഘോഷണം നടത്തും.* ഏകദേശം ഇരുപത്തിയഞ്ചോളം കർദ്ദിനാളുമാർ ഇതിനോടകം ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 5 മുതൽ 12 വരെ നടക്കുന്ന കോൺഗ്രസ്സിൽ ദിവ്യകാരുണ്യത്തിലെ ഈശോയുടെ യഥാർത്ഥ സാന്നിധ്യം ആയിരിക്കും പ്രധാന ചിന്താവിഷയമെന്ന്‍ സംഘാടകര്‍ വ്യക്തമാക്കി.

*ഈസ്റ്റര്‍ദിന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും തീവ്രവാദത്തെ തള്ളിപ്പറയുവാന്‍ ഇസ്ലാം മതസ്ഥര്‍ തയാറാകണമെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്.* ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയുടെ രണ്ടാം വാര്‍ഷികദിനമായ ഇന്നലെ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കത്തോലിക്കാ ദേവാലയത്തിലും, ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ടൂറിസ്റ്റ് ഹോട്ടലുകളിലുമായി ഒരേസമയം നടന്ന ആറ് സ്‌ഫോടനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനോട് കൂറ് പുലർത്തുന്ന രണ്ട് പ്രാദേശിക മുസ്ലിം ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിരിന്നു.

*ഇന്നത്തെ വചനം*
മറ്റൊരു സാബത്തില്‍ അവന്‍ ഒരു സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈ ശോഷി ച്ചഒരുവന്‍ ഉണ്ടായിരുന്നു.
നിയമജ്‌ഞരും ഫരിസേയരും യേശുവില്‍ കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്നു ശ്രദ്‌ധിച്ചുകൊണ്ടിരുന്നു.
അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയിട്ട്‌, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ്‌ നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു.
യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്‍മചെയ്യുന്നതോ തിന്‍മ ചെയ്യുന്നതോ ജീവനെ രക്‌ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ്‌ അനുവദനീയം?
അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കി ക്കൊണ്ട്‌ അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈനീട്ടുക. അവന്‍ കൈ നീട്ടി. അതു സുഖപ്പെട്ടു.
അവര്‍ രോഷാകുലരായി, യേശുവിനോട്‌ എന്താണു ചെയ്യേണ്ടതെന്നു പരസ്‌പരം ആലോചിച്ചു.
ലൂക്കാ 6 : 6-11

*വചന വിചിന്തനം*

മറ്റൊരു സാബത്തിൽ ഈശോ സിനഗോഗിൽ പ്രവേശിച്ച് പഠിപ്പിക്കുകയായിരുന്നു. അവിടെ വലതുകൈ ശോഷിച്ച ഒരുവൻ ഉണ്ടായിരുന്നു. ഈശോ അവനോട് പറഞ്ഞു എഴുന്നേറ്റ് വന്ന് നടുവിൽ നിൽക്കുക.

മൂലക്കിരുന്നവനെ നടുവിൽ നിർത്തുന്നത് കർത്താവിൻ്റെ സ്നേഹമാണ്. ആരുമല്ലാതിരുന്നവൻ, അവഗണിക്കപ്പെട്ടവൻ അവൻ്റെ സ്നേഹത്തിനും സൗഖ്യത്തിനും പാത്രമായി. എല്ലാവരാലും അവഗണിക്കപ്പെട്ടവർക്കൊക്കെ നമ്മൾ ഒരു കൈതാങ് നല്കുമ്പോൾ, ആശ്വസത്തിൻ്റെ വാക്കുകൾ പറയുമ്പോൾ, ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനമായി നല്കുമ്പോൾ നമ്മൾ അറിയാതെ തന്നെ നാം അവർക്ക് വില കൊടുത്തു നടുവിൽ നിർത്തുകയാണ്.
നമ്മളും ചിലപ്പോഴെങ്കിലുമൊക്കെ കൊതിക്കാറില്ലേ ആരെങ്കിലും ഒക്കെ ഒന്നു കരുതാൻ ഉണ്ടായിരുന്നെങ്കിൽ എന്ന്. നമുക്ക് പ്രാർത്ഥിക്കാം. കർത്താവേ,
നിൻ്റെ സ്നേഹവും സൗഖ്യവും എനിക്കും നൽകണമേ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*