തൊഴിൽ, കുടിയേറ്റ തൊഴിലാളി സർവേകൾക്കായി ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) മുഖേന 463 കരാർ നിയമനം. ഏപ്രിൽ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
ഇൻവെസ്റ്റിഗേറ്റർ (300): ബിരുദം, കംപ്യൂട്ടറിൽ പ്രായോഗിക അറിവ്, പ്രാദേശികഭാഷാ പരിജ്ഞാനം, 45 വയസ്സിൽ താഴെ, 24,000 രൂപ. സൂപ്പർവൈസർ (50): ബിരുദം, 2 വർഷ പരിചയം, കംപ്യൂട്ടറിൽ പ്രായോഗിക അറിവ്, പ്രാദേശികഭാഷാ പരിജ്ഞാനം, 50 വയസ്സിൽ താഴെ, 30,000 രൂപ.ജൂനിയർ ഡൊമെയ്ൻ എക്സ്പെർട് (41): ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ / ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/മാത്‌സ്/കൊമേഴ്സ് ഒരു വിഷയത്തോടെ പിജി, 8 വർഷ പരിചയം അല്ലെങ്കിൽ വിരമിച്ച ഐഇഎസ്/ഐഎസ്എസ്/ഒാഫിസർമാർ, 3 വർഷ പരിചയം, 50 വയസ്സിൽ താഴെ, 60,000 രൂപ.
Read more at: https://www.manoramaonline.com/education/notifications/2021/04/21/broadcast-engineering-consultants-india-limited.html