🗞🏵 *കേരളത്തിൽ കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാൻ കൂടുതൽ സുസജ്ജമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ ദൗർലഭ്യമില്ലെന്നും, ഐ.സി.യു, വെന്‍റിലേറ്റർ സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 *അജ്ഞാത സന്ദേശവുമായി പാക് അതിര്‍ത്തി കടന്നെത്തിയ പ്രാവിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പൊലീസ്.* ഇന്ത്യ പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന് സമീപം പറക്കുന്നതിനിടെയാണ് പ്രാവിനെ പിടികൂടിയത്. പ്രാവിന്‍റെ കാലില്‍ ബന്ധിച്ച കടലാസ് കഷണം കണ്ടെടുത്തിട്ടുണ്ട്.
🗞🏵 *കോൺഗ്രസ് മുതിർന്ന നേതാവ് ശശി തരൂർ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു.* നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
🗞🏵 *രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ വളര്‍ച്ച.* കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ 18 ശതമാനമാണ് വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. കാര്‍ഷിക വ്യാപാരമിച്ചം കൊറോണ തീര്‍ത്ത പ്രതിസന്ധിയിലും വര്‍ധിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 93,908 കോടി രൂപയായിരുന്നത് കഴിഞ്ഞ വര്‍ഷം 132,580 കോടി രൂപയായി വര്‍ധിച്ചു. അതേസമയം ഗോതമ്പ് കയറ്റുമതിയില്‍ ഇന്ത്യ 727 ശതമാനം വളര്‍ച്ച നേടി. 425 കോടി രൂപയില്‍ നിന്ന് 3283 കോടി രൂപയായാണ് കയറ്റുമതി വര്‍ധിച്ചത്. ഇതര ധാന്യങ്ങളുടെ കയറ്റുമതിയില്‍ 1318 കോടി രൂപയില്‍ നിന്ന് 4542 കോടി രൂപയായും വളര്‍ച്ച രേഖപ്പെടുത്തി.
🗞🏵 *സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ മുതൽ തന്നെ യാത്രാക്ലേശം രൂക്ഷമായി.* നിലവിൽ പകൽ സമയങ്ങളിൽ പോലും ബസ് സർവീസുകൾ വേണ്ട വിധമില്ല. ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ വന്നാൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ് യാത്രക്കാരുടെ ആശങ്ക.
രാത്രി സർവീസുകൾ കൂടി കുറയ്ക്കുന്നതോടെ യാത്രക്കാർക്ക് വീട്ടിലെത്താൻ പറ്റാതാവും.
🗞🏵 *ഏറെ കോളിളക്കം സൃഷ്ടിച്ച കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ഷോവിന്‍ കുറ്റക്കാരണെന്ന് കോടതി.* ഷോവിനെതിരെ ചുമത്തപ്പെട്ട് മൂന്ന് കുറ്റങ്ങളും നിലനിലനില്‍ക്കുന്നതാണെന്ന് തെളിഞ്ഞു.
നാല്‍പ്പത് വര്‍ഷം വരെ തടവ് അനുഭവിക്കാവുന്ന കുററമാണ് ഷോവിന്‍ ചെയ്തിട്ടുള്ളത്.
🗞🏵 *കൊറോണ ബാധിച്ച് മുൻ റിസർവ് ബാങ്ക് ഗവർണ്ണർ എം. നരസിംഹം (94) അന്തരിച്ചു.* വൈറസ് ബാധിച്ചു ചികിൽസയിലായിരുന്നു അദ്ദേഹം.രാജ്യത്തെ ബാങ്കിങ് പരിഷ്ക്കാരങ്ങളുടെ പിതാവെന്ന് അറിയപ്പെടുന്ന എം. നരസിംഹം ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. റിസർവ് ബാങ്കിൽ റിസർച്ച് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പടിപടിയായി ഉയർന്ന് ആർബിഐ ഗവർണ്ണർ പദവിയിൽ വരെ എത്തി.
🗞🏵 *രാജ്യത്ത് പ്രതിദിന കൊറേണ രോഗ ബാധിതതുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തി.* ഇരുപത്തിനാല് മണിക്കൂറിനിടെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,56,16,130 ആയി.തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം രരണ്ട് ലക്ഷത്തിനും മുകളില്‍ എത്തുന്നത്
🗞🏵 *രണ്ടാംഘട്ട കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി.* ഒപിയിൽ ഒരു ചികിത്സാവിഭാഗത്തിൽ പരമാവധി 200 രോഗികൾക്കു മാത്രമായിരിക്കും ഇനിമുതൽ പ്രവേശനം. മറ്റ് രോഗികൾക്ക് ചികിത്സ സംബന്ധിച്ച് വിദഗ്ധാഭിപ്രായം തേടാൻ ടെലിമെഡിസിൻ സംവിധാനം ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ പി സമയം. രാവിലെ ഏഴു മുതൽ പതിനൊന്നര വരെ ടോക്കൺ നൽകും.
🗞🏵 *സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്‌നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകൻ അറസ്റ്റിൽ.* തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ ഷനുവാണ് സൈബർ പൊലീസിന്റെ പിടിയിലായത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. സനുവിന്റെ പക്കൽ നിന്ന് നഗ്‌നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്കും പിടിച്ചെടുത്തു.
🗞🏵 *കേരളത്തില്‍ 22,414 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്.* പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില. 35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
🗞🏵 *ഉൽപ്പാദന വിതരണ ചെലവുകൾ കൂടി കണക്കിലെടുത്ത് കൊറോണ വാക്സിൻ വില ഇന്ത്യയിലെ പൊതുവിപണയിൽ നാലിരട്ടി വർധിക്കാൻ സാധ്യതയെന്ന് സൂചന.* രാജ്യത്ത് പൊതു-സ്വകാര്യമേഖലയിൽ വിൽപ്പന തുടങ്ങുന്നതോടെ കൊറോണ വാക്സിന് 1000 രൂപയെങ്കിലും വിലവരുമെന്ന് വിലയിരുത്തൽ. വ്യാപാര മാർജിൻ ഉൾപ്പടെയുള്ള ചില്ലറ വിലയാണിത്. വാക്സിൻ നിർമാതാക്കൾ ഒരുഡോസിന് 650 രൂപയെങ്കിലും ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ.
🗞🏵 *കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്തിന് സഹായം നല്‍കിയെന്ന സൂചനയെ തുടർന്ന് കരിപ്പൂര്‍ വിമാനത്താവള സിബിഐ റെയ്ഡ്.* കസ്റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ 14 പേര്‍ക്ക് എതിരെ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് റെയ്ഡ് നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
🗞🏵 *പ്രമുഖ ബംഗാളി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ശംഖ ഘോഷ് അന്തരിച്ചു.* 89വയസായിരുന്നു.കൊറോണ ബാധിതനായി ചികിത്സയിലായിരുന്നതായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.ബംഗാളിയിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന കവിയും നിരൂപകനുമാണ് ശംഖ ഘോഷ്
🗞🏵 *സഹോദരൻ അമ്മയുടെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടിയ ജ്യേഷ്ടൻ്റെ മൃതദേഹത്തിൻ്റെ അവശിഷ്ടം പോലീസ് കണ്ടെത്തി.* രണ്ടര വർഷം മുമ്പ് കാണാതായ ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽവീട്ടിൽ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്.
🗞🏵 *കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം.* സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്നും വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിൽ തീരുമാനമായി. വാക്സീൻ വിതരണത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
🗞🏵 *മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയിലെ ഓക്സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന ഓക്‌സിജന്‍ ലഭിക്കാതെ 22 കൊറോണ രോഗികള്‍ മരിച്ചു.* ഡോ. സാകിര്‍ ഹുസൈന്‍ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് ടാങ്കിൽ ചേർച്ചയുണ്ടായി അപകടം നടന്നത്.
🗞🏵 *കൊറോണ പ്രതിരോധ വാക്സിനായ കോവിഷീൽഡിന്‍റെ വില സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചു.* സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കുമാകും വാക്സിൻ നൽകുക. മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്ക് കൊറോണ വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം.
🗞🏵 *ജോലിക്ക് പോയ യുവതിയെ കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതി അൻവറിന്‍റെ മൊഴി.* വീട്ടിൽ നിന്ന് രാവിലെ ജോലിക്കിറങ്ങിയ മലപ്പുറം ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തിനെ (21) വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വച്ചാണ് പ്രതി ആക്രമിച്ചത്. യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങൾ ഊരിയെടുത്ത ശേഷം മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
🗞🏵 *ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെതിരെയും കോവാക്‌സിൻ ഫലപ്രദമെന്ന് രാജ്യത്തെ പ്രമുഖ ആരോഗ്യഗവേഷണ സ്ഥാപനമായ ഐസിഎംആർ.* സർക്കാരിന് കീഴിലുള്ള ഐസിഎംആറുമായി സഹകരിച്ച് പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്കാണ് കോവാക്‌സിൻ വികസിപ്പിച്ചത്.
🗞🏵 *കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊറോണ സ്ഥിരീകരിച്ചു.* ഡോക്ടർമാരുടെ നിർദേശമനുസരിച്ച് താൻ ചികിത്സ ആരഭിച്ചതായി രമേഷ് പൊക്രിയാൽ അറിയിച്ചു. താനുമായി സമ്പർക്കം ഉണ്ടായിരുന്നവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
🗞🏵 *മന്ത്രി ജി സുധാകരൻ പരസ്യമായി മാപ്പ് പറയാതെ സുധാകരനെതിരായ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി.* ജീവന് ഭീഷണിയുണ്ട്. ജീവിക്കാൻ അനുവദിക്കണം. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നതെന്ന് യുവതി പറഞ്ഞു.
കേസ് എടുക്കാൻ തയാറായില്ലെങ്കിൽ കോടതിയിൽ പോകും. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന തന്റെ ഭർത്താവിനെ പുറത്താക്കിയത് ജാതീയമായ വേർതിരിവ് പറഞ്ഞാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും യുവതി പറഞ്ഞു.
🗞🏵 *ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ.* ഈ മാസം 24 മുതൽ 30 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടൻ ഇന്ത്യയെ റെഡ്ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാന സർവീസ് റദ്ദാക്കിയത്.
🗞🏵 *മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം തേടി ബിനീഷ് കോടിയേരി വീണ്ടും കോടതിയിൽ.* പിതാവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി 22 ന് വീണ്ടും പരിഗണിക്കും. വ്യാഴാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ (ഇഡി) എതിർവാദം കോടതി കേൾക്കും. ബിനീഷിൻ്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
🗞🏵 *ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയിൽ നിന്നുള്ള പ്രഥമ കർദ്ദിനാൾ സെബാസ്റ്റ്യൻ കോട്ടോ ഖൊറായ് ദിവംഗതനായി.* 91 വയസ്സായിരിന്നു. ലെസോത്തോയിലെ മസെനോഡിൽവെച്ചായിരിന്നു അന്ത്യം. രാജ്യത്തെ ഏക കര്‍ദ്ദിനാള്‍ കൂടിയായിരിന്നു അദ്ദേഹം. 40 വർഷത്തോളം, മൊഹാലെ ഹോക്ക് രൂപതയെ നയിച്ച സെബാസ്റ്റ്യൻ കോട്ടോ 2006ൽ 75 വയസ്സ് തികഞ്ഞപ്പോൾ കാനോൻ നിയമപ്രകാരം രാജി സമർപ്പിക്കുകയായിരിന്നു. എന്നാൽ 2014 ഫെബ്രുവരി വരെ രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി തുടർന്നു. രൂപതയിലെ ജനങ്ങളോടും കർദിനാൾ ഉൾപ്പെട്ട മേരി ഇമ്മാക്കുലേറ്റിന്റെ ഒബ്ലേറ്റു സമൂഹത്തോടും പാപ്പ അനുശോചനം അറിയിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ഖൊരായ് പൗരോഹിത്യത്തിലേക്കുള്ള പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയെയും സഭയോടുള്ള സമർപ്പണത്തെയും ഫ്രാന്‍സിസ് പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
🗞🏵 *കൊറോണ വൈറസ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ പുതിയ പാത്രിയാർക്കീസിന്റെ തെരഞ്ഞെടുപ്പ് അസ്സീറിയൻ പൗരസ്ത്യ സഭ നീട്ടിവെച്ചു.* സഭയുടെ ആസ്ഥാനമായ ഇറാഖിലെ ഇർബിലിലെയും, കുർദിസ്ഥാൻ പ്രവിശ്യയിലുള്ള മറ്റ് നഗരങ്ങളിലെയും ആരോഗ്യവകുപ്പ് അധികൃതർ പുറത്തു വിട്ട കൊറോണ വ്യാപന കണക്കുകൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സഭാനേതൃത്വം എത്തിയത്. 2020 ഫെബ്രുവരി മാസം ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഭയുടെ നിലവിലുള്ള പാത്രിയാർക്കീസ് മാർ ഗീവർഗീസ് സ്ലീവാ മൂന്നാമൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. നിലവിലെ പ്രത്യേക പശ്ചാത്തലത്തില്‍ അദ്ദേഹം തന്നെ പാത്രിയാർക്കീസ് പദവിയിൽ തുടരും. പശ്ചിമേഷ്യയിലെയും, മറ്റു രാജ്യങ്ങളിലേയും സഭാനേതൃത്വവുമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനു മുൻപ് അദ്ദേഹം ചർച്ച നടത്തിയിരുന്നു.
🗞🏵 *ഈജിപ്തിലെ സീനായി മേഖലയില്‍ നിന്നും തട്ടിക്കൊണ്ടുപ്പോയ പോയ കോപ്റ്റിക് ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ കൊലപ്പെടുത്തിയ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ തീവ്രവാദികളെ ഉന്മൂലനം ചെയ്തതായി സുരക്ഷാസേന.* കൊലയുമായി ബന്ധപ്പെട്ട മൂന്നു ഇസ്ലാമിക തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ക്രൈസ്തവരെയും വടക്കന്‍ സീനായി പ്രവിശ്യയില്‍ താമസിക്കുന്ന പോലീസ്, മിലിട്ടറി സേനാംഗങ്ങളേയും ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെന്ന്‍ സംശയിക്കപ്പെടുന്ന തീവ്രവാദികളെ പോലീസ് പിന്തുടര്‍ന്ന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ തിങ്കളാഴ്ചത്തെ പ്രസ്താവനയിൽ പറയുന്നു.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*ഇന്നത്തെ വചനം*
അന്നു സായാഹ്‌നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു:
നമുക്ക് അക്കരയ്‌ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്‌ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു.
അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു.
യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?
അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി.
അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?
അവര്‍ അത്യധികം ഭയന്ന് പരസ്‌പരം പറഞ്ഞു: ഇവന്‍ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!
മര്‍ക്കോസ് 4 : 35-41
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*വചന വിചിന്തനം*
അവർ അവനെ വിളിച്ചുണർത്തിപ്പറഞ്ഞു ഗുരോ ഞങ്ങൾ നശിക്കാൻ പോകുന്നത് നീ ഗൗനിക്കുന്നില്ലേ? അവൻ ഉണർന്ന് കാറ്റിനെ ശാസിച്ചു കൊണ്ട് കടലിനോട് പറഞ്ഞു അടങ്ങുക ശാന്തമാവുക. കാറ്റ് ശമിച്ചു വലിയ ശാന്തത ഉണ്ടായി.
പുറമേ സന്തോഷമുള്ളവരായി കാണപ്പെടുമ്പോഴും ഉള്ളിൽ ഒരു സങ്കടക്കടൽ ഇളകുന്നുണ്ട് പലരുടെയും ജീവിതത്തിൽ. കാറ്റിനെയും കടലിനെയും ശാന്തമാക്കിയവനിൽ ശരണംവെക്കാം. അവനെ വലയം ചെയ്യാം. സങ്കീർത്തനം 46:10 ൽ പറയുന്നതുപോലെ ശാന്തമാവുക ഞാൻ ദൈവമാണെന്നറിയുക.
ദൈവം കൂടെയുണ്ടെന്ന് ഉറപ്പുള്ളവൻ കാറ്റിനേയും കടലിനെയും ഭയപ്പെടേണ്ടതില്ല. അതിനാൽ കൂടെവസിക്കുന്ന ദൈവത്തെ അനുഭവിക്കുന്നവരായി നമ്മുക്ക് മാറാം. എൻ്റെ സ്വന്തമായവൻ എൻ്റെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും കൂടെയുണ്ടാകും എന്ന സത്യത്തിൽ ആഴപ്പെടാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*