ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി

അവർ അവനെ വിളിച്ചുണർത്തിപ്പറഞ്ഞു ഗുരോ ഞങ്ങൾ നശിക്കാൻ പോകുന്നത് നീ ഗൗനിക്കുന്നില്ലേ? അവൻ ഉണർന്ന് കാറ്റിനെ ശാസിച്ചു കൊണ്ട് കടലിനോട് പറഞ്ഞു അടങ്ങുക ശാന്തമാവുക. കാറ്റ് ശമിച്ചു വലിയ ശാന്തത ഉണ്ടായി.
പുറമേ സന്തോഷമുള്ളവരായി കാണപ്പെടുമ്പോഴും ഉള്ളിൽ ഒരു സങ്കടക്കടൽ ഇളകുന്നുണ്ട് പലരുടെയും ജീവിതത്തിൽ. കാറ്റിനെയും കടലിനെയും ശാന്തമാക്കിയവനിൽ ശരണംവെക്കാം. അവനെ വലയം ചെയ്യാം. സങ്കീർത്തനം 46:10 ൽ പറയുന്നതുപോലെ ശാന്തമാവുക ഞാൻ ദൈവമാണെന്നറിയുക.
ദൈവം കൂടെയുണ്ടെന്ന് ഉറപ്പുള്ളവൻ കാറ്റിനേയും കടലിനെയും ഭയപ്പെടേണ്ടതില്ല. അതിനാൽ കൂടെവസിക്കുന്ന ദൈവത്തെ അനുഭവിക്കുന്നവരായി നമ്മുക്ക് മാറാം. എൻ്റെ സ്വന്തമായവൻ എൻ്റെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും കൂടെയുണ്ടാകും എന്ന സത്യത്തിൽ ആഴപ്പെടാം.