ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി

അപ്പോൾ ഒരു കുഷ്ഠരോഗി അടുത്ത് വന്ന് താണുവണങ്ങി പറഞ്ഞു. കർത്താവേ അങ്ങേക്ക് മനസാകുമെങ്കിൽ എന്നെ സുഖമാക്കുവാൻ കഴിയും. താണുവണങ്ങൾ ആരാധനയുടെ നിലപാടാണ്. ആരാധിക്കുന്നവൻ്റെ അവകാശമാണ് അനുഗ്രഹം. ആരാധിച്ച കുഷ്ഠരോഗിയെ അനുഗ്രഹിച്ച് സൗഖ്യം നൽകുന്ന ഈശോ. ആത്മാവിൽ ആരാധിക്കുമ്പോൾ നമ്മുടെ ജീവിതങ്ങളും അനുഗ്രഹിക്കപ്പെടും. ഇപ്രകാരം ആത്മാവിലും ഹൃദയത്തിലും ദൈവത്തെ ആരാധിക്കുന്നവരായി ദൈവനുഗ്രഹത്തിൻ്റെ സ്പർശനം നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്നവരാകാൻ ആത്മാർത്ഥമായി ശ്രമിക്കാം.