🗞🏵 *സംസ്ഥാനത്ത് കോവിഡ് വ്യാപനം സങ്കീർണമായ സാഹചര്യത്തിൽ വീണ്ടും കൂട്ട പരിശോധന നടത്താൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കും.* 3 ലക്ഷം ആളുകളിൽ പരിശോധന നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
🗞🏵*മോഷ്ടാവിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരലക്ഷം രൂപയോളം കൈക്കലാക്കി.* എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന കേസിലെ യുവാവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി തളിപ്പറമ്പ് സിവില്‍ പോലീസ് ഓഫീസറായ ഇ.എന്‍. ശ്രീകാന്താണ് അരലക്ഷം രൂപയോളം തട്ടിയത്. ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
🗞🏵*തമിഴ്നാട്ടിൽ ഓക്‌സിജൻ കിട്ടാതെ ഏഴ് കോവിഡ് രോഗികൾ മരിച്ചു.* വെല്ലൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. വിതരണ ശ്യംഖലയിലെ പിഴവാണ് ഓക്‌സിജൻ മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്.കോവിഡ് വാർഡിലുണ്ടായിരുന്ന നാല് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന മൂന്നു രോഗികളുമാണ് മരിച്ചത്
🗞🏵 *കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെത് കൊലപാതകമെന്ന് പൊലീസ്.* വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനു മോഹൻ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. കടബാധ്യതയാണ് കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്ന് സനു മോഹൻ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. കൊച്ചിയിൽ വാർത്താസമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ബീഹാറിൽ മുൻ വിദ്യാഭ്യാസ മന്ത്രിയും ജനതാദൾ എം.എൽ.എയുമായ മേവാലാൽ ചൗധരി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു.* കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
🗞🏵 *കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അയയുന്നു.* സമരക്കാരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു തുടങ്ങിയതോടെ ഗാസിപൂർ അതിർത്തി തുറന്നു. പ്രതിഷേധക്കാർ കൂട്ടത്തോടെ തമ്പടിച്ചിരുന്ന മേഖലയിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്.
🗞🏵 *കൊറോണ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗികൾക്ക് വേഗത്തിലും കൂടിയ അളവിലും ഓക്‌സിജൻ ലഭ്യമാക്കാൻ ‘ഓക്‌സിജൻ എക്‌സ്‌പ്രസ്’ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ സജ്ജമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.* മദ്ധ്യപ്രദേശും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ലഭിക്കാതെ കൊറോണ രോഗികൾ മരിക്കുന്നെന്ന വാർത്തകൾ വന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ നീക്കം.
🗞🏵 *അന്യഗ്രഹത്തിൽ ഇതാദ്യമായി പറക്കുന്ന പര്യവേഷണ വാഹനം വിജയകരമായി പരീക്ഷിച്ചു.* നാസയുടെ ചൊവ്വാദൗത്യമായ പെർസീവറൻസിന്റെ ഭാഗമായുള്ള ഇന്‍ജെന്യൂറ്റി ഹെലികോപ്റ്ററിൻ്റെ പരീക്ഷണപ്പറക്കലാണ് ചൊവ്വായുടെ അന്തരീക്ഷത്തിൽ വിജയകരമായത്. ട്വിറ്ററിലൂടെയാണ് നാസ വിവരം അറിയിച്ചത്.
🗞🏵 *കൊറോണ രൂക്ഷമാകുമ്പോഴും ഇന്ത്യയിൽ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യവസായ സംഘടനകളെയും അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തില്ലെന്നും അവർ വ്യക്തമാക്കി.
🗞🏵 *സംസ്ഥാനാന്തര യാത്രകളില്‍ നിയന്ത്രണവുമായി കേരളവും.* കൊറോണ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി കര്‍ശനമാക്കുന്നത്. വാളയാര്‍ അതിര്‍ത്തിയിലൂടെ കേരളത്തിലേയ്ക്ക് കടക്കണമെങ്കില്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും പോലീസും അറിയിച്ചു. ഇന്നു മുതല്‍ പരിശോധന കര്‍ശനമാക്കും.
🗞🏵 *ഡെല്‍ഹി കേരള ഹൗസില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ പ്രവര്‍ത്തിച്ച മുന്‍ എം പി എ സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപയെന്ന് റിപ്പോർട്ട്.* 2019 ഓഗസ്റ്റില്‍ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വര്‍ഷമാണ് ഈ പദവിയിലിരുന്ന് ശമ്പളവും മറ്റ് അലവന്‍സുകളും കൈപ്പറ്റിയത്.ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടിൽ തന്നെയായിരുന്നു. ഈ ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവൻസ് സഹിതവും സമ്പത്ത് ശമ്പളം കൈപ്പറ്റിയത്
🗞🏵 *കൊറോണ വൈറസ് വന്ന് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ നൽകിയാൽ മതിയെന്ന് പുതിയ പഠനറിപ്പോർട്ട്.* രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരെ പോലെയോ അല്ലെങ്കിൽ അവരെക്കാൾ ഫലപ്രദമായോ വൈറസിനെ ചെറുക്കാൻ കൊറോണ വന്ന് ഭേദമായവർക്ക് കഴിയുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
🗞🏵 *പോപ്പി അംബ്രെല്ലാ മാര്‍ട്ട് ഉടമ ടിവിസ്കറിയ (ബേബിച്ചൻ -82) അന്തരിച്ചു.* കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ .
🗞🏵 *ഈ മാസം 30 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചതായി പിഎസ് സി.* ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം.
🗞🏵 *ഇറ്റാലിയൻ നാവികര്‍ പ്രതികളായ കടൽക്കൊലകേസിൽ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രീംകോടതി.* നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ ഇറ്റലി നടപടി ആരംഭിച്ചുവെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, പണം കെട്ടിവച്ചതിന്‍റെ രേഖ കണ്ടാലേ കേസ് അവസാനിപ്പിക്കാൻ കഴിയുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
🗞🏵 *കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.* ഈ മാസം 25 നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശനത്തിനെത്താൻ തീരുമാനിച്ചിരുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോറിസ് ജോൺസണും മറ്റൊരു ദിവസം നേരിട്ട് ചർച്ച നടത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
🗞🏵 *കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകൾ മാറ്റില്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.* എന്നാൽ പൊതു സ്ഥലങ്ങളിലെ തിരക്കു കുറയ്‌ക്കാൻ കർശന നടപടികൾ വേണമെന്ന നിർദേശം പൊലീസ് ചീഫ് സെക്രട്ടറിക്ക് മുമ്പാകെ സമർപ്പിച്ചു.
🗞🏵 *കൊറോണ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു.* രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല.സ്വകാര്യ ട്യൂഷൻ സെന്‍റർ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റർ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടൻ ഇറക്കും.
🗞🏵 *ആശങ്ക പടർത്തി കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു.* ഡോക്ടർമാരിൽ രോഗം പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ആശുപത്രിയിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
🗞🏵 *കേരളത്തില്‍ 13,644 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *തൃശൂർ പൂരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പൂരം ചടങ്ങായി മാത്രം നടത്തും.* ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. പൂരപ്പറമ്പിൽ ഇത്തവണ സംഘാടകർ മാത്രം മതിയെന്നും കാണികൾ വേണ്ടെന്നുമാണ് തീരുമാനമായത്.
പൊതുജനങ്ങളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം കൊറോണ വ്യാപന സാഹചര്യത്തിൽ തള്ളികൊണ്ടാണ് ഇത്തരമൊരു തീരുമാനം.
🗞🏵 *കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ നിന്ന് അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം 300 കിലോയുടെ വന്‍ലഹരിമരുന്ന് വേട്ട.* അന്താരാഷ്ട്ര വിപണിയില്‍ 3000 കോടി വില വരുന്ന ലഹരിമരുന്ന് ശേഖരവുമായാണ് ബോട്ട് നാവികസേന പിടികൂടിയത്.
ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത ബോട്ടും കസ്റ്റഡിയിലെടുത്ത ബോട്ടിലെ ജീവനക്കാരെയും നാവികസേന ഉദ്യോഗസ്ഥര്‍ കൊച്ചി തീരത്ത് എത്തിച്ചു.
🗞🏵 *മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കൊറോണ സ്ഥിരീകരിച്ചു.* വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം അദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് എയിംസിൽ ചികിത്സ തേടിയിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
🗞🏵 *രണ്ടാം തരംഗത്തിൽ മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടവരുടെ എണ്ണം കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ.* എന്നാൽ രാജ്യത്തെ കൊറോണ രണ്ടാംതരംഗത്തിൽ രോഗ ലക്ഷണങ്ങളുടെ തീവ്രത ആദ്യ തരംഗത്തെ അപേക്ഷിച്ച് തീരെ കുറവാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു. ആദ്യ തരംഗത്തിൽ വരണ്ടചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കൂടുതലായും പ്രകടമായിരുന്നത്.
കൊറോണ രണ്ടാം തരംഗത്തിൽ യുവാക്കളും കുട്ടികളുമാണ് കൂടുതൽ രോഗബാധിതരാകുന്നതെന്ന വാദവും അദ്ദേഹം തള്ളി
🗞🏵 *കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.* ഇതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കും. മെയ് ഒന്ന് മുതല്‍ വാക്‌സിന്‍ ലഭ്യമാക്കും.
🗞🏵 *അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.* അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടിൽ വിവേക് (21), മൂന്നുകണ്ടത്തിൽ ശിവ ഗംഗ (19) എന്നിവരുടെ മൃതദേഹമാണ് പാൽക്കുളം മേട്ടിൽ കണ്ടെത്തിയത്. മരക്കൊമ്പിൽ ചുരിദാർ ഷാളിൽ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
🗞🏵 *കോവിഡ് വ്യാപനത്തിനിന്റെ രണ്ടാം ഘട്ടം രാജ്യമെമ്പാടും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിൽ ഗുജറാത്തിൽ മുപ്പതു മണിക്കൂറിനിടെ ആറ് വൈദികർ വൈറസ് ബാധിച്ച് മരണമടഞ്ഞു.* ഏപ്രിൽ 17നു ഗുജറാത്തിൽ മൊത്തം 97 പേരാണ് കൊറോണ വൈറസിനെ തുടര്‍ന്നു മരണമടഞ്ഞത്. ഇതില്‍ ആറോളം വൈദികരും ഉള്‍പ്പെടുകയായിരിന്നു. ഗുജറാത്തിലെ സഭയ്ക്ക് ഇത് വേദനയുടെ നിമിഷങ്ങളാണെന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനും, എഴുത്തുകാരനുമായ ജസ്യൂട്ട് വൈദികൻ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു.
🗞🏵 *പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ദുര്‍മന്ത്രവാദത്തിനായി പതിനൊന്നു വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണെന്ന് കത്തോലിക്കാ മെത്രാന്‍മാരുടെ മുന്നറിയിപ്പ്.* കേപ് കോസ്റ്റ് അതിരൂപതയിലെ കസോവ പട്ടണത്തിലെ ഇസ്മായില്‍ മെന്‍സാ എന്ന കുട്ടിയെ ദുര്‍മന്ത്രവാദിനിയുടെ വാക്കുകേട്ട് കൗമാരക്കാര്‍ കൊലപ്പെടുത്തിയ നടപടി അത്യന്തം ഹീനമാണെന്ന് കത്തോലിക്ക മെത്രാന്‍ സമിതിയുടെ (ജി.സി.ബി.സി) പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെ ദേശീയ സുരക്ഷാഭീഷണിയായി കണക്കാക്കി അടിയന്തര നടപടികള്‍ കൈകൊള്ളണമെന്ന്‍ ആവശ്യപ്പെട്ട മെത്രാന്‍സമിതി, ഈ സംഭവം നമുക്ക് പറ്റിയ തെറ്റുകള്‍ കണ്ടെത്തുവാനും, ഈ നിലയില്‍ നാം എങ്ങനെ എത്തിയെന്ന്‍ ചിന്തിക്കുവാനുള്ള ആഹ്വാനമാണെന്നും ഓര്‍മ്മിപ്പിച്ചു.
🗞🏵 *ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ കഴിഞ്ഞമാസം നടന്ന രണ്ട് ക്രൈസ്തവ പ്രാർത്ഥന കൂട്ടായ്മകളിൽ അതിക്രമിച്ച് കയറി പട്ടാളം കസ്റ്റഡിയിലെടുത്ത 35 പേരിൽ 13 പേർ കസ്റ്റഡിയിൽ തന്നെ തുടരുന്നു.* സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് പട്ടാളം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. തലസ്ഥാനമായ അസ്മാരയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 23 ക്രൈസ്തവരിൽ 22 പേരെ മയ് സരാവ ജയിലിൽ നിന്നും ഞായറാഴ്ച വിട്ടയച്ചിരുന്നു. എന്നാൽ അസ്മാരയുടെ 660 മൈൽ അകലെയുള്ള ആസാബ് നഗരത്തിൽനിന്ന് പിടികൂടിയ 12 ക്രൈസ്തവ വിശ്വാസികളെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അസാബ് ജയിലിലാണ് അവരെ പാർപ്പിച്ചിരിക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്തു.
🗞🏵 *പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രഞ്ച് പട്ടാളക്കാരുടെ അധിനിവേശത്തില്‍ ദിവ്യകാരുണ്യം സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സിസ്റ്റേർഷ്യൻ സന്ന്യാസസമൂഹാംഗങ്ങളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.* സിമിയോൺ കാർഡൺ, മോഡെസ്റ്റെ-മാരി ബർഗൻ, മാറ്റുറിൻ പിട്രെ, ആൽബെർട്ടിൻ മാരി മെയ്‌സനേഡ് എന്നിവർ അടക്കം ആറ് പേരെ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാരോയാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ഏപ്രില്‍ 17നു വത്തിക്കാനിൽ നിന്ന് നൂറുകിലോമീറ്റര്‍ തെക്കുമാറിയുള്ള കാസമാരിയിലെ സിസ്റ്റേർഷ്യൻ ആശ്രമത്തിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങ് നടന്നത്.
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
*ഇന്നത്തെ വചനം*
അവന്‍ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്‌സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍ എങ്ങനെ മനസ്‌സിലാക്കും?
വിതക്കാരന്‍ വചനം വിതയ്‌ക്കുന്നു. ചിലര്‍ വചനം ശ്ര വിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്,
അവരില്‍ വിതയ്‌ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു. ഇവരാണ് വഴിയരികില്‍ വിതയ്‌ക്കപ്പെട്ട വിത്ത്.
ചിലര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്‌ക്കപ്പെട്ട വിത്ത് ഇവരാണ്.
വേരില്ലാത്തതിനാല്‍, അവ അല്‍പസമയത്തേക്കുമാത്രം നിലനില്‍ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്‌ക്‌ഷണം അവര്‍ വീണുപോകുന്നു.
മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്‌ക്കപ്പെട്ടത് മറ്റുചിലരാണ്. അവര്‍ വചനം ശ്രവിക്കുന്നു.
എന്നാല്‍, ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്‌തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു.
നല്ല മണ്ണില്‍ വിതയ്‌ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.
മര്‍ക്കോസ് 4 : 13-20
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
*വചന വിചിന്തനം*
അവർ വചനം ശ്രവിക്കുന്നു. എന്നാൽ ലൗകീക വ്യഗ്രതയും സമ്പത്തിൻ്റെ വശീകരണവും മറ്റുള്ളവയ്ക്കു വേണ്ടിയുള്ള ആസക്തി അവരിൽ കടന്ന് കൂടി വചനത്തെ ഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നു .വചനം നമ്മിൽ പ്രവർത്തിക്കാതിരിക്കാൻ മൂന്നു കാരണങ്ങൾ.. ലോകം, പിശാച് ,ശരീരം മുൾചെടി ലോകത്തിൻ്റെ പ്രതീകം വഴിയരിക് പിശാചിൻ്റെ പ്രതീകം പാറപ്പുറം ശരീരത്തിൻ്റേയും.
ലോകത്തെയും, പിശാചിനെയും, ശരീരത്തെയും നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ല. എന്നാൽ ദൈവകൃപയ്ക്ക് സാധിക്കും. ദൈവകൃപ നമ്മിലെ ഹൃദയത്തിൽ വന്നു നിറഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. അപ്പോൾ ഹൃദയമാകുന്ന നിലങ്ങൾ ഒരുക്കിയിടണം എപ്പോഴും.
ലോകത്തിനേയും പിശാചിനേയും ശരീരത്തേയും കീഴടക്കാൻ വചനത്തിൽ നിറയുന്ന പരിശുദ്ധാത്മ ശക്തിയും നമ്മുക്ക് യാചിക്കാം .
ആമ്മേൻ (മർക്കോസ് 4: 13 -20)
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*