ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി
നിങ്ങളുടെ ഹൃദയം അസ്വസ്തമാക്കേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ എന്നിലും വിശ്വസിക്കുവിൻ. ഈശോ പറഞ്ഞു ഞാനാകുന്നു വഴിയും സത്യവും ജീവനും.
(യോഹ 14 :1-14)
നടക്കേണ്ട വഴിയും പറയേണ്ട സത്യവും ജീവിക്കേണ്ട ജീവനും എൻ്റെ ഈശോയായി മാറുന്നിടത്താണ് എൻ്റെ ജീവിതം അർത്ഥപൂർണമാകുന്നത്. അല്ലാത്തിടത്തോളം കാലം അവൻ്റെ ജീവിതം അത് അസ്വസ്തമായിക്കൊണ്ടേ ഇരിക്കും.
ഈശോയ്ക്കു വേണ്ടി ആത്മാർത്ഥമായി ജീവിക്കുന്നവർക്ക് ചില അസ്വസ്ഥതകൾ അവൻ തരും. അത് അവനു വേണ്ടി ആത്മാർത്ഥതയോടെ വിശ്വാസത്തോടെ മുന്നേറാനാണ്. അവൻ്റെ വഴിയേ നടക്കാൻ, അവൻ്റെ ശബ്ദം പ്രഘോഷിക്കാൻ, അവന് വേണ്ടി ജീവിക്കാൻ നമ്മുടെ ജീവിതം ഒരുക്കാം.