പ്രവാചകശബ്ദം’ ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ നാലാമത്തെ ക്ലാസ് ഏപ്രില്‍ 17 ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന ക്ലാസിന്റെ നാലാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും ഭാഗഭാക്കാകുന്ന ഒരു മണിക്കൂര്‍ സെഷനില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. ഫെബ്രുവരി 20നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ് പഠനപരമ്പര ഉദ്ഘാടനം ചെയ്തത്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.