🗞🏵 *അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്, പെ​ൻ​ഷ​ൻ വി​ത​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചു.* അ​വ​ധി​ക​ൾ​ക്കു ശേ​ഷ​മെ​ത്തി​യ പ്ര​വൃ​ത്തി ദി​ന​മാ​യ വ്യാ​ഴാ​ഴ്ച​യും സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​യി.

🗞🏵 *സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.* സര്‍ക്കാരിന്റേയോ സി.ബി.എസ്.ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി.
 
🗞🏵 *ഹിമാചൽ പ്രദേശിലെ ധർമ്മശാലയ്ക്ക് സമീപം പാകിസ്താന്റെ മൊബൈൽ നെറ്റ്‌വർക്ക് കണ്ടെത്തി.* കംഗ്ര ജില്ലയിലാണ് പാകിസ്താൻ മൊബൈൽ നെറ്റ് വർക്ക് കണ്ടെത്തിയത്. കംഗ്ര ജില്ലാ ഭരണകൂടം ഇക്കാര്യം ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.

🗞🏵 *കഴിഞ്ഞവര്‍ഷം നടന്ന ദല്‍ഹി കലാപത്തില്‍ ജാഫറാബാദില്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനുനേരെ വെടിയുര്‍തിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി.* ജസ്റ്റിസ് സുരേഷ് കൈതിന്റെ സിംഗിള്‍ ബഞ്ചാണ് അപേക്ഷ തള്ളിയത്. കോടതിയിൽ പൊലീസ് സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ തീരുമാനം.
 
🗞🏵 *പോസ്റ്റ് ഓഫീസിൽ സീറോ ബാലൻസ് അക്കൗണ്ട് തുറക്കുന്നതിന് പരിമിതികൾ ഏർപ്പെടുത്തി സർക്കാർ.* ഇനി എല്ലാവർക്കും സീറോ ബാലൻസ് അല്ലെങ്കിൽ ബേസിക് സേവിങ്സ് അക്കൗണ്ട് തുറക്കാനാകില്ലെന്ന് 2021 ഏപ്രിൽ 9ന് ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.

🗞🏵 *150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ സഞ്ചരിച്ച ബോട്ട് ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയാതായി എ.എൻ.ഐ റിപ്പോർട് ചെയ്തു.* രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.ടി.എസും കോസ്റ്റ് ഗാർഡും അടങ്ങിയ സംഘമാണ് ബോട്ട് പിടിച്ചെടുത്തത്.

🗞🏵 *കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ് പരീക്ഷ മാറ്റിവച്ചു.* ഈ മാസം പതിനെട്ടിനായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഇത് മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്.1.74 ലക്ഷം വിദ്യാർഥികൾ നീറ്റ് പി.ജി പരീക്ഷയ്ക്കായി ആകെ അപേക്ഷിച്ചിരുന്നത്. മാസ്റ്റർ ഓഫ് സർജറി, ഡോക്ടർ ഓഫ് മെഡിസിൻ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്.

🗞🏵 *മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയില്‍ ഫ്രാന്‍സും പങ്കാളികളാകും.* ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ (ഐഎസ്‌ആര്‍ഒ) വെച്ചാണ് ഇന്ത്യാസന്ദര്‍ശനത്തിനിടെ ഫ്രഞ്ച് വിദേശകാര്യമന്ത്രി ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.

🗞🏵 *കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ക്രൈസ്തവര്‍ രഹസ്യ പരിവര്‍ത്തന കേന്ദ്രങ്ങളില്‍ (ട്രാന്‍സ്ഫോര്‍മേഷന്‍ സെന്റര്‍) പീഡനത്തിനും, മസ്തിഷ്കപ്രക്ഷാളനത്തിനും, നിര്‍ബന്ധിത വിശ്വാസത്യാഗത്തിനും ഇരയാകുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്.* തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്ചുവാനിലെ അധോസഭാംഗമായ ഒരു വിശ്വാസിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചാണ് റിപ്പോർട്ട്.
 
🗞🏵 *ബ്രസീലിലെ റിയോ ഡി ജനീറോയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമർ ശില്പത്തിനേക്കാൾ ഉയരമുള്ള മറ്റൊരു ക്രിസ്തു രൂപത്തിന്റെ നിർമ്മാണം ദക്ഷിണ ബ്രസീലിൽ പുരോഗമിക്കുന്നു.* ‘ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ’ എന്ന് പേരിട്ടിരിക്കുന്ന രൂപം ദക്ഷിണ ബ്രസീൽ സംസ്ഥാനമായ റിയോ ഗ്രാൻഡി ഡോ സുളളിലെ എൻകൻറ്റാഡോ എന്ന ഗ്രാമത്തിലാണ് ഉയരുന്നത്. ഫ്രണ്ട്സ് ഓഫ് ക്രൈസ്റ്റ് അസോസിയേഷൻ എന്ന സംഘടനയാണ് നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. സ്റ്റീലും, കോൺക്രീറ്റ് മിശ്രിതവും ചേർത്ത് നിർമ്മിക്കുന്ന രൂപത്തിനു 43 മീറ്റർ (141 അടി) ഉയരമുണ്ട്.

🗞🏵 *നീതിന്യായ വകുപ്പിലെ പുതിയ നിയമനങ്ങളിലൂടെ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ ഇസ്ലാമികവല്‍ക്കരിക്കുവാനാണ് പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ക്രിസ്ത്യന്‍ നേതാക്കള്‍ രംഗത്ത്.* സമീപകാലത്തെ അപ്പീല്‍ കോടതി ജഡ്ജിമാരുടെ നിയമനമാണ് വിവാദമായിരിക്കുന്നത്. നൈജീരിയായില്‍ ഓരോ ദിവസവും ക്രൈസ്തവ നരഹത്യ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ഇത്തരം നിയമനങ്ങള്‍ ഭാവിയില്‍ നീതിന്യായ വകുപ്പു തീവ്രവാദികള്‍ക്ക് നല്‍കുന്ന നിശബ്ദ പിന്തുണയായി മാറുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

🗞🏵 *ചരിത്രത്തിലാദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തിയ സുദിനത്തിന് മുപ്പത്തിയഞ്ചു വര്‍ഷം തികഞ്ഞു.* 1986 ഏപ്രിൽ 13-നായിരുന്നു ചരിത്രത്തിൽ ആദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തുന്നത്. റോമിലെ ടൈബർനദി കടന്ന് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള യഹൂദ സമൂഹത്തിന്‍റെ മഹാദേവാലയം (tempio maggiore) സന്ദർശിച്ച് അവിടെ സമ്മേളിച്ച യഹൂദ സഹോദരങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ ചിലവഴിക്കുകയും സാഹോദര്യം പങ്കുവയ്ക്കുകയും ചെയ്തത് അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആയിരിന്നു.

🗞🏵 *മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ മുക്തനായി ആശുപത്രി വിട്ടതിന് പിന്നാലെ വിവാദം.* ഈ മാസം നാല് മുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണം ശക്തമായി. നാലാം തീയതിക്ക് ശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം വോട്ടുചെയ്യാനെത്തുകയും ചെയ്തിരുന്നു.

🗞🏵 *നെടുമങ്ങാട് പാ​ലോ​ട്ട് പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പരിക്കേറ്റ ഉടമയും മരിച്ചു.* പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യു​ടെ ഉ​ട​മ സൈ​ല​സ് ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​ര​ണം ര​ണ്ടാ​യി. നേ​ര​ത്തെ ജീ​വ​ന​ക്കാ​രി​യാ​യ സു​ശീ​ല(58) മ​രി​ച്ചി​രു​ന്നു.

🗞🏵 *വീ​ടി​ന്‍റെ പി​ന്നി​ലി​രു​ന്ന് ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ​ സ്ഫോ​ട​ന​ത്തി​ല്‍ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി​ക​ള്‍ അ​റ്റു.* ക​തി​രൂ​ർ സ്വ​ദേ​ശി നി​ജേ​ഷിൻ്റെ ര​ണ്ടു കൈ​പ്പ​ത്തി​ക​ളു​മാ​ണ് സ്ഫോ​ട​ന​ത്തി​ല്‍ അ​റ്റു​പോ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

🗞🏵 *കൊറോണ വ്യാപനത്തെ ചെറുക്കാനായി ക്രഷിങ് ദ കർവ് കർമ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്സിനേഷന് വാക്സിൻ ക്ഷാമം തിരിച്ചടിയാകുന്നു.* തിരുവനന്തപുരത്തും എറണാകുളത്തും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കോവീഷീൽഡ് വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്നു. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കോവീഷീൽഡ് സ്റ്റോക്കില്ല.
 
🗞🏵 *കതിരൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ നിജേഷിന്റെ വിരലുകൾ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.* ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ഇന്ന് സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വിരലുകൾ കണ്ടെത്തിയത്.സ്ഥലത്ത് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസിന് മനസിലായി. ഇവിടെ മഞ്ഞൾപ്പൊടി വാരിവിതറിയ നിലയിലാണ്. ഇവിടെയുണ്ടായിരുന്ന കൂടുതൽ ബോംബുകൾ മറ്റിടത്തേക്ക് മാറ്റിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

🗞🏵 *ജാഗ്രതയും കരുതലും കൈവിട്ടാൽ കൊറോണ രണ്ടാംതരംഗത്തിൽ മരണനിരക്ക് ഇന്ത്യയിൽ കുതിച്ചുയരുമെന്ന് സൂചന നൽകി കണക്കുകൾ.* ഡെൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാർക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നൂറുകണക്കിനുപേരാണ് ദിവസവും കൊറോണ ബാധിച്ച് മരിക്കുന്നത്.
 
🗞🏵 *അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുസ്ലീംലീഗ് എംഎൽഎ കെ.എം ഷാജിക്ക് വിജലൻസിൻ്റെ നോട്ടീസ്.* ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് വിജിലൻസ് ഷാജിയ്ക്ക് നോട്ടീസ് നൽകിയത്. കോഴിക്കോട് മാലൂർ കുന്നിലേയും കണ്ണൂർ ചാലാടിലേയും വീടുകളിൽ നിന്ന് കണ്ടെത്തിയ അരക്കോടി രൂപയുടെ കണക്കും ഉറവിടവും വിജിലൻസിന് മുന്നിൽ ഷാജി ഹാജരാക്കേണ്ടി വരും.

🗞🏵 *ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു . ഇത് സംബന്ധിച്ച് ജസ്റ്റീസ് ഡി കെ ജയിൻ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടും കോടതി സിബിഐയ്ക്ക് കൈമാറി.* ഇത് പ്രാഥമിക റിപ്പോർട്ടായി കണക്കാക്കണമെന്നും അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

🗞🏵 *സെൽഫി എടുക്കാൻ ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറിയ 16 കാരൻ വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ*. മംഗളൂരുവിലെ ജോക്കാട്ടെ റോഡിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ കടന്നു പോകുന്ന ഇലക്ട്രിക് കേബിളിൽ നിന്നാണ് 16കാരന് ഷോക്കേറ്റത്.
മുഹമ്മദ് ദിഷാനാണ് വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.

🗞🏵 *രാജ്യത്തെ രണ്ടാംഘട്ട കൊറോണ വ്യാപനത്തിന് മുഖ്യ കാരണം ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.* വ്യതിയാനം വന്ന ഈ വൈറസ് പത്ത് സംസ്ഥാനങ്ങളിലെങ്കിലുമുണ്ടെന്നാണ് കണ്ടെത്തൽ.  രോഗവ്യാപനം തീവ്രമായ കേരളത്തിലും വൈറസ് കാണാനുള‌ള സാദ്ധ്യത കേന്ദ്ര ആരോഗ്യ മന്ത്രാലയം തള‌ളിക്കളയുന്നില്ല.

🗞🏵 *പരോളിലിറങ്ങി രക്ഷപെട്ട 112 കുറ്റവാളികളെ കണ്ടെത്താനായി ഡെൽഹി പൊലീസിൻ്റെ സഹായം തേടി തിഹാർ ജയിൽ അധികൃതർ.* 2020 ൽ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 1,184 കുറ്റവാളികളെയെങ്കിലും എമർജൻസി പരോളിൽ അയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
 
🗞🏵 *ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി റെസൗൽ ഹക്ക് കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ചു.മുർഷിദാബാദ് ജില്ലയിലെ സംഷെർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് ഹക്ക്.* രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊൽക്കത്തയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

🗞🏵 *ഓഹരി സൂചികകൾ ഉയർന്ന നിലവാരത്തിൽ ക്ലോസ്‌ചെയ്തു.* സെൻസെക്‌സ് 259.62 പോയന്റ് നേട്ടത്തിൽ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയർന്ന് 14,581.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.രാജ്യത്തെ കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം രണ്ടുലക്ഷം പിന്നിട്ടതാണ് തുടക്കത്തിൽ വിപണിയെ ബാധിച്ചത്

🗞🏵 *തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി.* സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് പെട്രോളിയം ആൻഡ്‌ എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകിയത്.

🗞🏵 * സംസ്ഥാനത്ത് ഇപ്പോള്‍ ലോക് ഡൗണിന്റെ ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്.* കൊറോണ പരിശോധന വര്‍ദ്ധിപ്പിക്കും. ടെസ്റ്റിംഗ് ക്യാമ്പയിൻ തുടങ്ങും. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിര്‍ദ്ദേശിച്ചു. ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ഹോം ഡെലിവറി കൂട്ടാന്‍ കടകൾ മുൻകൈ എടുക്കണം. പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് കൂടുതൽ യാത്ര സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തീയേറ്ററുകളും ബാറുകളും അടക്കം രാത്രി 9 മണിക്ക് കടകള്‍ എല്ലാം അടയ്ക്കണം. അടുത്ത രണ്ടാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ മുന്‍കൂട്ടില്‍ ജില്ലാ ഭരണ കൂടങ്ങളെ അറിയിക്കണം. വിവാഹങ്ങളും മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്യൂഷന്‍ ക്ലാസുകളും കൊറോണ നിയന്ത്രണത്തോടെ ആയിരിക്കണം.തൃശ്ശൂര്‍ പൂരം നേരത്തെ തീരുമാനിച്ച പ്രകാരം നടത്തും.തൃശ്ശൂര്‍ പൂരത്തിന് പാസ് നിര്‍ബദ്ധമാണ്

🗞🏵 *ഹരിദ്വാറിൽ കുംഭമേളക്കെത്തിയ 1701 പേർക്ക്​ കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെ കൊറോണ​ ബാധിച്ചുവെന്ന്​ ഉത്തരാഖണ്ഡ്​ ആരോഗ്യവകുപ്പ്​.* രാജ്യത്ത്​ കൊറോണ വൈറസിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ഹരിദ്വാറിൽ കുംഭമേള നടക്കുകയാണ്​. ദിവസവും ലക്ഷക്കണക്കിനാളുകളാണ്​ കുംഭമേളയിൽ പ​ങ്കെടുക്കുന്നത്​. കൊറോണ വ്യാപനത്തിനിടെ​ കുംഭമേള നടത്തുന്നതിനെതിരെ വിമർശനമുയർന്നിട്ടും മേളയിൽ നിന്ന്​ പിന്നാക്കം പോവാൻ ഉത്തരാഖണ്ഡ്​ സർക്കാർ തയാറായിട്ടില്ല.
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ഇന്നത്തെ വചനം*
കടല്‍ത്തീരത്തുവച്ച്‌ യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു.
അവന്‍ ഉപമ കള്‍വഴി പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു.
അവരെ ഉപദേശിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: കേള്‍ക്കുവിന്‍, ഒരു വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു.
വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്‌ഷികള്‍ വന്ന്‌ അവ തിന്നുകളഞ്ഞു.
മറ്റുചിലത്‌ മണ്ണ്‌ അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന്‌ ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്നു മുളച്ചുപൊങ്ങി.
സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയുംചെയ്‌തു.
വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്‌ അതിനെ ഞെരുക്കിക്ക ളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല.
ശേഷിച്ചവിത്തുകള്‍ നല്ല മണ്ണില്‍ പതിച്ചു. അവ തഴച്ചുവളര്‍ന്ന്‌, മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയി ച്ചു.
അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
മര്‍ക്കോസ്‌ 4 : 1-9
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*വചന വിചിന്തനം*
മറ്റുള്ള വിത്ത് നല്ല മണ്ണിൽ പതിച്ചു. അവ മുളച്ച് പൊങ്ങി വളർന്ന് ഫലം നൽകി. മുപ്പതുമേനിയും അറുപത് മേനിയും നൂറ് മേനിയും ഫലം നൽകി. (മർ 4: 1 – 7)
നല്ല നിലത്ത് വീണ വിത്ത് പോലും എല്ലാം നൂറ് മേനി ഫലം നൽകിയില്ല. ചിലത് മുപ്പത് ചിലത് അറുപത് ചിലത് നൂറ്. നൽകപ്പെട്ട കഴിവുകൾ അനുസരിച്ച് പരിമിതമായ സാഹചര്യങ്ങളിൽ നമ്മളാലാകും വിധം പരിശ്രമിക്കാം ഫലം നൽകാം. ബാക്കി ദൈവം നോക്കിക്കൊള്ളും. നല്ല ഫലം നല്കാൻ നല്ല നിലം ഒരുക്കേണ്ടതും ആവശ്യം തന്നെ. ഒരുക്കത്തിൻ്റെ ദിനങ്ങൾ എത്രയോ അത്രയും അനുഗ്രഹത്തിൻ്റെ അളവ് ഏറിയിരിക്കും. ആത്മീയതയിൽ എത്രമാത്രം ഒരുക്കം ഞാൻ നടത്തുന്നുണ്ട്? ജീവിതതിരക്കുകൾക്കിടയിൽ എൻ്റെ ഒരുക്കം കുറയുന്നുവോ?!

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*