രണ്ടാഴ്‌ചത്തെ ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഏറ്റകുറച്ചില്‍ ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടാഴ്‌ചയായി ഇന്ധനവിലയില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ, കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90 രൂപ 56 പൈസയാണ്. ഡീസല്‍ ലിറ്ററിന് 85 രൂപ 14 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 25 പൈസയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ആഗോള ക്രൂഡ് ഓയിൽ വിലയിലും ഡോളർ വിനിമയ നിരക്കിലും മാറ്റമില്ല.