സ്വർഗ്ഗത്തിലേക്ക് നോക്കി നെടുവീർപ്പെട്ടുകൊണ്ട് ഈശോ അവനോട് പറഞ്ഞു
‘ എഫാത്ത ‘ തുറക്കപ്പെട്ടട്ടെ. ഉടനെ അവൻ്റെ ചെവികൾ തുറന്നു, നാവിൻ്റെ കെട്ടഴിഞ്ഞു. അവൻ സ്പുടമായി സംസാരിച്ചു.
ഈശോയിൽ നിന്നും സൗഖ്യം നേടുന്ന അനേകം വ്യക്തികളെ സുവിശേഷം നമ്മുടെ മുമ്പിൽ പരിചയപ്പെടുത്തുന്നുണ്ട്. ഓരോരുത്തരും ഓരോ രീതിയിലാണ് സൗഖ്യം നേടുന്നത്. ഈശോയുടെ മുമ്പിൽ പ്രത്യാശയോടെ നില്ക്കുന്ന ബധിരനും മൂകനുമായ മനുഷ്യൻ. എന്നിട്ടും ഈശോയുടെ വചനങ്ങൾ അവൻ്റെ കർണപടങ്ങളിൽ പ്രതിധ്വനിക്കുന്നു.ചെവി തുറക്കുന്നു.
ചെവി തുറന്നപ്പോൾ നാവിൻ്റെ കെട്ടും അഴിഞ്ഞു. കേൾക്കാൻ മനസാകണം ആദ്യം എന്നിട്ടാകണം പറച്ചിൽ. കേൾക്കാൻ ഇടമില്ലാതാകുന്നു, കേൾക്കാൻ ആളില്ലാതാകുന്നു എന്നത് ഈ കാലഘട്ടത്തിൻ്റെ സങ്കടമാണ്. ആരെങ്കിലും ഒക്കെ ഒന്നു കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്രയോ പേർ നമുക്കു ചുറ്റും ഉണ്ട്. ആദ്യം കേൾക്കാം, പിന്നെ പറയാം.