*വാർത്തകൾ*
🗞🏵 *ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു.* തീപിടിത്തത്തിൽ 150 കുടിലുകൾ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയോടെ നോയിഡയിലെ ബെഹലോപുർ ഗ്രാമത്തിലാണ് തീപിടിത്തമുണ്ടായത്.
🗞🏵 *രാജസ്ഥാനിലെ ബാരൻ ജില്ലയില ഛബ്ര പട്ടണത്തിൽ സാമുദായിക കലാപത്തെത്തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി.* രണ്ടു യുവാക്കൾക്കു കുത്തേറ്റതാണു സംഘർഷത്തിനു കാരണമായത്. നിരവധി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ ചൊവ്വാഴ്ചവരെ റ ദ്ദാക്കി.
🗞🏵 *ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീലിന് നിയമപരമായ തുടർ നടപടി സ്വീകരിക്കാമെന്ന് എൽഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ.* നിയമപരമായി നീങ്ങുന്നതിനൊപ്പം മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതാണ് ഉചിതമെന്നും ജനതാദൾ വ്യക്തമാക്കുന്നു. എൽഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരാണ് കെ.ടി.ജലീൽ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് തുറന്നു പറഞ്ഞത്.
🗞🏵 *മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീബിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടതിൻ്റെ രേഖകൾ പുറത്ത്.* 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്.
മന്ത്രി കെ.ടി ജലീലിന്റെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തില്‍ പലരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദീബ് അഭിമുഖത്തില്‍ ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു.
🗞🏵 *വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത.* 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
🗞🏵 *മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ മരണവും പിതാവ് സനുമോഹന്റെ തിരോധാനവും സംബന്ധിച്ച് ദുരൂഹത തുടരുമ്പോള്‍ ചില വെളിപ്പെടുത്തലുകളുമായി ഷിനു മോഹന്‍ രംഗത്ത് എത്തി.* വൈഗയുടെ മരണത്തില്‍ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ല എന്നാല്‍ സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് ഷിനു മോഹന്‍ പറഞ്ഞു. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🗞🏵 *സംസ്ഥാനത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കാനാവാതെ മുന്നേറുന്ന സാചര്യത്തിൽ തൃശ്ശൂർപൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അനുമതിയിൽ ആശങ്കയുമായി ജില്ലാ ആരോഗ്യവകുപ്പ് രംഗത്ത്.* നിലവിലെ അപകടകരമായ സാഹചര്യത്തിൽ പൂരവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടമുണ്ടാകുന്നത് കോവിഡ് വ്യാപനത്തെ സ്‌ഫോടനാത്മകമാകുമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെറീന വ്യക്തമാക്കുന്നത്.
🗞🏵 *കണ്ണൂരിൽ വനിതാ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.* ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
🗞🏵 *ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.* 10 തിരിച്ചറിയല്‍ കാര്‍ഡുകളാണ് വഴിയരികില്‍ നിന്നും കണ്ടെത്തിയത്. ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപമാണ് സംഭവം.
🗞🏵 *സംസ്ഥാനത്ത് 6986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂർ 575, തിരുവനന്തപുരം 525, തൃശൂർ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസർകോട് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 747 കേസുകൾ.* നിയന്ത്രണങ്ങൾ ലംഘിച്ച 365 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 19 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 4,550 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു.തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 335 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 69 പേരാണ് അറസ്റ്റിലായത്. 4 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്
🗞🏵 *കേരളം ലഹരിയിൽ മുങ്ങുകയാണോ? ബംഗലൂരുവില്‍ നിന്നും മയക്കുമരുന്നു ലോബിയുടെ പ്രവര്‍ത്തനം കൊച്ചിയിലേക്ക് മാറ്റിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നിന്നും നാലുപേരെ അറസ്റ്റ് ചെയ്തു.* നിശാപാർട്ടിക്കിടെ കസ്റ്റംസും എക്സൈസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നിശാപാർട്ടിയിൽ ഡോക്ടർമാർ മുതൽ വിദ്യാർഥികൾ വരെയുള്ളവർ പങ്കെടുത്തിരുന്നതായാണ് വിവരം. നൂറോളം യുവതി യുവാക്കളാണ് നിശാപാർട്ടിക്ക് എത്തിയതെന്നും റിപ്പോർട്ടുണ്ട്
🗞🏵 *മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സൂചന ബലപ്പെടുന്നു.* ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്.പി നേരിട്ടെത്തി പോസ്റ്റ്മോര്‍ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഈ സംശയത്തിന് ബലം നല്‍കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
🗞🏵 *തീവ്രവാദം തടയാന്‍ മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി. ജോര്‍ജ്.* തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2030 ഓടെ ഇന്ത്യയെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.
🗞🏵 *മേട വിഷു പൂജയ്ക്കായി ശബരിമല നട കഴിഞ്ഞ ദിവസം തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ശക്തമായ നിയന്ത്രണങ്ങൾ നിൽക്കുന്ന ശബരിമലയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദര്‍ശനം നടത്തി.* പമ്പ ഗണപതികോവിലില്‍ നിന്നും ഇരുമുടികെട്ടുനിറച്ച് മലകള്‍ നടന്നുകയറിയാണ് ഗവര്‍ണര്‍ സന്നിധാനത്ത് എത്തിയത്.
🗞🏵 *ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കുരുക്കുമുറുക്കി കസ്റ്റംസ്.* കേസുമായി ബന്ധപ്പെട്ട് ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്ത കസ്റ്റംസ് സംഘം പണം കൈമാറിയെന്ന് പറയുന്ന ഫ്ലാറ്റില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തി. ശ്രീരാമകൃഷ്ണനെതിരായ നിര്‍ണായക വിവരങ്ങള്‍ ഇതിനോടകം ലഭിച്ചെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്
🗞🏵 *തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിനെതിരെ മൂന്ന് വധശ്രമങ്ങള്‍ നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി.* ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുതിയ പുസ്തകത്തിലാണ് ഈ വിവാദ വെളിപ്പെടുത്തലുള്ളത്. രാജകുടുംബത്തെക്കുറിച്ചുള്ള, ചില തെറ്റിദ്ധാരണകള്‍ക്കും, മഞ്ഞ മഷിയിലുള്ള ചില രചനകള്‍ക്കുമുള്ള മറുപടിയാണിതെന്ന് അവര്‍ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.ഏഷ്യാനെറ്റിനോടാണ് അശ്വതി തിരുനാളിന്റെ വെളിപ്പെടുത്തൽ .
🗞🏵 *കൊച്ചി നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് വിവിഝ ഏജന്‍സികളുടെ വ്യാപക പരിശോധന.* വിവിധ സബ് ഡിവിഷനുകൾക്ക് കീഴിലെ ഹോട്ടലുകളിലെ നിശാപാർട്ടികളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ മാരകമായ മയക്കുമരുന്നും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടി. സംഭവത്തില്‍ ഡിസ്‌കോ ജോകിയടക്കം നാല് പേരുടെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്തവരെ രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തു.
🗞🏵 *കേരളത്തിലെ സ്കൂളിൻ്റെ ശോചനീയാവസ്ഥ കണ്ട് സ്കൂളിൻ്റെ കേടുപാടു തീർക്കുന്നതിനായി പണം പിരിച്ച് നൽകി പഞ്ചാബ് പൊലീസ്.* ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് മാതൃകാപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കായംകുളത്തെ സർക്കാർ സ്കൂൾ ഹെഡ്മിസ്ട്രസ് (ചുമതലയുള്ള) ബിന്ദു ടി വിക്കാണ് പഞ്ചാബ് പൊലീസിൻ്റെ ടീം പണം പിരിച്ച് നൽകിയത്.
🗞🏵 *കൊച്ചിയില്‍ എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് പൈലറ്റിന്റെ ഒറ്റ ഒരു നിശ്ചയദാര്‍ഢ്യത്തില്‍.* എൻജിൻ തകരാറു ശ്രദ്ധയിൽ പെട്ടതോടെ അടിയന്തിരമായി സുരക്ഷിത സ്ഥാനത്ത് ഇടിച്ചിറക്കാനായി പൈലറ്റ് തീരുമാനിക്കുകയായിരുന്നു. പവര്‍ ഫെയ്‌ലറാണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍ ഇടയാക്കിയത് എന്നാണ് പനങ്ങാട് പൊലീസ് നല്‍കുന്ന വിവരം.
🗞🏵 *ഡൽഹി സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാ ജനകമായ സാഹചര്യത്തിലെന്നും, നിലവിലെ അവസ്ഥയിൽ ആശുപത്രികൾ നിറഞ്ഞാൽ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മുന്നറിയിപ്പ് നൽകി.*
🗞🏵 *വീരപ്പന് വിഹരിച്ച സത്യമംഗലം കാടുകളില്‍ നിധിശേഖരമുണ്ടെന്ന് മകള്‍ വിജയലക്ഷ്മി.* വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമെ നിധി സൂക്ഷിച്ച സ്ഥലം അറിയൂ. രണ്ടുപേരും ജീവിച്ചിരിപ്പില്ല. എന്നാല്‍, വനഭാഗങ്ങളില്‍ പലയിടത്തും കോടികളുടെ നിധിശേഖരമുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു.
🗞🏵 *മദ്യശാല വേണോ വേണ്ടയോ എന്ന സംശയത്തിനൊടുവിൽ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തിന് വിലകൊടുത്ത് രാജസ്ഥാനിലെ ഒരു ഗ്രാമം. വോട്ടെടുപ്പിലൂടെയായിരുന്നു അന്തിമ തീരുമാനം.* മദ്യശാല വേണ്ട എന്ന ജനങ്ങളുടെ തന്നെ തീരുമാനത്തെ കരഘോഷത്തോടെയാണ് ഏവരും സ്വീകരിച്ചത്. ജയ്പൂരിലെ രാജ്‌സാമാന്‍ഡ് ജില്ലയിലാണ് സംഭവം.
തനേറ്റ ഗ്രാമത്തിലാണ് സംഭവം
🗞🏵 *ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തുടങ്ങിയതിനു പിന്നാലെ രണ്ടാംഘട്ട വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കം കുറിച്ച് കേന്ദ്രസര്‍ക്കാര്‍.* ഏപ്രില്‍ 11 നും 14 നും ഇടയില്‍ 4 ദിവസം നീളുന്ന ‘ടിക്ക ഉത്സവ്’ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിലും സാമൂഹിക ശുചിത്വത്തിലും ശ്രദ്ധ ചെലുത്താനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
🗞🏵 *രാജ്യത്ത് വീണ്ടും കൊവിഡിന്റെ വരവോടെ ഇന്ത്യ അഞ്ച് വാക്സിനുകള്‍ക്ക് കൂടി അനുമതി നല്‍കും.* ഈ വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ അഞ്ച് നിര്‍മ്മാതാക്കളുടെ കൊവിഡ് വാക്സിന് ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രണ്ട് വാക്സിനുകള്‍ക്കാണ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകളാണ് രാജ്യത്ത് കുത്തിവയ്പ്പ് നടക്കുന്നത്.
🗞🏵 *ജമ്മു കശ്മീരിൽ നാലിടങ്ങളിലായി സുരക്ഷാ സേനയും ഭീകരരും തമ്മിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 12 ഭീകരരെ വധിച്ചു.* പോലീസ് ഡി.ജി.പി ദിൽബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദ പ്രവർത്തനത്തിലൂടെ കശ്മീരിൽ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള നീക്കങ്ങളാണ് ഏറ്റുമുട്ടലുകളിലൂടെ സുരക്ഷാസേന വിഫലമാക്കിയത്. തീവ്രവാദികൾക്കെതിരെ നടന്ന ഏറ്റുമുട്ടലിൽ സലീം അഖൂൺ എന്ന ജവാൻ വീരമൃത്യു വരിച്ചിരുന്നു.
🗞🏵 *കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചു.* തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ്ഡബ്യൂ മാധവ റാവുവാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏപ്രില്‍ 6 നായിരുന്നു തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്
🗞🏵 *ഹിന്ദുവാണെന്ന് പറഞ്ഞ് വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനം നടത്തിയ അഫ്‌സൽ ഖാൻ എന്നയാൾക്കെതിരെ പരാതിയുമായി പൂജ സോണിയ യുവതി രംഗത്ത്.* ഉത്തർപ്രദേശിലെ അലിഗഡ് പോലീസിനാണ് പരാതി ലഭിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. വിവാഹാം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഭർത്താവ് മുസ്ലീം ആണെന്ന കാര്യം യുവതി അറിയുന്നത്.
🗞🏵 *അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക രംഗത്ത് എത്തിയിരിക്കുന്നു.* കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിൽ വരുന്ന യാത്രക്കാരിൽ പരിശോധന കർശനമാക്കുന്നതാണ്. നിലവിൽ ആരോഗ്യമന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്.
🗞🏵 *കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന ഭീതിയിലാണ് സംസ്ഥാനങ്ങള്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വലിയ ആശങ്കയുയര്‍ത്തിയാണ് കോവിഡ് വീണ്ടും പിടിമുറുക്കിയിരിക്കുന്നത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പതിനായിരത്തിന് മുകളിലാണ് രോഗികള്‍ ഉള്ളത്. തമിഴ്‌നാട്ടില്‍ ആറായിരത്തിന് മുകളിലാണ് പുതിയ കോവിഡ് രോഗികള്‍.ഡല്‍ഹിയില്‍ ഇന്ന് 10,774 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 48 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,25,197. 34,341 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്.
🗞🏵 *ഛത്തീസ്ഗഡിൽ വീണ്ടും അക്രമവുമായി മാവോയിസ്റ്റുകൾ. ബിജാപ്പൂർ ജില്ലയിലാണ് മാവോയിസ്റ്റുകളുടെ അക്രമ പരമ്പര അരങ്ങേറിയത്.* ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണത്തിനായി എത്തിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ തീയിട്ടു നശിപ്പിച്ചു.മിംഗാചൽ നദിയുടെ തീരത്താണ് ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
🐣🐣🐣🐣🐣🐣🐣🐣🐣🐣🐣
*ഇന്നത്തെ വചനം*
അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെയാത്ര തുടരുകയാണെന്നു ഭാവിച്ചു.
അവര്‍ അവനെ നിര്‍ബന്‌ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്‌തമിക്കാറായി. അവന്‍ അവരോടുകൂടെ താമസിക്കുവാന്‍ കയറി.
അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കുകൊടുത്തു.
അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍നിന്ന് അപ്രത്യക്‌ഷനായി.
അവര്‍ പരസ്‌പരം പറഞ്ഞു: വഴിയില്‍വച്ച് അവന്‍ വിശുദ്‌ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?
അവര്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു.
കര്‍ത്താ വു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്‌ഷപ്പെട്ടു എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.
ലൂക്കാ 24 : 28-35
🐣🐣🐣🐣🐣🐣🐣🐣🐣🐣🐣
*വചന വിചിന്തനം*
അവർ പരസ്പരം പറഞ്ഞു. വഴിയിൽ വച്ച് അവൻ നമ്മോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴും ലിഖിതം വ്യാഖ്യാനിച്ചു കൊണ്ടിരുന്നപ്പോഴും നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ? അവർ ആ മണിക്കൂറിൽ തന്നെ എഴുന്നേറ്റ് ജറുസലേമിലേക്ക് പോയി.(ലൂക്ക 24:28-35)
വചനാനുഭവവും കുർബാന അനുഭവവും കൊണ്ട് അവർക്ക് ഇരിക്കപ്പൊറുതിയില്ല.
ഓരോ പരിശുദ്ധ കുർബാനയിലും വചനത്തിൻ്റെയും അപ്പത്തിൻ്റെയും മേശയെ സമീപിക്കുന്നവരാണ് നാം. വചനം വച്ചുവിളമ്പുന്ന ബേമയും, അപ്പം പാകപ്പെടുത്തുന്ന ബലിപീഠവും. ഈ രണ്ടു മേശകളെ സ്നേഹിച്ചു കൊണ്ടു വേണം ഒരു ക്രൈസ്തവൻ്റെ ജീവിതം മുന്നോട്ടു പോകാൻ എന്ന് എമ്മാവൂസ് അനുഭവം നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ അനുദിന ജീവിതത്തിലെ കടമകൾ തീക്ഷ്ണതയോടെ നിറവേറ്റുന്നതിന് വേണ്ടി വചനത്തിനും വിശുദ്ധ കുർബാനക്കും വലിയ പ്രാധാന്യം ഉണ്ടെന്ന് നമ്മുക്ക് തിരിച്ചറിയാം. നമ്മുടെ ഹൃദയം ജ്വലിക്കട്ടെ വിശുദ്ധ വചനത്താൽ… നമ്മുടെ ആത്മാവ് സൗഖ്യപ്പെടട്ടെ കുർബാന അപ്പത്താൽ…
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*