ഫാ.ജസ്റ്റിൻ കായകുളത്തുശ്ശേരി

അവർ പരസ്പരം പറഞ്ഞു. വഴിയിൽ വച്ച് അവൻ നമ്മോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴും ലിഖിതം വ്യാഖ്യാനിച്ചു കൊണ്ടിരുന്നപ്പോഴും നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ? അവർ ആ മണിക്കൂറിൽ തന്നെ എഴുന്നേറ്റ് ജറുസലേമിലേക്ക് പോയി.(ലൂക്ക 24:28-35)
വചനാനുഭവവും കുർബാന അനുഭവവും കൊണ്ട് അവർക്ക് ഇരിക്കപ്പൊറുതിയില്ല.

ഓരോ പരിശുദ്ധ കുർബാനയിലും വചനത്തിൻ്റെയും അപ്പത്തിൻ്റെയും മേശയെ സമീപിക്കുന്നവരാണ് നാം. വചനം വച്ചുവിളമ്പുന്ന ബേമയും, അപ്പം പാകപ്പെടുത്തുന്ന ബലിപീഠവും. ഈ രണ്ടു മേശകളെ സ്നേഹിച്ചു കൊണ്ടു വേണം ഒരു ക്രൈസ്തവൻ്റെ ജീവിതം മുന്നോട്ടു പോകാൻ എന്ന് എമ്മാവൂസ് അനുഭവം നമ്മെ പഠിപ്പിക്കുന്നു.

നമ്മുടെ അനുദിന ജീവിതത്തിലെ കടമകൾ തീക്ഷ്ണതയോടെ നിറവേറ്റുന്നതിന് വേണ്ടി വചനത്തിനും വിശുദ്ധ കുർബാനക്കും വലിയ പ്രാധാന്യം ഉണ്ടെന്ന് നമ്മുക്ക് തിരിച്ചറിയാം. നമ്മുടെ ഹൃദയം ജ്വലിക്കട്ടെ വിശുദ്ധ വചനത്താൽ… നമ്മുടെ ആത്മാവ് സൗഖ്യപ്പെടട്ടെ കുർബാന അപ്പത്താൽ…