തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ 3 അവസരം. വിവിധ പ്രോജക്ടുകളിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
സീനിയര്‍ റിസര്‍ച്ച് ഫെലോ-1: യോഗ്യത: ആര്‍.എഫ്. ആന്‍ഡ് മൈക്രോവേവ് എന്‍ജിനീയറിങ്ങില്‍ എം.ഇ./എം.ടെക്. പ്രവൃത്തിപരിചയം അഭിലഷണീയം.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ-2: യോഗ്യത: ഒരു ഒഴിവിലേക്ക് ആര്‍.എഫ്. ആന്‍ഡ് മൈക്രോവേവ് എം.ഇ./എം.ടെക്കും മറ്റൊരു ഒഴിവിലേക്ക് ഫിസിക്‌സ്/അസ്ട്രോഫിസിക്‌സ്/അസ്ട്രോണമി എം.എസ്സി. ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്കാണ് യോഗ്യത. നെറ്റ്/ഗേറ്റ് യോഗ്യതയുണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സ്. 12.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. വിശദവിവരങ്ങള്‍ക്കായി iist.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 12.