ഫാ.ജസ്റ്റിൻ കായകുളത്തുശ്ശേരി

ആഴ്ചയുടെ ആദ്യ ദിവസം അതിരാവിലെ സൂര്യൻ ഉദിച്ചപ്പോൾ തന്നെ അവർ കല്ലറയിങ്കലേക്ക് പോയി.അവർ പരസ്പരം പറഞ്ഞു ആരു നമുക്ക് വേണ്ടി കല്ലറയുടെ കല്ല് ഉരുട്ടി മാറ്റും (മർ 16:1-8). ആഴ്ചയുടെ ആദ്യ ദിവസം കല്ലറയിക്കലേക്ക് പോയ വിശുദ്ധ സ്ത്രീകളെപ്പോലെ കർത്താവിൻ്റെ കല്ലറയിങ്കലേയ്ക്ക് ബലിപീoത്തിലേക്ക്, വിശുദ്ധ ദേവാലയത്തിലേക്ക് പോകാനുള്ള തീക്ഷ്ണത നമ്മുക്ക് എന്നും ഉണ്ടാകട്ടെ. അതാണ് നമ്മുടെ ജീവിതത്തിലെ കല്ലുകൾ എടുത്ത് മാറ്റുന്ന ആത്മാവിൻ്റെ ദിവ്യ ഔഷധം. ബലിപീംത്തോടു കെട്ടപ്പെട്ട ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളെ മാറ്റാം. അപ്പത്തിൻ്റെ മേശയെ ആവോളം സ്നേഹിക്കാം. കരൾ പകുത്തു നൽകുന്ന ആ സ്നേഹത്തിലേയ്ക്ക് വരാം. ബലിയെൻ ബലം നിൻ സ്നേഹം ധനം. ബലിവേദിയേകുന്ന സുകൃതം ബലം. ആത്മാവിൻ്റെ ദിവ്യ ഔഷധമായ പരിശുദ്ധ കുർബാന സൗഖ്യമായ് നമ്മുടെ ജീവിതത്തിലേയ്ക്ക് ചെയ്തിറങ്ങട്ടെ.