*വാർത്തകൾ*
🗞🏵 *കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ* . ടെലിവിഷന്‍ പരിപാടിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുക എന്ന സാധ്യത തള്ളിക്കളയാനാകില്ല. ജനങ്ങൾ അലംഭാവം കാണിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്വ്യവസ്ഥയ്ക്കാണോ ശ്രദ്ധിക്കേണ്ട്- താക്കറെ ചോദിച്ചു.
🗞🏵 *യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ആക്രമി വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്ക്* . പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. വാഹനമോടിച്ചയാള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കാപ്പിറ്റോള്‍ മന്ദിരം അടച്ചു. കാപ്പിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. സംഭവത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്കു മാറ്റി.
🗞🏵 *ഇരട്ടവോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ മാർഗരേഖ പുറപ്പെടുവിച്ച് തെരഞ്ഞടുപ്പ് കമ്മീഷൻ* . ഇരട്ട വോട്ടിന് ശ്രമിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
🗞🏵 *ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.* ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിന് അറിയിച്ചു
🗞🏵 *മധ്യപ്രദേശിനും ഉത്തർപ്രദേശിനും പിന്നാലെ ലൗ ജിഹാദ് നിയമം പാസാക്കി ഗുജറാത്ത് സർക്കാർ.* നിയമത്തിലൂടെ വിവാഹത്തിനായുള്ള നിർബന്ധിത മതം മാറ്റം കുറ്റകരമാണ്. കുറ്റക്കാരായ മത സംഘടനാ നേതാക്കൾക്ക് തടവും പിഴയും നിർദ്ദേശിക്കുന്നതാണ് നിയമം.നിയമ പ്രകാരം വിവാഹം ചെയ്യുന്ന ആളെ മാത്രമല്ല അതിന് പ്രേരിപ്പിക്കുന്നവരേയും പ്രതികളാക്കാം. പ്രലോഭനങ്ങളിലൂടെയുള്ള മതംമാറ്റത്തിൽ മെച്ചപ്പെട്ട ജീവിതം, ദൈവകൃപ എന്നിവ വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാക്കി. മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
🗞🏵 *ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി.* മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമ ജില്ലയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യം, സി.ആര്.പി.എഫ്, പൊലീസ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഭീകരര്‍ വെടിയുയര്ത്തിയതിന് പിന്നാലെ സേന തിരിച്ചടിക്കുകയായിരുന്നു
🗞🏵 *അടുത്തിടെ ഖാദി ഇന്ത്യ പുറത്തിറക്കിയ ചാണകം കൊണ്ടുണ്ടാക്കിയ പെയിന്റ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങി.* ചുമരിലടിക്കുന്ന പെയിന്റ് ആണ് ഖാദി പുറത്തിറക്കിയത്. ‘വേദിക് പെയിന്റ്’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ഇന്ത്യാ മാർട്ട് ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിൽ പെയിന്റ് ലഭ്യമാണ്
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ ഉണ്ടായ കലാപത്തിന് പിന്നില്‍ പാകിസ്താന് ആണെന്ന് റിപ്പോര്‍ട്ട്.* ബംഗ്ലാദേശിലേക്ക് പാകിസ്താനില്‍ നിന്നും നുഴഞ്ഞു കയറിയ രാജ്യവിരുദ്ധ ശക്തികളാണ് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടതെന്നാണ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
🗞🏵 *ഡെബിറ്റ് കാർഡ് പിൻ ജനറേഷനായി ഇനി എടിഎമ്മിൽ പോകേണ്ട. പിൻ ജനറേഷൻ ഒരു ഫോൺ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.* ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് കാർഡ് പിൻ നമ്പറും ഗ്രീൻ പിൻ നമ്പറും ലഭ്യമാക്കാനുള്ള ക്രമീകരണമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്.
🗞🏵 *അമേരിക്കയെ മറികടന്ന് പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.* കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 81,466 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 91,097 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീലാണ് ഒന്നാംസ്ഥാനത്ത്.
🗞🏵 *രാജ്യത്ത് കോവിഡ് വാക്സിൻ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം.* വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഇതുവരെ 80-ൽ അധികം രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകിയെന്ന് അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രനിര്‍ദ്ദേശം* . മൂന്നാം ഘട്ട വാക്സിനേഷന് രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കണം, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കായി കൂടുതല്‍ സജ്ജമാക്കണം, ഓക്സിജന്‍ സിലിണ്ടറുകള്‍ ഉറപ്പ് വരുത്തണം, കോവിഡ് നിയന്ത്രണ പ്രവര്‍ത്തനം വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കണം തുടങ്ങിയവയാണ് കേന്ദ്ര നിര്‍ദ്ദേശം. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
🗞🏵 *അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമ്മിന്റെ കൂട്ടാളിയും ദാവൂദിന്റെ മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനുമായിരുന്ന ഡാനിഷ് ചിഖ്ന അറസ്റ്റില്‍* . നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) യും രാജസ്ഥാന് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. വ്യാഴാഴ്ച രാത്രിയോടെ രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
🗞🏵 *ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ.* ഇദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാൾക്ക്, ഫീൽഡ് വെരിഫിക്കേഷനിൽ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായതായി മറുപടി ലഭിച്ചു.
🗞🏵 *കേരളത്തില്‍ 2508 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വിലക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ* . രാജ്യം കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ മുന്നറിയിപ്പും, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർധനയും കണക്കിലെടുത്താണ് നടപടി. പകരം ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെ പ്രചാരണം നടത്താനും അനുമതി നൽകി.
🗞🏵 *പൊതു അവധി ദിവസമായ ദുഖവെള്ളിയും പ്രവർത്തിച്ച ട്രഷറിയിൽ സോഫ്റ്റ് വെയർ തകരാർ മൂലം പെൻഷൻ വിതരണം തടസപ്പെട്ടു.* ട്രഷറിയിലെത്തിയവർ മണിക്കൂറുകളോളം കാത്തുനിന്നു. സെർവർ കപ്പാസിറ്റി കുറവായാതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ട്രഷറി വകുപ്പിന്റെ വിശദീകരണം.
തെരഞ്ഞെടുപ്പിന് മുൻപ് പുതുക്കിയ ശമ്പളവും പെൻഷനും നൽകാനാണ് പൊതു അവധി ദിവസവും ട്രഷറി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ദുഖവെള്ളി ദിവസം പുതുക്കിയ പെൻഷൻ വാങ്ങാനെത്തിയവർ ട്രഷറിയിൽ കുടുങ്ങുകയായിരുന്നു.
🗞🏵 *കൂട്ടുകാരെ പറ്റിക്കാൻ സോഷ്യൽ മീഡിയയിലൂടെ തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാർഥി മരിച്ചു* . തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റേയും പ്രമീളയുടേയും മകൻ സിദ്ധാർഥ് (സിദ്ദു-17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ തലവടി കിളിരൂർ വാടക വീട്ടിൽ വെച്ചാണ് സംഭവം.
🗞🏵 *കൊറോണ പ്രതിരോധത്തിനായി ആസ്ട്രസെനെക്ക വാക്സിൻ ഉപയോഗിച്ച ബ്രിട്ടണിലെ ജനങ്ങളിൽ അത്യപൂർവമായ രക്തം കട്ടപിടിക്കുന്ന രോഗം കൂടുന്നു* . 25ഓളം പേർക്കാണ് ബ്രിട്ടണിൽ മാത്രം ഈ രോഗം കണ്ടെത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 30 പേർക്ക് ഇങ്ങനെ ആകെ രോഗം സ്ഥിരീകരിച്ചു. മെഡിസിൻസ് ആന്റ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് ഈ വിവരം അറിയിച്ചത്.
🗞🏵 *വിളവും കളയും ഇടകലർന്ന നമ്മുടെ മനസ്സുകളിൽ പലപ്പോഴും ആന്തരികവും ആത്മീയവുമായ സംഘർഷങ്ങൾക്കു വഴിതെളിക്കുന്നുവെന്നും അവിടെ യേശുവിന്റെ വാക്കുകൾ പ്രകാശമാകണമെന്നും ഫ്രാന്‍സിസ് പാപ്പ.* ക്രിസ്തു ഏറ്റെടുക്കാനിരുന്ന പീഡനങ്ങളും കുരിശും അവിടുത്തെ ജനനത്തിനു മുന്നേ മറിയത്തിലും യൗസേപ്പിലും നിഴലിച്ചിരുന്നുവെന്നും അതുപോലെ നമ്മുടെ മാനുഷികതയുടെ പരിമിതികളിലും കുരിശ് അഭേദ്യമായി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ, പെസഹാവ്യാഴാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പൗരോഹിത്യക്കൂട്ടായ്മയുടെയും തൈലാശീർവ്വാദത്തിന്റെയും ദിവ്യപൂജയ്ക്ക് കാർമ്മികത്വംവഹിച്ചുകൊണ്ടു നല്കിയ പ്രഭാഷണത്തില്‍ പറഞ്ഞു.
🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️
*ഇന്നത്തെ വചനം*
സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു.
അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്റെ ദൂതന് സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേല് ഇരുന്നു.
അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും.
അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്ക്കാര് വിറപൂണ്ട് മരിച്ചവരെപ്പോലെയായി.
ദൂതന് സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
അവന് ഇവിടെയില്ല; താന്‍ അരുളിച്ചെയ്തതുപേലെ അവന് ഉയിര്‍പ്പിക്കപ്പെട്ടു.
അവന് കിടന്ന സ്ഥലം വന്നുകാണുവിന്‍. വേഗം പോയി അവന്റെ ശിഷ്യന്മാരോട്, അവന് മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കു മുമ്പേഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങള്‍ അവനെ കാണുമെന്നും പറയുവിന്‍. ഇതാ, ഇക്കാര്യം ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
അവര്‍ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാന്‍ ഓടി.
അപ്പോള്‍ യേശു എതിരേ വന്ന് അവരെ അഭിവാദനംചെയ്തു. അവര്‍ അവനെ സമീപിച്ച് പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു.
യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.
മത്തായി 28 : 1-10
🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️
*വചന വിചിന്തനം*
പ്രതീക്ഷയുടെ ദിനമാണ് ദുഃഖശനി. കർത്താവ് ഉയിർക്കുമെന്ന് പ്രതീക്ഷ പുലർത്തിയ ദിനം. പക്ഷേ ആരു പ്രതീക്ഷ പുലർത്തി എന്നത് ഒരു ചോദ്യമാണ്. തീർച്ചയായും ശത്രുക്കൾക്ക് ഇപ്രകാരം ഒരു സംശയം ഉണ്ടായിരുന്നു. അതു കൊണ്ട് അവർ കല്ലറയ്ക്കു കാവൽ ഏർപ്പെടുത്തി. എന്നാൽ ഈശോയുടെ കൂടെ നടന്ന് അവിടുത്തെ പ്രബോധനം സ്വീകരിച്ച ശിഷ്യൻമാർക്ക് ഇതിൽ യാതൊരു സംശയം പോലും ഉണ്ടായിരുന്നില്ല. അവർ ഉത്ഥാനത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നില്ല. വിശ്വസിക്കുന്നവർക്ക് മാത്രമേ പ്രത്യാശ ഉണ്ടാകുന്നുള്ളൂ. നിത്യജീവനിലുള്ള പ്രത്വാശ നമ്മിൽ എത്ര മാത്രമുണ്ട് എന്ന് ആത്മശോധന ചെയ്യാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*