പ്ലസ്ടു നിലവാരത്തിൽ ഏപ്രിൽ 17 നു നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം ഘട്ട പൊതുപരീക്ഷ 18 ഞായറാഴ്ചയിലേക്കു മാറ്റി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനാലാണു തീയതിമാറ്റം. ഏപ്രിൽ 10 നുള്ള ഒന്നാം ഘട്ട പരീക്ഷയിൽ മാറ്റമില്ല. രണ്ടു പരീക്ഷകളും ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ്. ഏപ്രിൽ 10 ലെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് മാർച്ച് 29 മുതലും 18 ലേതിന്റേത് ഏപ്രിൽ 8 മുതലും പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. 33 കാറ്റഗറിയിലായി 85 പരീക്ഷകളാണ് പ്ലസ് ടു നിലവാര പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 18 ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും പൊതുവായി കണക്കാക്കുമ്പോൾ 10 ലക്ഷത്തിൽ താഴെയേ വരൂ.
ബിരുദ പരീക്ഷ മേയ് 22ന്
ബിരുദ നിലവാരത്തിലെ പ്രാഥമിക പൊതുപരീക്ഷ മേയ് 22നു നടക്കും. സമയം 1.30 മുതൽ 3.15 വരെ. മേയ് 7 മുതൽ പ്രൊഫൈലിൽ ഹാൾ ടിക്കറ്റ് ലഭ്യമാക്കും. 37 കാറ്റഗറിയിലായി 22,96,000 പേർ അപേക്ഷ നൽകിയിട്ടുണ്ട്.
പൊതുവായി കണക്കാക്കുമ്പോൾ 7 ലക്ഷത്തിൽ താഴെയാണ് അപേക്ഷകരുടെ എണ്ണം.