*വാർത്തകൾ*
🗞🏵 *45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന് നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു* . കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന് സൗകര്യം ലഭ്യമാണ്.
45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന് എടുക്കാന്‍ വിമുഖത കാണിക്കരുത് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
🗞🏵 *ജോ ബൈഡന് ഭരണകൂടത്തിന്റെ കുടിയേറ്റനയത്തിലെ ഉദാര സമീപനത്തില്‍ മാറ്റം.* അമേരിക്ക മെക്സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റം നിയന്ത്രിക്കാനുള്ള ചുമതല വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റ് ജോ ബൈഡന് ഏല്‍പ്പിച്ചു.
ബൈഡന് പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം അമേരിക്കയിലേക്ക് അഭയാർഥികളുടെ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
🗞🏵 *പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ വീണ്ടും വൈകും.* ബംഗളൂരുവിലുള്ള യു എ പി എ കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ നേതാവ് അഡ്വ.ത്വാഹിര്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് ഈ സാഹചര്യം ഉടലെടുത്തത്. അന്‍പത്തിയേഴ് കേസുകളുള്ള പുതിയ കോടതിയിലേക്ക് കേസ് മാറ്റിയാല്‍ തന്റെ കേസിന്റെ നടപടിക്രമങ്ങള്‍ വൈകുമെന്നതിനാല്‍ അതില്‍ നിന്ന് തന്റെ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
🗞🏵 *സംസ്ഥാനത്ത് അടുത്ത ആഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധി.* അടുത്ത ആഴ്ചയുടെ അവസാനമാണ് ബാങ്ക് ഇടപാടുകള്‍ക്ക് മൂന്നു ദിവസം മുടക്കം നേരിടുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിനു തുടക്കം കുറിക്കുന്ന ഏപ്രില്‍ ഒന്ന് വ്യാഴം കണക്കെടുപ്പു പ്രമാണിച്ചു ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
🗞🏵 *തെരെഞ്ഞെടുപ്പ് റെയ്ഡ് ഊര്ജിതമാക്കി തലസ്ഥാന നഗരം.* നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോലീസ് പരിശോധനയില്‍ ആമച്ചലില്‍നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ആമച്ചല്‍ കടുവേറ്റുവിള വീട്ടില്‍ സുബൈറിന്റെ(55) നദിയാ സ്റ്റോറിലെ രഹസ്യ അറയില്‍ നിന്നുമാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. ആയിരത്തിലേറെ കവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പ്രത്യേക പോലീസ് സംഘം കണ്ടെത്തിയത്.
🗞🏵 *ഇന്ത്യയിലേക്കു വരുകയായിരുന്ന ഇസ്രായേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.* താന്‍സനിയയില്‍നിന്ന് പുറപ്പെട്ട കപ്പലിനുനേരെയാണ് അറേബ്യന്‍ കടലില്‍ വെച്ച് ആക്രമണമുണ്ടായതെന്ന് ഇസ്രായേല്‍ ടി.വി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
🗞🏵 *മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോര്‍പിയോയുടെ ഉടമ മന്‍സുഖ് ഹിരേനെ പാതി ജീവനോടെ കടലിടുക്കില്‍ തള്ളുമ്പോള്‍ സചിന് വാസെയും സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് എ.ടി.എസ്.* ദമനില്‍ ഒളിച്ചുവെച്ചനിലയില് കണ്ടെത്തിയ വോള്‍വോ കാറില്‍ മന്‍സുഖിനെ മുംബ്ര കടലിടുക്കിനടുത്ത് എത്തിച്ചത് അറസ്റ്റിലായ മുന്‍ കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡെയാണ്.
🗞🏵 *ആമസോണിന്റെ പേരില്‍ വരുന്ന സമ്മാന സന്ദേശത്തിന് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍.* ആമസോണിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വില കൂടിയ ഫോണുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ ലഭിക്കുമെന്ന രീതിയിലുള്ളതാണ് സന്ദേശം. ഇതാണ് വാട്സാപ്പിലും മെസഞ്ചറിലും പ്രചരിക്കുന്നത്. സന്ദേശത്തില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഒരു സൈറ്റിലേക്കാണ് പോകുന്നത്. ഈ സന്ദേശത്തിന് പിന്നാലെ പോയാല്‍ പണവും വ്യക്തി വിവരങ്ങളും നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്
🗞🏵 *ഒപെക് രാജ്യങ്ങള്‍ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ വിലകുറച്ച് അസംസ്കൃത എണ്ണവാങ്ങുന്നു.* ഇതിന്റെ ആദ്യപടിയായി തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിന്ന് പത്തുലക്ഷം ബാരല്‍ എണ്ണയുമായുള്ള കപ്പല്‍ അടുത്തമാസം ആദ്യം മുന്ദ്ര തുറമുഖത്തെത്തും. ഇതോടൊപ്പം ബ്രസീലിലെ ടുപിയില്‍ നിന്ന് എണ്ണവാങ്ങാനുള്ള ഓര്‍ഡറും ഇന്ത്യ നല്‍കി.
എണ്ണ വില നിയന്ത്രിക്കാനായി ഉത്പാദനം കൂട്ടാന്‍ ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവും വലിയ എണ്ണയുത്പാദന രാജ്യങ്ങളിലൊന്നായ സൗദിയടക്കം ഒപെക് രാജ്യങ്ങള്‍ ഈ ആവശ്യത്തെ തള്ളിയിരുന്നു. ഇതോടെ കുറഞ്ഞവിലയ്ക്ക് എണ്ണകിട്ടുന്ന മറ്റുരാജ്യങ്ങളെ ആശ്രയിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയും, ഒപെകിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണവാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പെട്രോളിയം കമ്പനികൾക്ക് അനുമതി നല്‍കുകയും ചെയ്തു.
🗞🏵 *ലൗ ജിഹാദും ലാന്‍ഡ് ജിഹാദും തടയാന്‍ നിയമം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* അസമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രഖ്യാപനം. .ജെ.പി. പ്രകകടന പത്രികയില്‍ നിരവധി കാര്യങ്ങളുണ്ട്. പക്ഷേ, അവയില്‍ ഏറ്റവും വലുത് സര്‍ക്കാര്‍ ലൗ, ലാന്‍ഡ് ജിഹാദിനെചതിരെ നിയമം കൊണ്ടുവരും എന്നതാണ്”, കാംരൂപ് ജില്ലയിലെ തിരഞ്ഞെടുപ്പു റാലിയിലാണ് അമിത്
🗞🏵 *നല്ലതും, ചീത്തയുമായ സമയങ്ങളിൽ ഇന്ത്യ എന്നും ഒപ്പം നിന്നെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ* ഏറ്റവും മികച്ച വികസന പങ്കാളിയാണെന്നും അവർ കൂട്ടിച്ചർത്തു. ഇന്ത്യ കേവലം അയൽരാജ്യം മാത്രമല്ലെന്നും, സാമൂഹിക, സാംസ്‌കാരിക, ചരിത്രപരമായ ഇഴയടുപ്പം വെച്ചുപുലർത്തുന്നവരാണ് ഇരു രാജ്യങ്ങളുമെന്നും അവർ പറഞ്ഞു. വിമോചന സമരകാലം മുതൽ ഇന്ത്യൻ സർക്കാരും, ജനങ്ങളും ബംഗ്ലാദേശിന്റെ വളർച്ചയിൽ പങ്കുള്ളവരാണെന്നും ഹസീന വ്യക്തമാക്കി
🗞🏵 *അമ്മയുമായുള്ള പൊരുത്തക്കേടാണ് താൻ ഇസ്ലാമിക സ്റ്റേറ്റിൽ ചേരാൻ കാരണമെന്ന് ലണ്ടനില്‍ നിന്ന് സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗം* . യുഎസിൽ പ്രദർശിപ്പിച്ച ‘ദി റിട്ടേൺ: ലൈഫ് ആഫ്റ്റർ ഐസിസ്’ എന്ന ഡോക്യുമെന്ററിയിലാണ് ഐ എസിൽ ചേർന്നതിനെ ഷമീമ ന്യായീകരിക്കുന്നത് .
🗞🏵 *കർണാടകയ്ക്കു പുറത്തുനിന്നും എത്തുന്നവർക്ക് ബംഗളൂരുവിൽ പ്രവേശിക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി* . മന്ത്രി ഡോ. കെ. സുധാകർ ആണ് ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാർ എത്തുന്നതിനാലാണ് കേസുകൾ വർധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്ക് മാത്രമായിരുന്നു കൊറോണ സർട്ടിഫിക്കറ്റ് ബാധകമായിരുന്നത്.
🗞🏵 *കൊറോണ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം* . മുംബൈയിലെ ബൻദുപിലുള്ള ഡ്രീംസ് മാളിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കൊറോണ ആശുപത്രി പ്രവർത്തിക്കുന്നത്. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്
🗞🏵 *സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴയ്ക്ക് സാധ്യത.* തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
🗞🏵 *മുതിർന്ന നാടകപ്രവർത്തകനും നടനുമായ പി സി സോമൻ (81)അന്തരിച്ചു* . ഇന്നലെ വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടി.ധ്രുവം, കൗരവർ, ഇരുപതാം നൂറ്റാണ്ട്, ഫയർമാൻ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. അമച്വർ നാടകങ്ങളുൾപ്പെടെ 350-ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പിസി സോമൻ.
🗞🏵 *ഇരട്ടവോട്ടുകൾ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തിൽ പരിശോധന കർശനമാക്കി.* വോട്ടർ പട്ടികയിലെ ഇരട്ടവോട്ടുകൾ തിരിച്ചറിയാൻ 30-നുമുമ്പ് നടപടികൾ പൂർത്തിയാക്കും. കളക്ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തുടർനടപടികളിലേക്ക് കടക്കും.
🗞🏵 *ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* ഡെൽഹിയിലെ ആർ ആർ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
🗞🏵 *കെഎസ്ആർടിസിയിലെ ഉന്നത തസ്തികകളിൽ പിഎസ് സിയെ ഒഴിവാക്കി വേണ്ടപെട്ടവർക്ക് പിൻവാതിലിലൂടെ കരാർ നിയമനങ്ങൾ നൽകിയത് സംബന്ധിച്ച ഉത്തരവുകൾ പുറത്ത്.* കെഎസ്ആർടിസിയുടെ കീഴിൽ പുതുതായി ആരംഭിച്ച സ്വിഫ്റ്റ് കമ്പനി യിലേയ്ക്കുള്ള നിയമനങ്ങൾ ലക്ഷ്യം വച്ച് രണ്ട് സ്ഥാപനങ്ങളിലേ യ്ക്കുമെന്ന തരത്തിലാണ് കരാർ നിയമനഉത്തരവുകൾ നൽകിയിരിക്കുന്നത്. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകരനാണ് നിയമന ഉത്തരവുകളിൽ ഒപ്പുവച്ചിട്ടുള്ളത്.
🗞🏵 *കേരളത്തില്‍ 1825 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്..
🗞🏵 *വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ബോണ്ട് ഇറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി* . ഏപ്രിൽ ഒന്നു മുതൽ ബോണ്ടുകൾ പുറത്തിറക്കാമെന്ന് കോടതി നിർദേശിച്ചു.
പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും കള്ളപ്പണ ഇടപാടിന് വഴിയൊരുക്കുന്നുവെന്നും ആരോപിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്
🗞🏵 *വോട്ടർപട്ടികയിലെ ഇരട്ടവോട്ടുകൾ സംബന്ധിച്ച് ജില്ലാ കളക്ടർമാർ നടത്തുന്ന പരിശോധനകൾക്ക് ശേഷം തുടർ നടപടിയുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ* . കളക്ടർമാരുടെ പരിശോധന മാർച്ച് 30ന് അവസാനിക്കും. വോട്ട് ഇരട്ടിപ്പ് വന്നതിൻ്റെ കാരണം ഉൾപ്പടെയുള്ള വിവരങ്ങൾ കളക്ടർമാർ ശേഖരിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
🗞🏵 *വോട്ടിരട്ടിപ്പ് ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി.* സംസ്ഥാനത്താകമാനം നാല് ലക്ഷത്തോളം കള്ളവോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്നും ഇവ മരവിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചത്.
🗞🏵
*എക്സിറ്റ് പോളുകൾക്ക് ഏപ്രിൽ 29 വരെ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പു കമ്മിഷൻ* . തിരഞ്ഞെടുപ്പു നടക്കുന്ന കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിറക്കി.
ഒരുഘട്ടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളിൽ അഭിപ്രായ സർവേകളോ മറ്റു സർവേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും പാടില്ല.
🗞🏵 *ദക്ഷിണ ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു* . വെള്ളിയാഴ്ച സൊഹാഗ് പ്രവിശ്യയിലെ തഹ്ത ജില്ലയിലായിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ മൂന്ന് ബോഗികൾ പാളം തെറ്റിമറിഞ്ഞു.
🗞🏵 *രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും ഒടുവിൽ സാമ്പത്തിക സംവരണം മാത്രം അവശേഷിച്ചേക്കുമെന്നും സുപ്രിംകോടതി* . മറാത്ത സംവരണ വിഷയത്തിൽ സുപ്രധാന നിരീക്ഷണത്തിലാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ മറാത്ത സംവരണനിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.സംവരണം സർക്കാരിന്റെ നയപരമായ വിഷയമാണ്. അതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രതിഷേധത്തിനിടെ ബംഗ്ലദേശിലെ ചിറ്റഗോങ്ങിൽ നാല് പേർ കൊല്ലപ്പെട്ടു.* തലസ്ഥാനമായ ധാക്കയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു.
🗞🏵 *രാഷ്ട്രപിതാവായ മുജിബുർ റഹ്മാന്‍റെ ജന്മശതാബ്ദിയും രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലിയുടെയും പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ജനതയ്ക്കു ആശംസകള്‍ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ.* അനുമോദനങ്ങളും ആശംസകളും നേർന്നുക്കൊണ്ടുള്ള പാപ്പയുടെ വീഡിയോ സന്ദേശം മാർച്ച് 24 ബുധനാഴ്ചയാണ് വത്തിക്കാൻ ധാക്കയിലേയ്ക്ക് അയച്ചത്. വർഷങ്ങളായി ദൈവം ബംഗ്ലാദേശിന് നല്കുന്ന അനുഗ്രഹങ്ങൾക്ക് രാജ്യത്തെ ജനങ്ങൾക്കൊപ്പം താൻ ദൈവത്തിന് നന്ദിപറയുന്നതായി സന്ദേശത്തിന്റെ ആമുഖത്തില്‍ പാപ്പ പ്രസ്താവിച്ചു. അതുല്യമായ പ്രകൃതിഭംഗിയും ആധുനിക രാഷ്ട്രത്തിന്‍റെ ഊർജ്ജവും സ്വായത്തമായ സുവർണ്ണ ബംഗാൾ, ബംഗാളി ഭാഷയാൽ ഏകീകരിക്കപ്പെട്ടതാണെങ്കിലും വ്യത്യസ്ത പാരമ്പര്യങ്ങളേയും സംസ്കാരങ്ങളേയും ആശ്ലേഷിക്കുന്നതുമാണെന്ന്‍ പാപ്പ പറഞ്ഞു.
🗞🏵 *ഇറ്റലിയിലെ നഗരമായ വെനീസ് തങ്ങളുടെ ആരംഭത്തിന്റെ ആയിരത്തിഅറുനൂറാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭം.* മാര്‍ച്ച് 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പിയാസാ സാന്‍ മാര്‍ക്കോ സ്കൊയറിലെ സെന്റ് മാര്‍ക്ക്സ് കത്തീഡ്രലില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് വെനീസ് പാത്രിയാര്‍ക്കീസ് ഫ്രാന്‍സെസ്കോ മൊറാഗ്ലിയയാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. പതിനാറു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എ.ഡി 421 മാര്‍ച്ച് 25 മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ റിയാല്‍ട്ടോ എന്നറിയപ്പെടുന്ന ദ്വീപില്‍ സെന്റ് ജിയാക്കൊമോ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതുമുതലാണ് വെനീസ് നഗരത്തിന്റെ ചരിത്രവും ആരംഭിക്കുന്നതെന്നാണ് പുരാതന ഉറവിടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
🗞🏵 *കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പാസ്സോവര്‍ തിരുനാള്‍ ( അടിമത്തത്തിൽ നിന്നു പുരാതന ഇസ്രയേൽ ജനത മോചിതരായ പുറപ്പാടു സംഭവത്തെ യഹൂദർ അനുസ്മരിക്കുന്ന പെസഹ) ആഘോഷിക്കുന്ന ഇസ്രായേല്‍ മക്കള്‍ക്ക് അമേരിക്കന്‍ ക്രൈസ്തവര്‍ 62 ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കും.* ക്രൈസ്തവരും ഇസ്രായേലും തമ്മിലുള്ള സഹകരണവും, സ്നേഹവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ ആന്‍ഡ് ജ്യൂസ്’ (ഐ.എഫ്.സി.ജെ) എന്ന സംഘടനയുടെ സി.ഇ.ഒ ആയ യേല്‍ എക്ക്സ്റ്റെയിന്‍ ‘ജെറുസലേം പോസ്റ്റ്’ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്
🥎🥎🥎🥎🥎🥎🥎🥎🥎🥎🥎
*ഇന്നത്തെ വചനം*
മരിച്ചവരില്‍നിന്നു താന്‍ ഉയിര്‍പ്പി ച്ചലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്‌ക്ക് ആറു ദിവസം മുമ്പ് യേശു വന്നു.
അവര്‍ അവന് അത്താഴം ഒരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്‌ഷണത്തിനിരുന്നവരില്‍ ലാസറും ഉണ്ടായിരുന്നു.
മറിയം വിലയേറിയതും ശുദ്‌ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്‌ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്‌ക്കുകയും ചെയ്‌തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു.
അവന്റെ ശിഷ്യന്‍മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്‌കറിയോത്താ പറഞ്ഞു:
എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്‌ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല?
അവന്‍ ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്.
യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ ശവസംസ്‌കാരദിനത്തിനായി ഇതു ചെയ്‌തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ.
ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാന്‍ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.
യോഹന്നാന്‍ 12 : 1-8
🥎🥎🥎🥎🥎🥎🥎🥎🥎🥎🥎
*വചന വിചിന്തനം*
തൻ്റെ മരണത്തിനായി ശിഷ്യൻമാരെ ഒരുക്കുന്ന ഈശോയെയാണ് വചനം അവതരിപ്പിക്കുന്നത്. ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുകയില്ല, എൻ്റെ ശവസംസ്കാര ദിനത്തിനായി ഇതു ചെയ്തുവെന്ന് അവൾ കരുതിക്കൊള്ളട്ടെ എന്നിങ്ങനെയുള്ള സൂചനകൾ ഈശോ ശിഷ്യൻമാർക്ക് നൽകുന്നു. പക്ഷേ അവർ അതു മനസിലാക്കുന്നില്ല. ഈശോ മനുഷ്യനായി തങ്ങളോടൊപ്പമുള്ള അവസാന ദിനങ്ങളാണ് കടന്നു വരുന്നത് എന്ന് അവർ ചിന്തിക്കുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അവർ അവനോടൊപ്പം സഹനാനുഭവങ്ങളിൽ പങ്കുചേരുമോ അതോ ഓടി ഒളിക്കുമായിരുന്നോ എന്ന് നമുക്ക് അറിയില്ല. പക്ഷേ കർത്താവിൻ്റെ പീഢകളിൽ പങ്കുചേരാൻ നമ്മൾ തയ്യാറുണ്ടോ എന്നതാണ് ഇന്നത്തെ വിഷയം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*