സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്‌സിഎല്ലിൻ്റെ് ടെക്ബീ കരിയർ പ്രോഗ്രാം. സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാർഥികള്‍ക്ക് എച്ച്‌സിഎല്ലിൻ്റെ് ഐടി എന്‍ജിനീയറിങ് മേഖലകളില്‍ ജോലിയും നല്‍കും. ഇതിനു പുറമേ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരാകാന്‍ ഒരു വര്‍ഷത്തെ പരിശീലനവും അധികൃതര്‍ നല്‍കും. എച്ച്‌സിഎല്ലിലെ തൊഴിലധിഷ്ഠിതപരിശീലനങ്ങള്‍ക്കൊപ്പം വിദ്യാർഥികള്‍ക്ക് ബിറ്റ്സ് പിലാനി, ശാസ്ത്ര സര്‍വകലാശാല തുടങ്ങിയ പ്രശസ്ത സര്‍വകലാശാല തുടങ്ങിയ പ്രശസ്ത സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദ പ്രോഗ്രാമിൽ ചേരാനുളള അവസരവും ഉണ്ടാകുമെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസിൻ്റെ് കോര്‍പ്പറേറ്റ് വൈസ് പ്രസിഡൻ്റ് ശ്രീമതി ശിവശങ്കർ പറഞ്ഞു.
Read more at: https://www.manoramaonline.com/education/education-news/2021/02/11/hcl-tech-bee-programme-for-tenth-and-plus-two-students.html