*വാർത്തകൾ*
🗞🏵 *ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായ സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ജ​ഗദീപ് ധന്‍കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി*. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും നേരിട്ടെത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

🗞🏵 *അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം.* ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ അഞ്ച് പാക് പട്ടാളക്കാരെ ഇന്ത്യന്‍ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് സെക്ടറിലെ നിയന്ത്രണ രേഖാ മേഖലയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ശത്രു സംഹാരം.
 
🗞🏵 *സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല*. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കുറ്റൂറിനെയാണ് (സബ് വാര്‍ഡ് 2) ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 440 ആയി.

🗞🏵 *കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് അന്തരിച്ചു*. 59 വയസായിരുന്നു ഇദ്ദേഹത്തിന്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.
 
🗞🏵 *ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി അനിശ്ചിതകാല സമരത്തിനൊരുങ്ങി കേരളത്തിലെ ഇടത് സംഘടനകളും* .നാളെ മുതല്‍ സംസ്ഥാനതലത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സത്യാഗ്രഹം തുടങ്ങാനാണ് പദ്ധതി.കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും ഇടത് സംഘടനകള്‍ ആവശ്യപ്പെട്ടു.

🗞🏵 *യുഎഇയില്‍ ഇന്ന് 1,196 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി*. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 182,601 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിക്കുകയുണ്ടായി. രാജ്യത്ത് ആകെ 607 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

🗞🏵 *രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി.* രണ്ട് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബിടിപി) എംഎല്‍എമാര്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. പഞ്ചായത്തീ രാജ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ബിടിപി എംഎല്‍എമാര്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചത്.

🗞🏵 *ഓരോ സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനവും വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ നിശ്ചിത ശതമാനം ബാക്കിയുണ്ട് എന്നുള‌ള വാര്‍ത്തയാണ് നാം പതിവായി കേള്‍ക്കാറ്*. എന്നാല്‍ ഇത്തവണ ആ വാര്‍ത്തയ്‌ക്ക് ഒരു സാദ്ധ്യതയുമില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തികള്‍ക്കായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് ധനമന്ത്രാലയം അനുവദിച്ച തുകയില്‍ ബഹുഭൂരിപക്ഷവും നടപ്പ് സാമ്ബത്തിക വര്‍ഷം ചിലവായിക്കഴിഞ്ഞു. ആകെ 84,900 കോടിയാണ് ധനമന്ത്രാലയം അനുവദിച്ചത്.

🗞🏵 *സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്* .മലയോര പ്രദേശങ്ങളില്‍ ഇടിമിന്നല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
 
🗞🏵 *ക്രൈസ്തവ സഭകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തുമെന്ന് സൂചന നല്‍കി മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിളള*. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന് ക്രൈസ്തവ സഭകള്‍ക്ക് നല്‍കുന്ന കേന്ദ്ര വിഹിതത്തില്‍ അനീതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി ശ്രീധരന്‍ പിളള പറഞ്ഞു. വിവിധ സഭാ നേതൃത്വവുമായി പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *ബെംഗളുരു മയക്കുമരുന്ന് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നടി സഞ്ജന ഗല്‍റാണിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നു*. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി എടുത്തിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ കെട്ടിവയ്ക്കണം, എല്ലാ മാസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് കോടതി.
 
🗞🏵 *ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.ആശ കിഷോര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരിക്കുന്നു*. ഡയറക്‌ടര്‍ തസ്തികയില്‍ കാലാവധി കൂട്ടി നല്‍കിയത് റദ്ദാക്കിയ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്ക് എതിരെ ഇവര്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ തള്ളിയിരുന്നു .

🗞🏵 *കാര്‍ഷിക നിയമം പിന്‍വലിയ്ക്കാതെ തങ്ങള്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിവിധ കര്‍ഷക സംഘടനകള്‍ തങ്ങളുടെ നിലപാട് അറിയിച്ചതോടെ പുതിയ നിലപാട് സ്വീകരിച്ച്‌ കേന്ദ്രം*. എന്താണ് കാര്‍ഷിക നിയമമെന്നും ആ നിയമത്തിലെ വ്യവസ്ഥകള്‍ എന്താണെന്നും ദയവ് ചെയ്ത് അറിയാന്‍ ശ്രമിക്കൂ എന്ന് കര്‍ഷകരോട് കേന്ദ്രം ആവശ്യപ്പെട്ടു. നിയമത്തെ കുറിച്ച്‌ ആരോ തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും കേന്ദ്രം അറിയിച്ചു. കര്‍ഷക സംഘടനകളോട് ചര്‍ച്ചക്ക് തയാറാവണമെന്നും പ്രക്ഷോഭത്തിന്റെ ഭാഗമായി റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കാനുള്ള തീരുമാനത്തില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

🗞🏵 *കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ഫ്ലാറ്റ് ഉടമയ്ക്കെതിരെ അയല്‍വാസി ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നു*. മാത്യു ജോര്‍ജ് ആണ് ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ രം​ഗത്ത് വന്നിരിക്കുന്നത്.

🗞🏵 *സ്വര്‍ണക്കടത്ത് കേസില്‍ ത്വരിത നീക്കങ്ങളുമായി എന്‍ഐഎ.* സ്വര്‍ണ്ണക്കടത്ത് കേസില്‍ നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളികളായി എന്‍ഐഎ പ്രഖ്യാപിച്ചു. സിദ്ദിഖുല്‍ അക്ബര്‍, മുഹമ്മദ് ഷമീര്‍, രതീഷ്, അഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. പ്രതികള്‍ നാല് പേരും യുഎഇയില്‍ ഉണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിക്കുകയുണ്ടായി.

🗞🏵 *പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍*. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സാധുത സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ മറികടന്നുകൊണ്ട് തറക്കല്ലിട്ട കേന്ദ്രത്തിന്റെ പ്രവൃത്തി അമ്ബരപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഒരു കേസായിരുന്നിട്ടു കൂടി ഇത്തരം ഒരു നടപടിയിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ വരാനിരിക്കുന്ന കോടതി വിധിയില്‍ സര്‍ക്കാരിന് അത്രമാത്രം ആത്മവിശ്വാസമുണ്ടാകണമെന്നും അല്ലെങ്കില്‍ തികച്ചും നിരുത്തരവാദപരമായ സമീപനം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
🗞🏵 *ചികില്‍സ കിട്ടാതെ ഒന്‍പത്‌ നവജാത ശിശുക്കള്‍ മരിച്ചു, രാജസ്ഥാനില്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചത്*.

🗞🏵 *ഏകദേശം ഒരു നൂറ്റാണ്ടു മുമ്ബ് 1921 ഫെബ്രുവരി 12നാണ് ഇന്ത്യയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്*. അന്ന് ഡ്യൂക്ക് ഒഫ് കൊണാട്ട് ആയ ആര്‍തര്‍ രാജകുമാരനും സന്ദര്‍ശനത്തിനായി എത്തിയിരുന്നു. ‘ വാസ്തുവിദ്യയ്ക്ക് അതിന്റെ രാഷ്ട്രീയ ഉപയോഗമുണ്ട്. പൊതു കെട്ടിടങ്ങള്‍ ഒരു രാജ്യത്തിന്റെ അലങ്കാരമാണ്. അത് ഒരു രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു. ഒരു ജനതയെ അവരുടെ മാതൃരാജ്യത്തെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നു. ‘ ആര്‍തര്‍ രാജകുമാരന്‍ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.
 
🗞🏵 *ക്രൂ​ഡ് ഓ​യി​ൽ വി​ല ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി കു​റ​ച്ചി​ല്ലെ​ങ്കി​ൽ പെ​ട്രോ​ൾ വി​ല 2021 ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ലി​റ്റ​റി​ന് 100 രൂ​പ എ​ന്ന നി​ര​ക്കി​ൽ എ​ത്താ​ൻ സാ​ധ്യ​ത* . കോ​വി​ഡ് വാ​ക്സി​ൻ വ​രു​ന്ന​തോ​ടെ ലോ​ക​മാ​ർ​ക്ക​റ്റി​ലു​ണ്ടാ​കു​ന്ന ഉ​ണ​ർ​വ് ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും വ​ർ​ധി​ക്കാ​നി​ട​യു​ണ്ട്. ഇ​താ​ണ് പെ​ട്രോ​ൾ വി​ല കൂ​ടു​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​ത്.

🗞🏵 *ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ 18 വ​യ​സു​കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ​നി​ന്നും താ​ഴെ​ക്കു വ​ലി​ച്ചെ​റി​ഞ്ഞു.* ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പെ​ൺ‌​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

🗞🏵 *രാ​ജ്യ​വ്യാ​പ​ക​മാ​യി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ ‘പ​ണി​മു​ട​ക്കി​ൽ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി* . സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​ക​ൾ​ക്ക് ഏ​റെ നേ​രം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു എ​ന്നു മാ​ത്ര​മ​ല്ല മി​ക്ക രോ​ഗി​ക​ൾ​ക്കും ചി​കി​ത്സ ല​ഭി​ക്കാ​തെ മ​ട​ങ്ങേ​ണ്ടി​യും വ​ന്നു.

🗞🏵 *സ​മ​ര​സ​പ്പെ​ടാ​തെ ക​ർ​ഷ​ക​ർ സ​മ​രം ശ​ക്ത​മാ​ക്കി​യ​തോ​ടെ പു​തി​യ കു​ത​ന്ത്ര​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. തീ​വ്ര ഇ​ട​തു​പ​ക്ഷം സ​മ​ര​ത്തെ ഹൈ​ജാ​ക്ക് ചെ​യ്തെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.*
സ​മ​ര​ത്തെ തീ​വ്ര ഇ​ട​തു​പ​ക്ഷം കൈ​യ​ട​ക്കി​യ​താ​യി കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​ന​കം വാ​ർ​ത്ത ന​ൽ​കി. ഭീ​മ-​കൊ​റെ​ഗാ​വ് സം​ഭ​വ​ത്തി​നു സ​മാ​ന​മാ​യി അ​ർ​ബ​ൻ ന​ക്സ​ലു​ക​ൾ സ​മ​ര​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യാ​ണ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ.
 
🗞🏵 *രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗ​ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭാ​ര​തീ​യ ട്രൈ​ബ​ല്‍ പാ​ര്‍​ട്ടി (ബി​ടി​പി)* . ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വ​ഞ്ചി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ബി​ടി​പി പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ടി​പി​ക്ക് ര​ണ്ട് എം​എ​ൽ​എ​മാ​രാ​ണു​ള്ള​ത്. ഇ​വ​ർ പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ലും കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന് നി​ല​വി​ൽ ഭീ​ഷ​ണി​യി​ല്ല.

🗞🏵 *പാ​ച​ക​വാ​ത​ക​ത്തി​ൽ നി​ന്നു തീ​പ​ട​ർ​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പൽ വെ​ന്തു​മ​രി​ച്ചു.* കു​ട​മാ​ളൂ​ർ അ​ന്പാ​ടി ഷെ​യ​ർ വി​ല്ല​യി​ൽ വി​ള​ക്കു​മാ​ട​ത്ത് ടി.​ജി. ജെ​സി (60) ആ​ണ് മ​രി​ച്ച​ത്. കോ​ഴ​ഞ്ചേ​രി കു​ഴി​ക്കാ​ല സി​എം​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പലാണ് ജെ​സി.

🗞🏵 *ഇ​ന്ത്യ​യു​ടെ ആ​ദ്യ ത​ദ്ദേ​ശ നി​ര്‍​മി​ത എം​ആ​ർ​എ​ൻ​എ കോ​വി​ഡ് വാ​ക്സി​ൻ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കാ​ൻ അ​നു​മ​തി.* പു​നെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജെ​ന്‍​നോ​വ ക​മ്പ​നി​യാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്. യു​എ​സ് ക​മ്പ​നി​യാ​യ എ​ച്ച്ഡി​ടി ബ​യോ​ടെ​ക്ക് കോ​ര്‍​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്.പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​യ എം​ആ​ർ​എ​ൻ​എ (mRNA technology – മെ​സ​ഞ്ച​ർ ആ​ർ​എ​ൻ​എ) ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ക്സി​നാ​ണി​ത്. സാ​ധാ​ര​ണ വാ​ക്‌​സി​നു​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് എം​ആ​ർ​എ​ൻ​എ വാ​ക്സി​ൻ. ശ​രീ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് വ്യ​ത്യാ​സം.

🗞🏵 *സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്* .മലയോര പ്രദേശങ്ങളില്‍ ഇടിമിന്നല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

🗞🏵 *2020-21 വര്‍ഷത്തില്‍ സ്‌കൂളുകള്‍ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.*
കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തില്‍ 2020-21 അധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ നടത്തിപ്പിന് ആവശ്യമായതില്‍ അധികം തുക ഈടാക്കരുത്. നേരിട്ടോ അല്ലാതെയോ ലാഭം ഉണ്ടാക്കാനുള്ള നടപടികളും സ്വീകരിക്കരുത്. കോവിഡ് സാഹചര്യത്തില്‍ ലഭ്യമാക്കിയ സൗകര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമേ ഫീസ് ഈടാക്കാവൂ. കോവിഡ് പശ്ചാത്തലത്തിലുളള ഈ നിര്‍ദ്ദേശം 2020-21 കാലഘട്ടത്തിലേക്ക് മാത്രമുളളതാണെന്നും തുടര്‍ വര്‍ഷങ്ങളില്‍ ബാധകമല്ലെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നുവെന്നത് സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.
 
🗞🏵 *തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ ആലപ്പുഴയില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കി.* ഡിസംബര്‍ എട്ടിന് ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂര്‍ കിഴക്ക് വാര്‍ഡിലെ സര്‍വോദയപുരം സ്മാള്‍ സ്‌കെയില്‍ കയര്‍ മാറ്റ് പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനില്‍ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയതായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചത് .

🗞🏵 *ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.* നെടുമ്ബാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും മൃ​ഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവുമാണ് കേസ് എടുത്തത്. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിക്കുകയായിരുന്നു യൂസഫ്. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. നായ്ക്കളെ കൊല്ലണമെന്നും അവയോട് ക്രൂരമായി പെരുമാറണമെന്നും ഒരു മതനിയമം അനുസാശിക്കുന്നതിനാലാവാം ഇയാൾ ഇങ്ങനെ ചെയ്തത് എന്നു കരുതപ്പെടുന്നു.
 
🗞🏵 *2014 ലെ ​കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​ത്തി​നു സോ​ണി​യ ഗാ​ന്ധി​യും മ​ന്‍​മോ​ഹ​ന്‍ സിം​ഗും കാ​ര​ണ​ക്കാ​രാ​യി എന്ന് അ​ന്ത​രി​ച്ച മു​ന്‍​രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജിയുടെ ഓർമ്മപ്പുസ്തകം പറയുന്നു* . താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ല്‍ പാ​ര്‍​ട്ടി പ​രാ​ജ​യ​പ്പെ​ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ള്‍ വി​ശ്വ​സി​ച്ചി​രു​ന്ന​താ​യും പ്ര​ണ​ബ് പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു. പ്ര​ണ​ബി​ന്‍റെ ഓ​ര്‍​മ​ക​ളു​ടെ പു​സ്ത​ക​ത്തി​ന്‍റെ അ​വ​സാ​ന വാ​ല്യ​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ലെ ചി​ല​ര്‍ വി​ശ്വ​സി​ച്ചി​രു​ന്ന​ത് 2004 ല്‍ ​താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ല്‍ 2014 ലെ ​പ​രാ​ജ​യം ഉ​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു. ഈ ​നി​രീ​ക്ഷ​ണ​ത്തോ​ട് താ​ന്‍ യോ​ജി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ താ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​യ​തോ​ടെ പാ​ര്‍​ട്ടി​ക്ക് രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ട് ന​ഷ്ട​പ്പെ​ട്ടെ​ന്നും പ്ര​ണ​ബ് പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു.

🗞🏵 *വോട്ടേഴ്സ് ലിസ്റ്റില്‍ തിരിമറി, മരിച്ചവരുടെ പേരിലും വോട്ട്.* എറണാകുളം ജില്ലയിലെ വോട്ടര്‍ പട്ടികയിലാണ് വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഹൈബി ഈഡന്‍ എം.പിയാണ് വോട്ടേഴ്‌സ് ലിസ്റ്റിലെ തിരിമറിയെ കുറിച്ച് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതാണ് കൊച്ചി കോര്‍പറേഷനിലടക്കം പോളിങ് ശതമാനത്തില്‍ കുറവുണ്ടാക്കിയത്. വര്‍ഷങ്ങളായി വോട്ട് ചെയ്തിരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. മരിച്ചവരുടെ പേരിലും വോട്ട് ചെയ്തിട്ടുണ്ടെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ പറഞ്ഞു.

🗞🏵 *രവീന്ദ്രന് ഇനി വീട്ടില്‍ പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.* മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് വൈകീട്ടാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷം സി.എം.രവീന്ദ്രന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി. രണ്ടാഴ്ച പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനുശേഷം വിദഗ്ദപരിശോധന നടത്തും.

🗞🏵 *സിറിയയിലെയും ഇറാഖിലെയും മധ്യപൂര്‍വ്വേഷ്യയിലെ മറ്റ് അയല്‍ രാജ്യങ്ങളിലും നിലനിൽക്കുന്ന പ്രതിസന്ധി ഗുരുതരമാണെന്നും ഇവിടങ്ങളില്‍ സഹായമെത്തിക്കുവാന്‍ പരിശ്രമിക്കണമെന്നും സന്നദ്ധ സംഘടനകളോട് ഫ്രാന്‍സിസ് പാപ്പ* . ഇന്നലെ വ്യാഴാഴ്ച മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ നേതാക്കളുടെ വെർച്വൽ മീറ്റിംഗിലാണ് ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം നല്‍കിയത്. ഈ രാജ്യങ്ങളിലെ ക്രിസ്തീയ സാന്നിധ്യം എല്ലായ്പ്പോഴും ഉണ്ടായിരുന്നതുപോലെ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കേണ്ടതുണ്ടെന്നും സമാധാനം, പുരോഗതി, വികസനം, ജനങ്ങൾ തമ്മിലുള്ള അനുരഞ്ജനം എന്നിവ പുനഃസ്ഥാപിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

🗞🏵 *ഡിസംബർ ഇരുപത്തിയൊന്നാം തീയതി അപൂര്‍വ്വ ആകാശ വിസ്മയത്തിന് ലോകം സാക്ഷ്യം വഹിക്കുവാന്‍ ഒരുങ്ങവേ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യേശുക്രിസ്തുവിലേക്ക് എത്താന്‍ ജ്ഞാനികൾക്ക് വഴികാട്ടിയായ ബെത്‌ലഹേമിലെ നക്ഷത്രത്തോട് ഉപമിച്ച് വിശ്വാസികൾ* . ശനി, വ്യാഴം ഗ്രഹങ്ങൾ ഒരേ സ്ഥലത്ത് എത്തിച്ചേരുന്ന ദൃശ്യവിസ്മയമാണ് ഡിസംബർ 21ന് ഒരുങ്ങുന്നത്. ഇരു ഗ്രഹങ്ങളും ഒരു സ്ഥലത്ത് എത്തിച്ചേരുന്നത് മൂലം വലിയൊരു നക്ഷത്ര സമാനമായ വസ്തു ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് ശാസ്ത്ര വിലയിരുത്തല്‍. യേശുക്രിസ്തുവിന്റെ ജന്മസ്ഥലത്തെത്താൻ ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തോടാണ് വിശ്വാസികൾ ഇതിനെ ഉപമിക്കുന്നത്
 
🗞🏵 *സ്വിറ്റ്സര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുവാനുള്ള നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യത്തെ കത്തോലിക്ക മെത്രാന്മാര്‍* . സ്വിസ്സ് സെനറ്റ് പാസ്സാക്കിയ ബില്‍ ഭരണപരവും, നിയമപരവും, ധാര്‍മ്മികപരവുമായി തെറ്റുകള്‍ നിറഞ്ഞതാണെന്ന് ഡിസംബര്‍ 4ന് സ്വിസ്സ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2013ല്‍ ഗ്രീന്‍ ലിബറല്‍ പാര്‍ട്ടി അവതരിപ്പിച്ച “സകലര്‍ക്കും വിവാഹം” എന്ന് പേരിട്ടിരിക്കുന്ന ബില്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ 1നാണ് സെനറ്റ് പാസ്സാക്കിയത്. സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കുന്നതിനും, സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ബീജദാനത്തിനുള്ള അനുമതിക്കും, സ്വവര്‍ഗ്ഗ പങ്കാളികളുടെ പൗരത്വത്തിനും, ദത്തെടുക്കല്‍ അവകാശങ്ങള്‍ക്കും പുതിയ ബില്‍ വഴിയൊരുക്കുമെന്നാണ് സൂചന. ഇതില്‍ രാജ്യത്തെ കത്തോലിക്ക മെത്രാന്‍മാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്

🗞🏵 *വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിലെ പൂര്‍ണ്ണ ദണ്ഡവിമോചന മാര്‍ഗ്ഗങ്ങളില്‍ വ്യക്തതയുമായി വത്തിക്കാന്‍.* ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ നീളുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തില്‍ ആത്മീയ ഒരുക്കത്തോടെ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സാധ്യതകളുണ്ടെന്ന് വത്തിക്കാന്‍ ഡിക്രിയിലൂടെ അറിയിച്ചു. അനുരജ്ഞന കൂദാശ സ്വീകരിച്ച് ദിവ്യകാരുണ്യം കൈക്കൊള്ളുകയും, പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് പൂര്‍ണ്ണദണ്ഡ വിമോചനത്തിന് യോഗ്യത നേടാന്‍ അര്‍ഹരാകുന്നത്.
 
💦💦💦💦💦💦💦💦💦💦💦
*ഇന്നത്തെ വചനം*
വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്‌ക്കാറില്ല. മറിച്ച്‌, അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാന്‍ പീഠത്തിന്‍മേലാണു വയ്‌ക്കുന്നത്‌.
കണ്ണാണ്‌ ശരീരത്തിന്റെ വിളക്ക്‌. കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവനും ഇരുണ്ടുപോകും.
അതുകൊണ്ട്‌, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക.
ഇരുളടഞ്ഞഒരു ഭാഗവുമില്ലാതെ ശരീരം മുഴുവന്‍ പ്രകാശം നിറഞ്ഞതാണെങ്കില്‍, വിളക്ക്‌ അതിന്റെ രശ്‌മികള്‍കൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവന്‍ പ്രകാശമാനമായിരിക്കും.
ലൂക്കാ 11 : 33-36
💦💦💦💦💦💦💦💦💦💦💦
*വചന വിചിന്തനം*
നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക.
നമ്മുടെ ഉള്ളിലുള്ള നന്മയുടെ അംശം ഒരിക്കലും നഷ്ടപ്പെടുത്തി കളയരുത്.ഒരു ചെറിയ തീപ്പൊരി അനുകൂല സാഹചര്യത്തിൽ ആളിക്കത്തി വലിയ തീജ്വാലയായി മാറുന്നതുപോലെ നമ്മുടെ ഉള്ളിലുള്ള നന്മയുടെ അംശങ്ങൾ
വചനത്തിലും ക്രിസ്തീയ സ്നേഹത്തിലും പ്രചോദിപ്പിക്കപെട്ടു
വലിയ നന്മയായി മാറാനുള്ള സാധ്യതയുണ്ട്.
എന്നാൽ ഉള്ളിലുള്ള നന്മയെ മുഴുവൻ നഷ്ടപ്പെടുത്തി കളഞ്ഞ ഒരു വ്യക്തിക്ക്
വീണ്ടും വെളിച്ചം സ്വീകരിക്കുക ബുദ്ധിമുട്ടായിരിക്കും.
പൈശാചിക പ്രവണതകൾക്ക് അടിമപ്പെട്ടുപോയവർക്ക്
ആ ബന്ധനത്തിൽ നിന്ന് മോചനം നേടുക വളരെ ബുദ്ധിമുട്ടാണ്.അതിനാൽ മാരക തിന്മകളെ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി ദൈവഭക്തിയിലും ദൈവസ്നേഹത്തിലും ജീവിക്കുമ്പോൾ
നമ്മിലെ ചെറിയ നന്മകൾ വലിയവെളിച്ചമായി മാറും.
💦💦💦💦💦💦💦💦💦💦💦
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*