മുംബൈ: മലേഗാവ് സ്ഫോടനക്കേസിന്റെ വിചാരണ പ്രത്യേക എൻഐഎ കോടതിയിൽ ഡിസംബർ19ന് പുനരാരംഭിക്കും.
കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെയുള്ളവർ അന്നേദിവസം കോടതിയിൽ ഹാജരാകണമെന്നു ജഡ്ജി പി.ആർ. സിത്രെ നിർദേശിച്ചു. പ്രജ്ഞാ സിംഗ്, രമേശ് ഉപാധ്യായ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവർ വ്യാഴാഴ്ച ഹാജരായിരുന്നില്ല.
മലേഗാവിലെ മോസ്കിനു മുന്നിൽ മോട്ടോർസൈക്കിൾ പൊട്ടിത്തെറിച്ച് ആറു പേർ കൊല്ലപ്പെടുകയും നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്നത് 2008 സെപ്റ്റംബർ 29നാണ്. കേസിൽ 400 സാക്ഷികളാണുള്ളത്. ഇവരിൽ 140 പേരെ മാത്രമാണ് വിചാരണ ചെയ്യാൻ കഴിഞ്ഞത്.