SMAM 2020-21 വർഷത്തിലേക്ക് കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള (പമ്പ് സെറ്റ് ജലസേചനം,കാടുവെട്ടു മെഷീൻ, പവർ ടില്ലർ തുടങ്ങിയവ ) വ്യക്തിഗത സബ്സിഡിക്കുള്ള അപേക്ഷ
www.agrimachinery.nic.in website-ൽ ഓണ്ലൈനായി registration നടത്തി അപേക്ഷിക്കാം .ടോക്കൺ allocation മാത്രമാണ് ഇപ്പോൾ ലഭ്യം. അത് കൊണ്ട് അപേക്ഷകൾ വെയ്റ്റിംഗ് ലിസ്റ്റ് ആണ് കാണിക്കുക.
എല്ലാ മാസവും 1, 15 തീയതികളിൽ പുതിയ അലോട്മെന്റ് പുതുക്കിച്ചേർക്കപ്പെടും.
അത് പ്രകാരം waiting list , കൺഫർമേഷൻ ആകുന്നതാണ്.
ആധാർ, നികുതി രസീത്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, voters id card, PAN card എന്നിവ രജിസ്‌ട്രേഷന് നിര്ബന്ധമാണ്.
റജിസ്ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്തശേഷം farmer ഓപ്ഷൻ ക്ലിക്ക് ചെയ്താലുള്ള നിർദേശപ്രകാരം റജിസ്ട്രേഷൻ പൂർത്തിയാക്കാം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്. സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും ഉൽപാദക കമ്പനികൾക്കും റജിസ്ട്രേഷനു പ്രത്യേക ഓപ്ഷനുണ്ട്. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിർമാതാക്കളുടെയും ഡീലർമാരുടെയും പക്കൽനിന്നു താൽപര്യമുള്ള യന്ത്രം തിരഞ്ഞെടുക്കാൻ സൗകര്യവുമുണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണു സഹായം ലഭ്യമാക്കുന്നത്. അപേക്ഷയുടെ നിജസ്ഥിതി ട്രാക്ക് ചെയ്യുവാനുള്ള സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി
https://agrimachinery.nic.in/Farmer/Management/Index
വെബ്‌സൈറ്റിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിങ്ങളുടെ ആധാർ കാർഡും, പാസ്പോര്ട്ട് സൈസിലുള്ള ഫോട്ടോയും, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും, ഗുണഭോക്താവിന്റെ പേരുവിവരങ്ങളടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പിയും, ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസെൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്പോർട്ട് എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും SC / ST / OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖയുടെയും സ്‌കാൻ കോപ്പിയും രെജിസ്ട്രേഷൻ ചെയ്യുമ്പോൾ കരുതേണ്ടതാണ്.
സർക്കാരിന്റെ ഈ പദ്ധതിയിൽ കാർഷിക യന്ത്ര – ഉപകാരണനിർമ്മാതാക്കൾക്കും, സംരംഭകർക്കും, സൊസൈറ്റികൾക്കും, സ്വാശ്രയ സംഘങ്ങൾക്കും, മറ്റും പങ്കെടുക്കാവുന്നതും, സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി മെഷിനുകൾ വാങ്ങി ഉപയോഗിക്കാവുന്നതും, ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാവുന്നതുമാണ്.