വാർത്തകൾ

🗞🏵 *സംസ്ഥാനത്ത് സംഭവിക്കുന്നത് അതിരൂക്ഷമായ കോവിഡ് വ്യാപനമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്* . നാം നില്‍ക്കുന്നത് അതീവ ഗുരതരമായ സാഹചര്യത്തിലാണെന്നും എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ പ്രതികരണം.

🗞🏵 *അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നല്‍കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി.* ഇത് ആവശ്യപ്പെട്ട് ജഗന്‍ മോഹന്‍ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംഗീത രംഗത്ത് പകരം വയ്ക്കാനാകാത്ത ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇന്ത്യയിലെ ആരാധകര്‍ക്കു മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗന്‍മോഹന്‍ റെഡ്ഢി പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു.
 
🗞🏵 *കര്‍ഷകരുടെ എതിര്‍പ്പ് മറികടന്ന് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍* : ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ടി.എന്‍ പ്രതാപന്‍ എം.പി . കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്താകമാനം വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലില്‍ ഒപ്പിട്ട് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് എംപി സുപ്രീംകോടതിയെ സമീപിച്ചത്.

🗞🏵 *സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.* മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ തുടർന്ന് 20 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിൽ 3,997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 249 ഉറവിടം അറിയാത്ത കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

🗞🏵 സമൂഹമാധ്യമങ്ങളിലൂടെ *അശ്ലീല പരാമർശം നടത്തി സ്ത്രീസമൂഹത്തെയാകെ അപമാനിച്ച വിജയ് പി.നായരെ പോലീസ് കസ്റ്റഡിയിലെടുത്തു.* തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്‌തത്‌. സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വീഡിയോ പ്രസിദ്ധീകരിച്ച വിജയ് പി.നായര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അദ്ദേഹത്തെ പിടികൂടിയത്. വിജയ്‌യുടെ ‌ഡോക്ടറേറ്റ് വ്യാജമെന്ന ആക്ഷേപത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു.

🗞🏵 *കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കടകള്‍ അടപ്പിക്കും* ; നടപടികള്‍ കര്‍ശനമാക്കി സംസ്ഥാനം.
സംസ്ഥാനത്ത് കര്‍ശനനടപടി സ്വീകരിക്കേണ്ട സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. പൊലീസിന് ക്രമസമാധാനപാലനത്തില്‍ ശ്രദ്ധിക്കേണ്ടി വന്നത് തടസമായി. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടി കര്‍ശനമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

🗞🏵 *നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറില്‍ തിരക്കിട്ട രാഷ്ര്‌ടീയ നീക്കങ്ങള്‍.* സീറ്റ്‌ വിഭജനം സംബന്ധിച്ച്‌ ഉടന്‍ ധാരണയിലെത്തണമെന്നു മഹാസഖ്യത്തിലെ ഘടകകക്ഷിയായ ആര്‍.ജെ.ഡിക്ക്‌ കോണ്‍ഗ്രസ്‌ അന്ത്യശാസനം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിനെ കാര്യക്ഷമമായി നേരിടാനും ഭിന്നത ഒഴിവാക്കാനും സീറ്റ്‌ വിഭജനം വേഗത്തിലാക്കണമെന്നും കോണ്‍ഗ്രസ്‌ ആഗ്രഹിക്കുന്നു.
 
🗞🏵 *കോവിഡ് ഫലം ഒന്നരമണിക്കൂറിനുള്ളിൽ അറിയാൻ കഴിയുന്ന ആർടിപിസിആർ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഒരു സ്റ്റാർട്ടപ്പ് കമ്പനി* . ബാം​ഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു കീഴിലുള്ള ‘ഇക്വയ്‌ൻ ബയോടെക്’ എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. കോവിഡ് പരിശോധനാരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്നതാണ് ‘ഗ്ലോബൽ ഡയഗ്‌നോസ്റ്റിക് കിറ്റ്’ എന്നുപേരിട്ട പരിശോധനാ കിറ്റിന്റെ കണ്ടുപിടിത്തം.

🗞🏵 *അയോധ്യ തര്‍ക്കമന്ദിരം ത​ക​ര്‍​ത്ത​ കേ​സി​ല്‍ 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കും* . ലഖ്നൗ​വി​ലെ പ്ര​ത്യേ​ക കോ​ട​തിയാണ് വിധി പ്രഖ്യാപിക്കുന്നത്. എന്നാൽ കേസില്‍ വിധി പറയുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കർശന സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദത്തി​നു ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നൊ​പ്പം ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെന്നും ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് നല്‍കിയിട്ടുണ്ട്.
 
🗞🏵 *ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വീരവിപ്ലവകാരി ബലിദാനി ഭഗത് സിംഗിനെ ജന്മദിനത്തില്‍ അനുസ്മരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* ഭഗത് സിംഗിന്റെ വിപ്ലവ ആശയങ്ങള്‍ സ്വാതന്ത്ര സമരത്തിന് പുതിയ വഴിത്താര തുറന്നുവെന്നും ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയായെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഭഗത് സിംഗിനെ അനുസ്മരിച്ചത്

🗞🏵 *കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ (എം.ഒ.) ആവശ്യകത വർദ്ധിച്ചിട്ടുണ്ട്.* കോവിഡ് ചികിത്സയിൽ അനിവാര്യമായ മെഡിക്കൽ ഓക്സിജന്റെ ആവശ്യകത ഏകദേശം നാല് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. പ്രതിദിനം 750 മെട്രിക് ടൺ മുതൽ 2800 മെട്രിക് ടൺ വരെയാണ് ആവശ്യകത. അതിനാൽ തന്നെ മെഡിക്കൽ ഓക്സിജന് വിലനിയന്ത്രണം കൊണ്ടുവരാനൊരുങ്ങി ദേശീയ ഔഷധവില നിയന്ത്രണസമിതി. അവശ്യമരുന്നിന്റെ പട്ടികയിലുൾപ്പെടുത്തി വാതകത്തിന്റെ വില ആറുമാസത്തേക്ക് നിയന്ത്രിക്കാനാണ് തീരുമാനം.

🗞🏵 *ഐപിഎസ് ഉദ്യോഗം വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 3.5 കോടി തട്ടിയ കേസിൽ ടെലിവിഷൻ അവതാരികയെയും ഭർത്താവിനേയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു* . സ്പാന റാൽഹാൻ (28), ഭർത്താവ് പുനീത് കെ റാൽഹാൻ (26) എന്നിവരെയാണ് പഞ്ചാബിലെ ജലന്ധറിൽ രജിസ്റ്റർ ചെയ്ത കേസിൽ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

🗞🏵 *ഇന്ത്യ ഗേറ്റിനു സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കത്തിച്ച ട്രാക്ടര്‍ 8 ദിവസങ്ങള്‍ക്കു മുമ്ബ് അംബാലയില്‍ നടന്ന പ്രതിഷേധത്തില്‍ കത്തിച്ച അതേ ട്രാക്ടറാണെന്ന് റിപ്പോര്‍ട്ടുകള്‍.* സെപ്റ്റംബര്‍ 20 ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കത്തിച്ച അതേ ട്രാക്ടര്‍ തന്നെയാണ് ഇന്നും കത്തിച്ചതെന്ന കാര്യം ദേശീയ മാധ്യമമായ എബിപി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

🗞🏵 *ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി പാകിസ്താൻ.* ഇതിന്റെ ഭാഗമായി ഇന്തോ- നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളും, മദ്രസകളും പണിയാൻ പാകിസ്താൻ വൻതോതിൽ സാമ്പത്തിക സഹായം നൽകി വരുന്നതായാണ് വിവരം. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനായ ദവാത്- ഇ- ഇസ്ലാമിയ ആണ് മസ്ജിദുകളും, മദ്രസകളും നിർമ്മിക്കാനായി സാമ്പത്തിക സഹായം നൽകുന്നത് .
ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
 
🗞🏵 *നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി വിപിന്‍ലാല്‍* . ഇയാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നല്‍കി. ഫോണിലൂടെയും കത്തിലൂടെയും ഭീഷണിയുണ്ടെന്നാണ് വിപിന്‍ ലാലിന്റെ പരാതി. ഇയാളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴി നല്‍കാനുള്ള ദിവസം അടുത്തിരിക്കെയാണ് വിപിന്‍ ലാലിന്റെ പരാതി.

🗞🏵 *സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍, കേസ്വര്‍ക്കര്‍, സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ (റെസിഡന്‍ഷ്യല്‍) തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു.* 2020 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
 
🗞🏵 *ആഗോള ഭീകര സംഘടന ഐസിസിന് വേണ്ടി പ്രവർത്തിച്ചെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.* കൊച്ചി എന്‍ഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ഇത്തരം കേസില്‍ രാജ്യത്ത് ആദ്യത്തെ വിധിയാണ് വന്നിരിക്കുന്നത്. എന്‍ഐഎയുടെ എഎസ്പി ഷൗക്കത്തലിയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

🗞🏵 *ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിന്​ മുമ്പിൽ ട്രാക്​ടര്‍ കത്തിച്ച സംഭവത്തില്‍ അഞ്ചു പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.* പഞ്ചാബില്‍ നിന്നുള്ള അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കർഷക സമരം എന്ന പേരിൽ വലിയ അക്രമം ആണ് ഇവർ നടത്തുന്നത്. പഞ്ചാബില്‍ വിവിധ സംഘടകള്‍ ധര്‍ണ നടത്തുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കം ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്

🗞🏵 *ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിന്​ മുമ്പിൽ ട്രാക്​ടര്‍ കത്തിച്ച സംഭവത്തില്‍ അഞ്ചു പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.* പഞ്ചാബില്‍ നിന്നുള്ള അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കർഷക സമരം എന്ന പേരിൽ വലിയ അക്രമം ആണ് ഇവർ നടത്തുന്നത്. പഞ്ചാബില്‍ വിവിധ സംഘടകള്‍ ധര്‍ണ നടത്തുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കം ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.

🗞🏵 *രാജ്യത്ത് കൊറോണ വൈറസ്ബാധയില്‍ നിന്നും മുക്തരായവരുടെ എണ്ണത്തിൽ വൻവർദ്ധനവ്* . കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 74,893 പേരാണ് രാജ്യത്ത് കൊറോണ രോഗമുക്തരായത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 50,16,520 ലേക്ക് എത്തുകയായിരുന്നു.

🗞🏵 *കൃത്യസമയത്ത് ​ഗര്‍ഭിണിക്ക് ചികിത്സ ലഭിക്കാതതിനെ തുടര്‍ന്ന് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കാരണം കാണിക്കല്‍ നോട്ടീസ്.* ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
 
🗞🏵 *പുതിയ ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ച് ബി‌എസ്‌എന്‍‌എല്‍.* ബി‌എസ്‌എന്‍‌എല്‍ അവതരിപ്പിച്ച 449 രൂപ ബ്രോഡ്‌ബാന്‍ഡ് പ്ലാനിന് ‘ഫൈബര്‍ ബേസിക്’ പ്ലാന്‍ എന്നാണ് പേര്. ഈ പ്ലാന്‍ മാസത്തില്‍ 3.3 ടിബി ഡാറ്റയും 30 എംബിപിഎസ് സ്പീഡും ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.കമ്ബനി നല്‍കുന്ന ഡാറ്റ ലിമിറ്റിന് ശേഷമുള്ള ഉപയോഗത്തില്‍ വേഗത 2 എം‌ബി‌പി‌എസായി കുറയുന്നു. ഈ പ്ലാന്‍ ഒരു മാസത്തേക്ക് വീതം മാത്രം റീചാര്‍ജ് ചെയ്യാം. പ്ലാനിനൊപ്പം അണ്‍ലിമിറ്റഡ് കോളിംഗ് നല്‍കുന്നുണ്ട്. ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്ന പുതിയ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാളേഷന്‍ ചാര്‍ജായി 500 രൂപ നല്‍കേണ്ടിവരും.

🗞🏵 *കോവിഡ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മോദി സർക്കാർ.* കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനാണ് ഇക്കാര്യം അറിയിച്ചത്. ഐസിഎംആറിന്റെ സൈറ്റിൽ ഈ പോർട്ടൽ ലഭ്യമാക്കും.
 
🗞🏵
*ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട നോവല്‍ വൈറസ് എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് ഇന്ത്യ മഹാരാജ്യം.* എന്നാല്‍, ഇന്ത്യയില്‍ രോഗം പടര്‍ത്താന്‍ കഴിയുന്ന ചൈനയില്‍ നിന്നുള്ള മറ്റൊരു വൈറസിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രജ്ഞര്‍. ചൈനയില്‍ നിരവധി പേരെ ഇതിനകം ബാധിച്ച ക്യാറ്റ് ക്യു വൈറസിനെക്കുറിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ മുന്നറിയിപ്പ് നല്‍കുന്നത്.
ഇന്ത്യയിലെ പനി രോഗങ്ങള്‍, മെനിഞ്ചിറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഈ വൈറസ് കാരണമാകും. ചൈനയിലും വിയറ്റ്നാമിലും ‘സിക്യുവി’ വൈറസ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പന്നികളിലും കുലെക്സ് കൊതുകുകളിലുമാണ് ഇവ കാണപ്പെടുന്നതെന്നും ഐസിഎംആര്‍ പറയുന്നു.

🗞🏵 *ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ അത് സൗജന്യമായി ലഭിക്കില്ല* . ഈ മാസം 30 മുതൽ ചില നീയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ഗൂഗിൾ. നിയന്ത്രങ്ങളിൽ പ്രധാനം ഗൂഗിൾ മീറ്റ് ഇനി പൂർണമായും സൗജന്യമല്ല എന്നതാണ്. 60 മിനിറ്റ് വരെയാണ് ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഇനി സൗജന്യമായി വീഡിയോ കോൺഫെറൻസിങ് നടത്താൻ സാധിക്കുക. ഈ മാസം 30 വരെ മാത്രമേ 100 അംഗങ്ങളെ വരെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് പൂർണമായും സൗജന്യമായി ഉപയോഗിക്കാൻ സാധിക്കൂ. സേവനം 60 മിനുട്ടിന് ശേഷവും തുടരണമെങ്കിൽ പ്രത്യേകം പണം ചിലവഴിക്കണം.

🗞🏵 *72,000 യു.എസ് നിര്‍മിത സിഗ്-സോര്‍ റൈഫിളുകൾ വാങ്ങുന്നതിനുള്ള കരാറിന് അംഗീകാരം നൽകി* പ്രതിരോധമന്ത്രാലയം.അമേരിക്കയുമായുള്ള 2,290 കോടിയുടെ ആയുധക്കരാറിനാണ് അംഗീകാരം നൽകിയത്

🗞🏵 *അ​ർ​മീ​നി​യ​യും അ​സ​ർ​ബൈ​ജാ​നും ത​മ്മി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച സം​ഘ​ർ​ഷം യു​ദ്ധ​സ​മാ​ന​മാ​യി തു​ട​രു​ന്നു* . ഇ​രു​ഭാ​ഗ​ത്തും വ​ലി​യ തോ​തി​ൽ ആ​ള​പാ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 500ല​ധി​കം അ​ർ​മീ​നി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അ​സ​ർ​ബൈ​ജാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം.​അ​തേ​സ​മ​യം, അ​ർ​മീ​നി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി. 200ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് അ​വ​രു​ടെ റി​പ്പോ​ർ​ട്ട്.
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅

*ഇന്നത്തെ വചനം*

വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ചഹ്ന വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌.
നിന്‍െറ കൈ നിനക്കു ദുഷ്‌പ്രരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു വെട്ടിക്കളയുക.
ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അ ഗ്‌നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌.
നിന്‍െറ പാദം നിനക്കു ദുഷ്‌പ്രരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു മുറിച്ചുകളയുക.
രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌.
നിന്‍െറ കണ്ണുമൂലം നിനക്കു ദുഷ്‌പ്രരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി,
പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്‌.
മര്‍ക്കോസ്‌ 9 : 42-48
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅

*വചന വിചിന്തനം*

ദുഷ്പ്രേരണ നല്‍കാതിരിക്കുക

‘വിശ്വസിക്കുന്നവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവനു നല്ലത്…’ സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നവരാണോ നമ്മൾ? സംസാരം, പ്രവൃത്തി, എഴുത്ത്‌, സാന്നിധ്യം എന്നിവ കൊണ്ട് മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നവരാണ് നമ്മളെങ്കിൽ, ചെയ്യണ്ടത് എന്താണെന്ന് വചനം പറഞ്ഞുതരുന്നുണ്ട്. കൈ, കാൽ, കണ്ണ് എന്നിവയാണ് ഇടർച്ചയ്ക്ക് കാരണമാകുന്നതെങ്കിൽ അവയെ നീക്കം ചെയ്യുക എന്നാണ് പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ പലർക്കും ഒരു അവയവം പോലും ഇല്ലാതെ വരുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്! എന്നുവച്ചാൽ മറ്റുള്ളവർക്ക് ഇടർച്ച വരാതിരിക്കാൻ അത്രമാത്രം ശ്രദ്ധാലുവായിരിക്കണം ക്രിസ്തുശിഷ്യൻ എന്ന് ചുരുക്കം.

നമുക്ക് ഭാവാത്മകമായി ചിന്തിക്കാം. മറ്റുള്ളവരെക്കൂടി ദൈവത്തിലേയ്ക്ക്, നന്മയിലേയ്ക്ക് അടുപ്പിക്കാൻ നമുക്ക് എന്തു ചെയ്യാൻ സാധിക്കും? നമ്മുടെ സംസാരം, പ്രവൃത്തി, എഴുത്ത്‌, സാന്നിധ്യം എന്നിവ കൊണ്ട് എങ്ങനെ ആളുകളെ വിശുദ്ധിയിലേയ്ക്ക് നയിക്കാനാകും?

ജി. കടൂപ്പാറ
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*